വിക്ടോറിയയിൽ പുതിയ കോവിഡ് കേസുകൾ കുറയുന്നുണ്ടെങ്കിലും, അണുബാധകൾ ഏറ്റവും ഉയർന്നിരിക്കാമെന്ന് ചീഫ് ഹെൽത്ത് ഓഫീസർ പറയുന്നു. ഈ സാഹചര്യത്തിൽ വിശിഷ്യാ വർദ്ധിച്ചുവരുന്ന COVID-19 കേസുകളുടെ സാന്നിദ്ധ്യത്തിൽ, ആശുപത്രി സംവിധാനം സമ്മർദ്ദത്തിലായതിനാൽ വിക്ടോറിയൻ സർക്കാർ ‘കോഡ് ബ്രൗൺ’ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ബുധനാഴ്ച ഉച്ചയ്ക്ക് പ്രാബല്യത്തിൽ വരുന്ന ഈ ഉത്തരവ് നാല് മുതൽ ആറ് ആഴ്ച വരെ നീണ്ടുനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് എല്ലാ പൊതു മെട്രോപൊളിറ്റൻ ആശുപത്രികൾക്കും, ആറ് പ്രാദേശിക ആശുപത്രികൾക്കും ബാധകമാണ്.അടിയന്തര സാഹചര്യം കാരണം രോഗികളുടെ ഒരു കുത്തൊഴുക്ക് സ്വീകരിക്കുന്നതിന് അധിക മാനവ ശേഷിയും, സാങ്കേതിക ശേഷിയും ആശുപത്രികൾക്ക് സമാഹരിക്കേണ്ടി വരുമ്പോഴാണ് ഗവണ്മെന്റ് ഒരു “കോഡ് ബ്രൗൺ” പ്രഖ്യാപിക്കാൻ നിർബന്ധിതമായി തിരുന്നത്.
ഇത് ആശുപത്രികൾക്ക് അടിയന്തിരമല്ലാത്ത ആരോഗ്യ സേവനങ്ങൾ മാറ്റിവയ്ക്കാനുള്ള ഓപ്‌ഷൻ നൽകുന്നു; കൂടാതെ ജീവനക്കാരെ അവധിയിൽ നിന്ന് തിരിച്ചുവിളിക്കാനും, ഉയർന്ന മുൻഗണനയുള്ള മേഖലകളിൽ വിന്യസിക്കാനും മാനേജർമാരെ അനുവദിക്കുകയും ചെയ്യുന്നു.
അവധി റദ്ദാക്കുന്നത് സംബന്ധിച്ച് ആശുപത്രിയും ജീവനക്കാരും തമ്മിൽ ചർച്ച നടത്തും.
2016-ലെ തണ്ടർ സ്റ്റോ൦ ആസ്ത്മ ഉണ്ടായ സാഹചര്യത്തിലാണ് വിക്ടോറിയയിൽ, ഇതിന് മുൻപ് ഹ്രസ്വകാലത്തേക്ക് എമർജൻസി കോഡ് വിളിച്ചിട്ടുള്ളത്, എന്നാൽ ഇത് വളരെ ദൈർഘ്യമേറിയതും കൂടുതൽ വ്യാപകവുമായ കാലയളവിലേക്കുള്ളതുമാണ് എന്നാണ് വിലയിരുത്തുന്നത്.
We thank everyone who got vaccinated and tested yesterday.
Our thoughts are with those in hospital, and the families of people who have lost their lives.
More data soon: https://t.co/OCCFTAcOZP#COVID19Vic #COVID19VicData pic.twitter.com/1IVK5EVEJa
— Victorian Department of Health (@VicGovDH) January 17, 2022
ഓസ്‌ട്രേലിയൻ വാർത്തകളും, വിശേഷങ്ങളും തത്സമയം അറിയുവാനായി OZMALAYALAM WhatsApp/Facebook ഗ്രൂപ്പിൽ അംഗമാകാൻ — Follow this link to join Oz Malayalam WhatsApp group: https://chat.whatsapp.com/