വീടുകളിൽ എപ്പോഴും ഒരു കുപ്പിയിൽ സൂക്ഷിക്കുന്ന പതിവ് മലയാളികൾക്കുണ്ട്. കാരണം തേൻ പല വിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കാവുന്ന ഒന്നാണ് എന്നത് തന്നെ. ഭക്ഷണത്തിന് രുചി കൂട്ടാൻ മാത്രമല്ല, പല ആരോഗ്യ, സൗന്ദര്യ ആവശ്യങ്ങൾക്കും ധൈര്യപൂർവ്വം ഉപയോഗിക്കാവുന്ന ഒന്നാണ് തേൻ. രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താനും നമ്മുടെ ആരോഗ്യത്തെ പല രീതിയിൽ സംരക്ഷിക്കാനും (Health Benefits Of ) തേൻ സഹായിക്കും. ആരോഗ്യ – സൗന്ദര്യ കാര്യങ്ങളിൽ തേനിന് എന്തെല്ലാം കാര്യങ്ങൾ ചെയ്യാനാകും എന്നറിയാമോ?
പൊള്ളലിന്
പ്രകൃതിദത്ത ആൻറിബയോട്ടിക് ഗുണങ്ങൾ തേനിൽ അടങ്ങിയിരിക്കുന്നു. പൊള്ളൽ ഭേദമാക്കാൻ തേൻ ഉപയോഗിക്കാം. പൊള്ളലേറ്റ മുറിവുകളെ അണുവിമുക്തമാക്കൻ തേൻ ഉപയോഗിക്കാം. പൊള്ളൽ ഭാഗത്ത് അല്പം തേൻ പുരട്ടുക മാത്രമാണ് ഇതിനായി ചെയ്യേണ്ടത്. തേനിന്റെ സവിശേഷ ഗുണങ്ങൾ നിങ്ങളുടെ വേദന കുറയ്ക്കുകയും മുറിവിനെ വേഗത്തിൽ ഭേദമാക്കുകയും ചെയ്യും.
അലർജിയ്ക്ക്
അലർജിയുടെ പ്രധാന ലക്ഷണമായി ചുമ കുറയ്ക്കാൻ തേൻ ഉപയോഗിക്കാം. തേനിൽ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉണ്ട്. ഇതിന് അലർജിയെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്. എല്ലാ ദിവസവും രാവിലെ ഇളം ചൂടുള്ള വെള്ളത്തിൽ തേൻ ചേർത്തു കുടിക്കാം!
ഭാരം കുറയ്ക്കാൻ
തേനിന് ശരീരഭാരം കുറയ്ക്കാനുള്ള കഴിവുണ്ട്. പഞ്ചസാരയ്ക്കുള്ള മികച്ച ബദലാണ് ഇത്. തേൻ കഴിക്കുന്നത് മറ്റ് മധുരപലഹാരങ്ങളോടുള്ള ആസക്തി കുറയ്ക്കാൻ സഹായിക്കും. വയറ്റിൽ അടിഞ്ഞ് കൂടുന്ന കൊഴുപ്പ് കുറയ്ക്കാനും തേൻ സഹായിക്കും. തേൻ ചേർത്ത ഡീറ്റോക്സ് ഡ്രിങ്കുകൾ പരീക്ഷിക്കാം.
ഉന്മേഷത്തിന്
നാച്വറൽ എനർജി ബൂസ്റ്റർ എന്ന പേരും തേനിന് ഉണ്ട് എന്ന കാര്യം അറിയാമോ? ഇതിലെ ഫ്രക്ടോസ്, ഗ്ലൂക്കോസ് എന്നീ ഘടകങ്ങൾ ഊർജ്ജവും ഉന്മേഷവും പ്രധാനം ചെയ്യാൻ സഹായിക്കുന്നു. ദിവസവും രാവിലെ ഒരു ടേബിൾ സ്പൂൺ തേൻ കഴിക്കുന്നത് ആ ദിവസത്തെ ഏറ്റവും നന്നായി കൈകാര്യം ചെയ്യാൻ നിങ്ങളെ സഹായിക്കും. വ്യായാമത്തിന് ശേഷവും ഒരു ടീസ്പൂൺ തേൻ കഴിക്കുന്നത് ഊർജ്ജം വീണ്ടെടുക്കാൻ സഹായിക്കും.
ഓർമ്മശക്തിക്ക്
ഒരു മെമ്മറി ബൂസ്റ്റർ കൂടിയാണ് തേൻ. ഓർമ്മ ശക്തി മെച്ചപ്പെടുത്താൻ തേൻ സഹായിക്കുമെന്ന് ചില പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്, പ്രത്യേകിച്ച് ആർത്തവ വിരാമത്തിന് ശേഷം സ്ത്രീകൾ നേരിടുന്ന ഓർമ്മക്കുറവ് പരിഹരിക്കാൻ. ഡിമെൻഷ്യ ഉണ്ടാകാനുള്ള സാധ്യതയും തേൻ കുറയ്ക്കും.
താരന്
വരണ്ട മുടിയും ശിരോചർമ്മവും താരൻ കൂടുതലായി ഉണ്ടാകുന്നതിന് കാരണമാകും. താരൻ അകറ്റാനും ചൊറിച്ചിൽ കുറയ്ക്കാനും മുടി കൊഴിച്ചിൽ തടയാനുമെല്ലാം തേൻ സഹായിക്കും. കുറച്ച് തേൻ ചെറുചൂടുള്ള വെള്ളത്തിൽ കലർത്തി തലയോട്ടിയിലും മുടിയിലും തേച്ച് പിടിപ്പിച്ച ശേഷം ഒന്നോ രണ്ടോ മണിക്കൂർ കഴിഞ്ഞ് കഴുകി കളയാം. കൂടാതെ തേൻ ചേർത്ത ഹെയർ മാസ്കുകളും നിങ്ങൾക്ക് പരീക്ഷിക്കാം.
ഭാരം കുറയ്ക്കാൻ
ഉറങ്ങുന്നതിനു മുൻപ് തേൻ കുടിക്കുന്ന ശീലം ഉണ്ടാക്കി കൊടുക്കുകയാണെങ്കിൽ ഇത് മധുരപലഹാരങ്ങളോടുള്ള ആസക്തി കുറയ്ക്കാൻ സഹായിക്കും എന്ന് കണ്ടെത്തിയിരുന്നു. ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കാനുള്ള ഏറ്റവും നല്ല മാർഗമാണ് തേൻ.
തൊണ്ടവേദനയ്ക്ക്
തൊണ്ടയിലെ പ്രശ്നങ്ങൾ അകറ്റാൻ സഹായിക്കുന്ന ഫലപ്രദമായ പ്രകൃതിദത്ത ചേരുവകളിൽ ഒന്നാണ് തേൻ. തേനും ഇഞ്ചി നീരും ചേർത്ത് കഴിക്കുന്നത് തൊണ്ടയിലെ അസ്വസ്ഥതകൾ കുറയ്ക്കാൻ സഹായിക്കും. തേൻ മാത്രമായും കഴിക്കുന്നതും ഗുണം ചെയ്യും.