വിസ റിബേറ്റ് സ്കീമുമായി പ്രധാനമന്ത്രി വിദ്യാർത്ഥികളെയും, ബാക്ക്പാക്കർമാരെയും ഓസ്‌ട്രേലിയയിലേക്ക് വരാൻ പ്രലോഭിപ്പിക്കുന്നു.
COVID-19 സൃഷ്ടിച്ച ഗുരുതരമായ ജോലിസ്ഥലത്തെ ക്ഷാമം നികത്താൻ കുറഞ്ഞത് അടുത്ത മൂന്ന് മാസത്തേക്ക് ഓസ്‌ട്രേലിയ വിദ്യാർത്ഥികൾക്കും, ബാക്ക്പാക്കർമാർക്കും വിസ അപേക്ഷാ ഫീസ് റിബേറ്റ് ചെയ്യുമെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ പ്രഖ്യാപിച്ചു.
ഇന്ന് മുതൽ ഓസ്‌ട്രേലിയയിൽ എത്തുന്ന ഏതൊരു വിദേശ വിദ്യാർത്ഥിക്കും, ഒരു വിദ്യാർത്ഥിക്ക് 630 ഡോളർ നിരക്കിൽ വിസ ഇളവ് നൽകുമെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ പറഞ്ഞു.
ഈ സംരംഭം അടുത്ത എട്ടാഴ്ചത്തേക്ക് നിലവിലുണ്ടാകും. കൂടാതെ ആഭ്യന്തര വകുപ്പ് വഴി കൂടുതൽ സാധ്യതകൾ എന്തെന്ന് ചർച്ച ചെയ്ത് , കൂടുതൽ ആകർഷണീയ നയതന്ത്രങ്ങൾ രൂപീകരിക്കുകയും, അത് നടപ്പിലാക്കാൻ മികച്ച ക്യാ൦മ്പെയിനുകൾ സംഘടിപ്പിക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി പ്രസ്താവിച്ചു.

ഓസ്‌ട്രേലിയയിൽ വന്ന് പഠിക്കാൻ അംഗീകൃത വിസയുള്ള ഏകദേശം 150,000 വിദ്യാർത്ഥികൾ നിലവിൽ വിദേശത്തുണ്ടെന്നും വിദ്യാഭ്യാസം തുടരാൻ രാജ്യത്തേക്ക് മടങ്ങാൻ ഈ ഇളവുകൾ അവരെ പ്രചോദിപ്പിക്കുമെന്നും മോറിസൺ പറഞ്ഞു.
രാജ്യത്ത് യാത്ര ചെയ്യാനും ജോലി ചെയ്യാനും ആഗ്രഹിക്കുന്ന ബാക്ക്പാക്കർമാർക്കുള്ള ‘ഹോളിഡേ വർക്കിങ് വിസ’ അപേക്ഷാ ഫീസിൽ ഓസ്‌ട്രേലിയയും ഇളവ് നൽകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
നിലവിൽ 23,500 വിദേശ ബാക്ക്പാക്കർമാർ ഈ രാജ്യത്തേക്ക് പ്രവേശിക്കാൻ വിസയുള്ളവരാണ്.

ബാക്ക്‌പാക്കർ റിബേറ്റ് സ്കീം ഇന്ന് മുതൽ അടുത്ത 12 ആഴ്‌ചത്തേക്ക് നിലവിലുണ്ടാകും, കൂടാതെ വിദേശരാജ്യങ്ങളിൽ ഈ ആകർഷണ നിയമങ്ങളുടെ പരസ്യങ്ങൾ ദൃശ്യ/ശ്രവ്യ മാധ്യമങ്ങളിലൂടെ സംപ്രേക്ഷണം ചെയ്യുന്നതിനുള്ള 3 മില്യൺ ഡോളർ ടൂറിസം കാമ്പെയ്‌ൻ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
“ബാക്ക്‌പാക്കർമാർമാരെ… നിങ്ങൾ ഓസ്‌ട്രേലിയയിലേക്ക് വരാൻ ആഗ്രഹിച്ചതിനാൽ നിങ്ങൾ ധൈര്യമായി ഇറങ്ങി വരൂ… നിങ്ങൾക്ക് വിസ ലഭിച്ചു കഴിഞ്ഞു. നിങ്ങൾ ഓസ്‌ട്രേലിയയിൽ വന്ന് ഇവിടെ അവധിക്കാലം ആസ്വദിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു,” മിസ്റ്റർ മോറിസൺ പറഞ്ഞു.
“നിങ്ങൾ രാജ്യത്തുടനീളം സഞ്ചരിക്കണമെന്നും, അതേ സമയം ഞങ്ങളുടെ തൊഴിൽ സേനയിൽ ചേരാനും അങ്ങനെ നിങ്ങൾ ഇവിടെ നിന്ന് വരുമാനമുണ്ടാക്കി സ്വദേശത്തേക്ക് മടങ്ങാനും ഞങ്ങൾ നിങ്ങളെ ക്ഷണിക്കുന്നു. ഞങ്ങളുടെ കാർഷിക മേഖലയിലും, ഹോസ്പിറ്റാലിറ്റി മേഖലയിലും- ആ തൊഴിലാളികളെ ആശ്രയിക്കുന്ന സമ്പദ്‌വ്യവസ്ഥയുടെ മറ്റ് പല ഭാഗങ്ങളിലും ഞങ്ങളെ സഹായിക്കാനും- ഞങ്ങൾ ആഗ്രഹിക്കുന്നു.” അദ്ദേഹം കൂട്ടിച്ചേർത്തു.
വിസ റിബേറ്റ് പദ്ധതിക്ക് 55 മില്യൺ ഡോളർ ചിലവ് പ്രതീക്ഷിക്കുന്നതായി ട്രഷറർ ജോഷ് ഫ്രൈഡൻബർഗ് പറഞ്ഞു.
ഓസ്‌ട്രേലിയൻ വാർത്തകളും, വിശേഷങ്ങളും തത്സമയം അറിയുവാനായി OZMALAYALAM WhatsApp/Facebook ഗ്രൂപ്പിൽ അംഗമാകാൻ –
Follow this link to join ‘ഓസ് മലയാളം’ WhatsApp group: https://chat.whatsapp.com/
Please Like our Facebook page >> https://www.facebook.com/ OzMalayalam