സൗദി> സൗദി അറേബ്യയുടെ സ്ഥാപക ദിനമായ ഫെബ്രുവരി 22 ഇനി എല്ലാ വർഷവും രാജ്യത്തിന്റെ ഔദ്യോഗിക പൊതു അവധി ദിനമായി പ്രഖ്യാപിച്ച് സൗദി ഭരണാധികാരി സൽമാൻ രാജാവ് ഉത്തരവിട്ടു. സൗദി പ്രസ് ഏജൻസിയാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.
സൗദി ദേശീയദിനമായ സെപ്റ്റംബർ 23ന് എല്ലാ വർഷവും രാജ്യത്ത് പൊതുഅവധി നിലവിലുണ്ട്. ഇതിന് പുറമെയാണ് രാജ്യത്തിന്റെ സ്ഥാപിത ദിനം കൂടി പരിഗണിച്ചു ഫെബ്രുവരി 22നും പൊതുഅവധി പ്രഖ്യാപിച്ചത്.