അതിർത്തിയിൽ നിരീക്ഷണത്തിനായി യുഎസ് റോബോട്ട് നായകളെ പരീക്ഷിക്കുന്നു. തെക്കൻ അതിർത്തിയിലാണ് യുഎസ് കസ്റ്റംസ് ആന്റ് ബോർഡർ പ്രൊട്ടക്ഷന്റെ ഭാഗമായി റോബോട്ട് നായകളെ പരീക്ഷിക്കുന്നത്. വിസ്തൃതിയുള്ള ഇടമായതിനാലും സുരക്ഷാ പ്രാധാന്യമുള്ള ഇടമായതിനാലുമാണ് ഇവിടെ റോബോട്ടുകളെ പരീക്ഷിക്കുന്നത്. റോബോട്ട് നായയെ കൂടാതെ ചെറു റോബോട്ടിക് വാഹനങ്ങളും ഇതിനായി ഉപയോഗിക്കുന്നുണ്ട്.
അതിർത്തി രക്ഷാ സേനയ്‍ക്ക് ഇത് ഏറെ സഹായകമാവുമെന്ന് ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റ് പറഞ്ഞു.
മനുഷ്യർക്കും മൃഗങ്ങൾക്കും വാസയോഗ്യമല്ലാത്ത സ്ഥലമാണ് തെക്കൻ അതിർത്തി , അതുകൊണ്ടാണ് ഒരു യന്ത്രം അവിടെ മികവ് പുലർത്തുന്നത്. സയൻസ് ആന്റ് ടെക്നോളജി ഡയറക്‍ടറേറ്റ് പ്രോഗ്രാം മാനേജർ ബ്രെൻഡ ലോങ് പറഞ്ഞു.
സയൻസ് ആന്റ് ടെക്നോളജി ഡയറക്‍ടറേറ്റാണ് റോബോട്ടിക് സംവിധാനങ്ങൾ അതിർത്തി രക്ഷയ്‍ക്കായി ഉപയോഗിക്കുന്ന സംരംഭത്തിന് പിന്നിൽ. ഓട്ടോമേറ്റഡ് ഗ്രൗണ്ട് സർവെയ്ലൻസ് വെഹിക്കിൾസ് അഥവാ എജിഎസ്വി എന്നാണ് ഇതിന് പേര്.
Swamp Dog. 5 miles autonomous base perimeter patrol at and then ready for a recharge, then back to work 24/7. 325th SFS Tyndall dreamed it, and Ghost made it happen.
&mdash Ghost Robotics (@Ghost_Robotics)
അതി കഠിനമായ ഭൂപ്രദേശമാണ് അമേരിക്കയുടെ തെക്ക് പടിഞ്ഞാറൻ മേഖലയിലേത്. ചൂട് കൂടിയ ഇടമായതിനാലും വെല്ലുവിളി നിറഞ്ഞ പരിസ്ഥിതിയായതിനാലും ഇവിടെ പട്രോൾ നടത്തുന്നത് ഏറെ ദുഷ്കരമായ ജോലിയാണ്.
അതിർത്തിയിൽ സേനയുടെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനും അപകടരമായ സാഹചര്യങ്ങളിൽ നിന്ന് മനുഷ്യനെ മാറ്റി നിർത്തുന്നതിനും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.
ഗോസ്റ്റ് റോബോട്ടിക്സുമായി സഹകരിച്ചാണ് ഈ റോബോട്ട് നായകളെ തയ്‌യാറാക്കിയത് എന്നാണ് വിവരം. ബോസ്റ്റൺ ഡൈനാമിക്സിന്റെ റോബോട്ട് നായയ്‍ക്ക് സമാനമായ രൂപകൽപനയാണ് അതിർത്തിയിൽ റോബോട്ട് നായയ്‍ക്കും എന്നത് ശ്രദ്ധേയമാണ്.
Content Highlights: US testing robot patrol dogs on its borders