മനാമ > യുഎഇക്കു നേരെ വീണ്ടും യെമനിലെ ഹൂതി മിലിഷ്യ ആക്രമണം ശ്രമം. മൂന്നു ശത്രു ഡ്രോണുകള്‍ വെടിവെച്ചിട്ടതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. തകര്‍ന്ന ഡ്രോണുകളുടെ അവശിഷ്ടം ജനവാസ കേന്ദ്രത്തിനു പുറത്ത് പതച്ചതായും അറിയിച്ചു.
ആരാണ് ഡ്രോണ്‍ അയച്ചതെന്നോ എവിടെ നിന്ന് വന്നതെന്നോ മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. എന്നാല്‍, യെമനിലെ ഹൂതികളാണ് ആക്രമത്തിന് പിന്നിലെന്ന് കരുതുന്നു.
ഒരുമാസത്തിനിടെ നാലാം തവണയാണ് യുഎഇക്ക് നേരെ ആക്രമണ ശ്രമം നടക്കുന്നത്. ജനുവരി 31നും ജനുവരി 24 നും അബുദാബിയെ ലക്ഷ്യമിട്ട് എത്തിയ മൂന്ന് ബാലിസ്റ്റിക് മിസൈല്‍ തകര്‍ത്തിരുന്നു. കഴിഞ്ഞ 17ന് രാവിലെ് ഹുതി ഡ്രോണ്‍ ആക്രമണത്തെതുടര്‍ന്ന് അബുദാബി മുസഫയില്‍ ടാങ്കര്‍ ട്രക്കുകള്‍ പൊട്ടിത്തെറിച്ച് രണ്ട് പഞ്ചാബ് സ്വദേശികളടക്കം മൂന്നു പേര് മരിച്ചിരുന്നു.
എല്ലാ ഭീഷണികളെയും നേരിടാന്‍ സജ്ജമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ഹൂതി ആക്രമണങ്ങളെ ചെറുക്കാന്‍ പടക്കപ്പലും പോര്‍വിമാനങ്ങളും യുഎഇയില്‍ വിന്യസിക്കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചിരുന്നു.