ഏറെ നേരം ഒരു കംപ്യൂട്ടർ സ്ക്രീനിലേക്ക് നോക്കിയിരിക്കുന്നത് കണ്ണുകൾക്ക് ഒട്ടും ആരോഗ്യകരമല്ല. പലവിധ കാഴ്ചാ പ്രശ്നങ്ങൾക്ക് സ്ക്രീനിൽ നിന്നുള്ള വെളിച്ചം കാരണമായേക്കാം. സ്ക്രീനിൽ നിന്നുള്ള വെളിച്ചം കണ്ണുകൾക്കുണ്ടാക്കുന്ന ആഘാതം ലഘൂകരിക്കുന്നതിനായി അവതരിപ്പിക്കപ്പെട്ട സംവിധാനമാണ് ഡാർക്ക് മോഡ്. സ്മാർട്ഫോണുകളിലും ഇത് ഇപ്പോൾ ലഭ്യമാണ്. സ്ക്രീനിൽ സാധാരണയായി കാണുന്ന വെളുത്ത പശ്ചാത്തലങ്ങൾ കറുത്തനിറത്തിലേക്ക് മാറ്റുന്ന സംവിധാനമാണിത്. ഇത് സ്ക്രീനിൽ നിന്ന് കണ്ണുകളിൽ പതിക്കുന്ന വെളിച്ചം കുറയ്‍ക്കുകയും അത് കണ്ണുകൾക്ക് ആശ്വാസം നൽകുകയും ചെയ്‌യും.
വിൻഡോസ് 10 കംപ്യൂട്ടറുകളിൽ എങ്ങനെ ഡാർക്ക് മോഡ് ഓൺ ആക്കാം ?
- ഡെസ്ക് ടോപ്പിൽ റൈറ്റ് ക്ലിക്ക് ചെയ്‌യുക
- തുറന്നുവരുന്ന ഓപ്ഷനുകളിൽ Personalize ക്ലിക്ക് ചെയ്‌യുക
- അപ്പോൾ സെറ്റിങ്സ് പേജ് തുറന്നുവരും
- ഇതിൽ ഇടത് ഭാഗത്തായി കാണുന്ന ഓപ്ഷനുകളിൽ Colors തിരഞ്ഞെടുക്കുക
- അപ്പോൾ Choose your color എന്ന ഓപ്ഷൻ കാണാം
- ഇതിൽ Light, Dark, Custom എന്നീ ഓപ്ഷനുകൾ കാണാം. ഇതിൽ Dark തിരഞ്ഞെടുക്കുക.
- ഉടൻ തന്നെ നിങ്ങളുടെ സ്ക്രീനിലെ പശ്ചാത്തലം കറുത്ത നിറത്തിലേക്ക് മാറും.
- കംപ്യൂട്ടറിലുടനീളം പിന്നീട് കറുത്ത പശ്ചാത്തലമാണ് ഉണ്ടാവുക.
- എന്നാൽ ചിലപ്പോൾ ആപ്ലിക്കേഷനുകളിൽ പ്രത്യേകമായി ഡാർക്ക് മോഡ് ഓൺ ചെയ്‌യേണ്ടതായി വരും.
- വിൻഡോസ് 10 ആപ്പുകളുടെ പുതിയ പതിപ്പുകളിൽ പലതിലും ഡാർക്ക് മോഡ് ഉൾപ്പെടുത്തിയിട്ടുണ്ട്.