വിവിധതരം ഔഷധസസ്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ഉപയോഗിച്ച് തയ്യാറാക്കുന്ന ഈ കൂട്ട്, വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ നിറഞ്ഞിരിക്കുന്നു. ച്യവനപ്രാശത്തിന്റെ പ്രധാന ചേരുവകളിലൊന്നാണ് നെല്ലിക്ക, അതിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. കൂടാതെ നിങ്ങളുടെ അടുക്കളയിൽ ഉള്ള സുഗന്ധവ്യഞ്ജനങ്ങളും ആയുർവേദത്തിൽ വലിയ ഔഷധ പ്രാധാന്യമുള്ള മറ്റ് ഔഷധസസ്യങ്ങളും വേരുകളും ഇതിൽ അടങ്ങിയിരിക്കുന്നു. ഈ ചേരുവകൾക്ക് ആന്റിഓക്‌സിഡന്റ്, ആന്റി കാർസിനോജെനിക്, ആന്റി മ്യൂട്ടജെനിക് പ്രവർത്തനങ്ങൾ ഉണ്ട്. അവ ഒരുമിച്ച് നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താനും രോഗകാരികളെ ചെറുക്കാനുള്ള ശരീരത്തിന്റെ കഴിവ് വർദ്ധിപ്പിക്കാനും സഹായിക്കുന്നു.
ച്യവനപ്രാശം ഗുണങ്ങൾ
കാലാവസ്ഥയിലെ മാറ്റം അസുഖം വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. എന്നാൽ ച്യവനപ്രാശം നൽകുന്ന അസംഖ്യം അത്ഭുതകരമായ നേട്ടങ്ങൾ കൊയ്യാൻ ഏത് കാലാവസ്ഥയിലും ഇത് കഴിക്കാം. പ്രതിരോധശേഷി വർധിപ്പിക്കുന്നതിനു പുറമേ, ച്യവനപ്രാശം കഴിക്കുന്നത് നിങ്ങളുടെ ശ്വസനവ്യവസ്ഥയെ സുഗമമാക്കാനും സഹായിക്കും. ഇത് കഫം അടിഞ്ഞുകൂടുന്നത് കുറയ്ക്കുകയും ശരീരത്തിൽ നിന്ന് മാലിന്യങ്ങൾ പതിവായി നീക്കം ചെയ്യുന്നതിനും സഹായിക്കുന്നു. മാത്രമല്ല, പ്രത്യുൽപാദന വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിലും ലൈംഗിക ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിലും ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നു.
എങ്ങനെ കഴിക്കാം?
ച്യവനപ്രാശം കഴിക്കുന്നത് ആരോഗ്യകരമാണെങ്കിലും നിങ്ങൾ അത് അമിതമായി കഴിക്കരുത്. അമിതമായി കഴിക്കുന്നത് ദഹനക്കേട്, വായുകോപം, വയറു വീർക്കൽ, വയറിളക്കം, വയറുവേദന എന്നിവയിലേക്ക് നയിച്ചേക്കാം. മുതിർന്നവർക്ക് രാവിലെയും വൈകുന്നേരവും ഇളംചൂടുള്ള പാലോ വെള്ളമോ കൂട്ടി ഒരു ടീസ്പൂൺ ച്യവനപ്രാശം ദിവസത്തിൽ രണ്ടു തവണ കഴിക്കാം. കുട്ടികൾക്ക്, ദിവസവും 1/2 ടീസ്പൂൺ ച്യവനപ്രാശം ആവശ്യത്തിലധികമാണ്. ആസ്ത്മയോ ശ്വാസകോശ സംബന്ധമായ അസുഖങ്ങളോ ഉള്ളവർ ച്യവനപ്രാശം പാലിലോ തൈരിലോ ചേർത്ത് കഴിക്കുന്നത് ഒഴിവാക്കണം.
50 വ്യത്യസ്ത തരം ഔഷധസസ്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ചേർത്താണ് ച്യവനപ്രാശം തയ്യാറാക്കുന്നത്. എന്നാൽ നിങ്ങൾ വാങ്ങുന്ന ബ്രാൻഡിനെ ആശ്രയിച്ച് ചേരുവകളുടെ എണ്ണം വ്യത്യാസപ്പെടാം. വാങ്ങുന്നതിനു മുമ്പ് കുപ്പിയിലെ ചേരുവകളുടെ ലേബൽ നോക്കുക.
ആർക്കാണ് ച്യവനപ്രാശം കഴിക്കാൻ പാടില്ലാത്തത്
ഈ മിശ്രിതത്തിന് മധുരവും പുളിയുമുള്ള രുചി നൽകാൻ, ച്യവനപ്രാശം തയ്യാറാക്കാൻ ശർക്കര, പഞ്ചസാര അല്ലെങ്കിൽ തേൻ തുടങ്ങിയ മധുരങ്ങൾ ഉപയോഗിക്കുന്നു. അതിനാൽ, രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതലുള്ള പ്രശ്നമുള്ളവർ ഇത് കഴിക്കുമ്പോൾ ശ്രദ്ധിക്കണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാണെങ്കിൽ, രോഗികൾക്ക് ഇത് പ്രതിദിനം 3 ഗ്രാം കഴിക്കാം. ഏത് സാഹചര്യത്തിലും, ഒരു പ്രമേഹ രോഗി, അവരുടെ ഭക്ഷണത്തിൽ ച്യവനപ്രാശം ഉൾപ്പെടുത്തുന്നതിന് മുമ്പ് ഡോക്ടറെ സമീപിക്കുന്നത് നല്ലതാണ്.