മസ്സാജ് എപ്പോൾ ചെയ്യണം?
പകൽ സമയത്ത് ഏത് സമയത്തും മസാജ് ചെയ്യാം, എന്നാൽ ഒരു മസാജിന്റെ പരമാവധി നേട്ടങ്ങൾ കൊയ്യാൻ, നിങ്ങൾക്ക് സമയവും മനസ്സും ആവശ്യമുള്ളതിനാൽ, തിരക്ക് കുറഞ്ഞ സമയത്ത് അത് ചെയ്യുന്നത് പ്രധാനമാണ്. അതിരാവിലെ മസാജ് ചെയ്യുന്നതും ഗുണലാരമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. കാരണം നിങ്ങളുടെ ദിവസം മികച്ച ഊർജ്ജത്തോടെയും പുതിയ മനസ്സോടെയും ആരംഭിക്കാൻ കഴിയുകയും ചെയ്യും. ഉച്ചഭക്ഷണത്തിന് ശേഷം ഒരു മണിക്കൂർ കഴിഞ്ഞ് മസാജ് ചെയ്യാൻ പോകുന്നത് നല്ലതാണ്.
ചെയ്യേണ്ടതും ചെയ്യരുതാത്തതും
വെറും വയറ്റിൽ മസാജ് ചെയ്യുന്നത് അത്ര നല്ലതല്ല, കാരണം മസാജ് ദഹനവ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നു, ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുന്നു. അതിനാൽ, നിങ്ങൾ അതിരാവിലെ മസാജ് ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ലഘുഭക്ഷണമോ പഴങ്ങളോ അതിന് മുൻപായി കഴിക്കുന്നത് ഉറപ്പാക്കുക. എന്നിരുന്നാലും, കനത്ത ഭക്ഷണത്തിന് ശേഷം ഉടൻ തന്നെ മസാജ് ചെയ്യുന്നത് ശുപാർശ ചെയ്യുന്നില്ല, കാരണം ഇത് വയറു വീർക്കുന്നതിനും ദഹനം വഷളാകുന്നതിനും ഇടയാക്കും. അതിനാൽ, മസാജ് ചെയ്യാൻ പോകുന്നതിന് മുമ്പ് ഈ ഘടകങ്ങളെല്ലാം മനസ്സിൽ സൂക്ഷിക്കുന്നുവെന്ന് ഉറപ്പാക്കുക.
ഉപയോഗിക്കേണ്ട എണ്ണകൾ
പ്രധാനമായും സസ്യങ്ങളിലെ ഇലകൾ, മരത്തൊലികൾ, പൂക്കൾ എന്നിവയിൽ നിന്ന് വേർതിരിച്ചെടുത്ത ഭാഗങ്ങളിൽ നിന്നാണ് അവശ്യ എണ്ണകൾ തയ്യാറാക്കുന്നത്. അവശ്യ എണ്ണകൾ രോഗപ്രതിരോധ വ്യവസ്ഥയുടെ ചില ഭാഗങ്ങളെ ഉത്തേജിപ്പിക്കുകയും ചില പ്രതിരോധ കോശങ്ങളുടെ പ്രവർത്തനം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഈ കോശങ്ങൾ വീക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ഇടപെടുകയും വീക്കം കുറയ്ക്കുന്നതിലൂടെ പ്രതിരോധശേഷി മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യും. യൂക്കാലിപ്റ്റസ്, ഗ്രാമ്പൂ, ലാവെൻഡർ, ടീ ട്രീ തുടങ്ങിയ എണ്ണകളെ അവശ്യ എണ്ണകളായി തരം തിരിച്ചിരിക്കുന്നു.