Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

‘പ്രിയപ്പെട്ട സിസ്റ്റർ, നിങ്ങൾ തനിച്ചല്ല’; ഫ്രാങ്കോ കേസിലെ ഇരയ്ക്ക് കത്തുകളുടെ പ്രവാഹം

by News Desk
January 19, 2022
in KERALA
0
‘പ്രിയപ്പെട്ട-സിസ്റ്റർ,-നിങ്ങൾ-തനിച്ചല്ല’;-ഫ്രാങ്കോ-കേസിലെ-ഇരയ്ക്ക്-കത്തുകളുടെ-പ്രവാഹം
0
SHARES
23
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ കേസിലെ ഇരയായ കന്യാസ്ത്രീയ്ക്ക് പിന്തുണയറിയിച്ച് സിനിമാ, മാധ്യമരംഗങ്ങളിലെ വനിതകള്‍ തുറന്ന കത്തുകളുമായി രംഗത്ത്. നടിമാരായ റിമാ കല്ലിങ്കൽ, ദീദി ദാമോദരൻ അവതാരക രഞ്ജിനി ഹരിദാസ്, മാധ്യമപ്രവര്‍ത്തകരായ കെകെ ഷാഹിന, ധന്യ രാജേന്ദ്രൻ തുടങ്ങിയവരാണ് ഇരയായ കന്യാസ്ത്രീയെ അഭിസംബോധന ചെയ്ത് തുറന്ന കത്തുകള്‍ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. കേസിൽ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി വെറുതെ വിട്ടതിനു പിന്നാലെയാണ് പുതിയ ക്യാംപയിൻ.

അവള്‍ക്കൊപ്പം, വിത് ദ നൺസ് എന്നിങ്ങനെയുള്ള ഹാഷ് ടാഗുകളുമായി കടലാസിൽ സ്വന്തം കൈപ്പടയിൽ എഴുതിയ കത്തുകളാണ് വനിതകള്‍ പങ്കുവെച്ചിരിക്കുന്നത്. “സിസ്റ്ററെ പിന്തുണയ്ക്കുന്ന, സ്നേഹിക്കുന്ന, ഹൃദയത്തോടു ചേര്‍ത്തു പിടിക്കുന്ന ആയിരക്കണക്കിനു മനുഷ്യരിൽ ഞാനുമുണ്ട് എന്നറിയിക്കാനാണ് ഈ കത്ത്.” മാധ്യമപ്രവര്‍ത്തകയായ കെകെ ഷാഹിന ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കത്തിൽ ഇങ്ങനെയാണ് എഴുതിയിട്ടുള്ളത്. നിങ്ങളുടെ പോരാട്ടം വീടുകളിലും തൊഴിലിടങ്ങളിലും പീഡനത്തിന് ഇരയാകുന്ന മുഴുവൻ സ്ത്രീകള്‍ക്കു വേണ്ടിയാണെന്നും നിങ്ങള്‍ ഇരയല്ല, ഒരു പോരാളിയാണെന്നുമാണ് ഷാഹിന കത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. സ്വന്തം കൈപ്പടയിൽ കത്തുകളെഴുതി അയയ്ക്കാനും അവര്‍ കുറിപ്പിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Also Read:

ഈ പോരാട്ടം തുടരണമെന്നും നിങ്ങളോടൊപ്പം ഇരിക്കാൻ ആഗ്രഹമുണ്ടെന്നും അറിയിച്ചാണ് നടി പാര്‍വതി തിരുവോത്തിൻ്റെ കത്ത്. ‘ഈ നാട്ടിലെ വ്യവസ്ഥ നിങ്ങളെ പരാജയപ്പെടുത്തിയതിൽ മാപ്പ് പറയുന്നു’ എന്നാണ് രഞ്ജിനി ഹരിദാസ് കത്തിൽ കുറിച്ചിരിക്കുന്നത്. എന്നാൽ ഇത് ഒരു അവസാനമല്ലെന്നും ഈ പോരാട്ടത്തിൽ നിങ്ങള്‍ തനിച്ചല്ലെന്നും രഞ്ജിനി ഹരിദാസ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. പ്രതീക്ഷ കൈവിടരുതെന്നും ഒടുവിൽ നീതി ജയിക്കുമെന്നും പറഞ്ഞുകൊണ്ടാണ് രഞ്ജിനി കത്ത് അവസാനിപ്പിക്കുന്നത്.

Also Read:

ഇരയായ കന്യാസ്ത്രീ ശബ്ദമുയര്‍ത്തിയില്ലായിരുന്നെങ്കിൽ പീഡനത്തിൻ്റെ കഥ ആരും അറിയുമായിരുന്നില്ലെന്നും ജ്ഞാനത്തിനു വേണ്ടി അനുസരണക്കേട് കാണിച്ച ഹവ്വയുടെ പിന്മുറക്കാരാണ് നാം സ്ത്രീകള്‍ എന്നുമാണ് അയിഷ മര്‍ക്കോസ് കുറിച്ചിരിക്കുന്നത്. സംവിധായിക ലീന മണിമേഖലൈ, സംവിധായകൻ ജിയോ ബേബി തുടങ്ങിയവരും കത്തുകള്‍ ഇൻസ്റ്റഗ്രാമിൽ കുറിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജലന്ധര്‍ രൂപത ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടത്. കേസിൽ ഫ്രാങ്കോ മുളയ്ക്കൽ കുറ്റം ചെയ്തെന്നു കാണിക്കാനുള്ള തെളിവുകളുടെ അഭാവവും സാക്ഷിമൊഴികളിലെ വൈരുദ്ധ്യവുമാണ് കോടതി ചൂണ്ടിക്കാണിച്ചത്. വിധി ഞെട്ടിക്കുന്നതാണെന്നായിരുന്നു അന്വേഷണം നയിച്ച എസ് പി ഹരിശങ്കറിൻ്റെ പ്രതികരണം. വിധിയ്ക്കെതിരെ മേൽക്കോടതിയിൽ അപ്പീൽ നൽകാനുള്ള ഒരുക്കത്തിലാണ് പ്രോസിക്യൂഷനും ഇരയായ കന്യാസ്ത്രീയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന എസ്ഓഎസ് ഫോറവും.

Previous Post

അതിതീവ്ര വ്യാപനം; എന്‍ 95 അല്ലെങ്കില്‍ ഡബിള്‍ മാസ്‌ക് ധരിക്കണം- വീണാ ജോര്‍ജ്

Next Post

വിദ്യാർത്ഥികൾക്കും, ബാക്ക്പാക്കർമാർക്കും വിസ റിബേറ്റ് സ്കീമുമായി ഓസ്‌ട്രേലിയ.

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
വിദ്യാർത്ഥികൾക്കും, ബാക്ക്പാക്കർമാർക്കും വിസ റിബേറ്റ് സ്കീമുമായി ഓസ്‌ട്രേലിയ.

വിദ്യാർത്ഥികൾക്കും, ബാക്ക്പാക്കർമാർക്കും വിസ റിബേറ്റ് സ്കീമുമായി ഓസ്‌ട്രേലിയ.

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.