സ്കൂൾ തുറക്കൽ പദ്ധതി- സംസ്ഥാനങ്ങൾ അവരുടേതായ വഴിക്ക് തീരുമാനങ്ങൾ എടുക്കുമെന്ന് സൂചന. ഈയവസരത്തിൽ മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇതാ:
ക്ലാസ് മുറികളിൽ നിരീക്ഷണ പരിശോധന നടത്താൻ ആഗ്രഹിക്കുന്ന സംസ്ഥാനങ്ങൾക്കും , യൂണിയൻ പ്രദേശങ്ങൾക്കും ‘റാപ്പിഡ് ആന്റിജൻ ടെസ്റ്റിന്റെ’ ചെലവ് വിഭജിക്കാൻ ഫെഡറൽ ഗവൺമെന്റ് സമ്മതിച്ചു.
NSW ഉം, വിക്ടോറിയയും ഷെഡ്യൂൾ ചെയ്ത പ്രകാരം സ്‌കൂളുകൾ തുറക്കുന്ന തീരുമാനത്തിൽ മാറ്റങ്ങളൊന്നും ഉണ്ടാകില്ല എന്ന് പ്രസ്താവിച്ചു. അതേസമയം ക്വീൻസ്‌ലാന്റും, സൗത്ത് ഓസ്‌ട്രേലിയയും കൂടുതൽ കുട്ടികൾക്ക് വാക്‌സിനേഷൻ എടുക്കാൻ അനുവദിക്കുന്നതിനായി സ്‌കൂൾ ആരംഭിക്കുന്നത് മുന്നോട്ട് നീക്കി.
ACT മുഖ്യമന്ത്രി ആൻഡ്രൂ ബാർ പറയുന്നത്, ടേം ഒന്നിന്റെ ആരംഭത്തിൽ- കാമ്പസ് പഠനത്തിലേക്ക് തിരിച്ചുവരാൻ സർക്കാർ പദ്ധതിയിടുകയാണെന്നും, എന്നാൽ പദ്ധതികളുടെ രൂപകല്പന അന്തിമമാകുമ്പോൾ മാത്രമേ കൂടുതൽ വിശദാംശങ്ങൾ ലഭ്യമാക്കാനാകൂ എന്നുമാണ്.
സ്‌കൂളുകളിൽ പരിശോധന ആവശ്യമാണെന്ന് പ്രസ്താവിക്കുന്ന ആരോഗ്യ ഉപദേശങ്ങളൊന്നും ഇല്ലെന്നും, എന്നാൽ അവ തുറന്നിടുന്നത് ആരോഗ്യത്തിനും സമ്പദ്‌വ്യവസ്ഥയ്ക്കും മുൻഗണനയാണെന്നും പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ പറഞ്ഞു. സ്‌കൂളുകൾ തുറക്കുന്നത് കാണാൻ ഓസ്‌ട്രേലിയൻ ഫെഡറൽ ഗവണ്മെന്റ് അതിയായി ആഗ്രഹിക്കുന്നു . എന്നാൽ തീരുമാനങ്ങൾ എടുക്കേണ്ടത് സ്റ്റേറ്റ് ഗവണ്മെന്റുകളാണ്. അവരെ അങ്ങേയറ്റം പിന്തുണക്കുക എന്നതാണ് കേന്ദ്ര സർക്കാർ നയം . അദ്ദേഹം വ്യക്തമാക്കി.
കുട്ടികളിലെ അസുഖം “വളരെ സൗമ്യമായ”താണെങ്കിലും, ഒരു വിദ്യാർത്ഥി രോഗബാധിതനാകാനും വൈറസ് വീട്ടിലേക്ക് കൊണ്ടുവരാനും സാധ്യതയുണ്ടെന്ന് പ്രൊഫസർ കെല്ലി സമ്മതിച്ചു.2021-ന്റെ രണ്ടാം പകുതിയിൽ NSW-ൽ നടത്തിയ ഒരു പഠനത്തിൽ 17,000 ഡെൽറ്റ കേസുകളിൽ 15 കുട്ടികളെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചതായി അദ്ദേഹം പറഞ്ഞു.
Follow this link to join ‘ഓസ് മലയാളം’ WhatsApp group: https://chat.whatsapp.com/