മനാമ > ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനതാവളം വഴി വരുന്നവര്‍ക്ക് വിമാന യാത്രക്കുമുന്‍പുള്ള പിസിആര്‍ പരിശോധന ഒഴിവാക്കി. വ്യവസ്ഥ വെള്ളിയാഴ്ച നിലവില്‍ വരുമെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അറിയിച്ചു.
നേരത്തെ യാത്രക്ക് 72 മണിക്കൂറിനിടെ ചെയ്ത പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായിരുന്നു. ഇതുള്ളവര്‍ക്ക് മാത്രമായിരുന്നു ബഹ്റൈനിലേക്കു പ്രവേശം നല്‍കിയത്. ദേശീയ മെഡിക്കല്‍ കര്മ്മസതിയുടെ ശുപാര്‍ശ പ്രകാരണമാണ് പുതിയ തീരുമാനം.
അതേസമയം, നിലവിലുള്ള എല്ലാ മുന്‍കരുതല്‍ നടപടികളും തുടരും. ബഹ്റൈനില്‍ എത്തുന്ന യാത്രക്കാര്‍ക്ക് വിമാനതാവളത്തില്‍ പിസിആര്‍ പരിശോാധ, വാക്സിനേഷന് എടുക്കാത്ത യാത്രക്കാര്‍ക്കുള്ള മുന്‍കരുതല്‍ ക്വാറന്റൈന് എന്നിവ ഇതില്‍ ഉള്‍പ്പെടും.