ഉക്രേനിയൻ സർക്കാർ വെബ്സൈറ്റുകൾക്ക് നേരെ വൻ സൈബറാക്രമണം. എംബസികളുടേതുൾപ്പടെയുള്ള വെബ്സൈറ്റുകളാണ് സൈബറാക്രമണത്തെ തുടർന്ന് നിശ്ചലമായത്.
വിദേശകാര്യ മന്ത്രാലയത്തിന്റേയും വിദ്യാഭ്യാസ മന്ത്രാലയത്തിന്റേയും വെബ്സൈറ്റുകളും യുകെ, യുഎസ്, സ്വീഡൻ എന്നിവിടങ്ങളിലുള്ള എംബസി വെബ്സൈറ്റുകളും സൈബറാക്രമണത്തിനിരയായവയിൽ പെടുന്നു.
“ഇതിലും മോശമായതിന് വേണ്ടി തയ്‌യാറായിക്കോളൂ” ( Prepare for the worst ) എന്ന സന്ദേശം കാണിച്ചുകൊണ്ടാണ് വെബ്സൈറ്റുകൾ പ്രവർത്തന രഹിതമായത്. ഉക്രേനിയൻ, റഷ്യൻ, പോളിഷ് ഭാഷകളിലാണ് ഈ സന്ദേശം പ്രത്യക്ഷപ്പെട്ടത്.
ആക്രമണത്തിന് പിറകിൽ ആരാണെന്ന് വ്യക്തമല്ല. എന്നാൽ ഇതിന് പിറകിൽ റഷ്യയാണെന്ന ആരോപണമുണ്ട്.
റഷ്യ ഇതിനോട് പ്രതികരിച്ചിട്ടില്ലെങ്കിലും അതിർത്തികളിൽ ഒരു ലക്ഷത്തോളം റഷ്യൻ സൈനികർ തമ്പടിച്ചിട്ടുണ്ടെന്നാണ് വിവരം.
ഉക്രെയിനിന് നേരെ ഏറെ നാളുകളായി സൈബറാക്രമണങ്ങൾ നടക്കുന്നുണ്ട്. കഴിഞ്ഞ ഒമ്പത് മാസത്തിനിടെ 1200 സൈബറാക്രമണ ശ്രമങ്ങൾ നിഷ്ക്രിയമാക്കിയതായി ഉക്രെയിനിന്റെ എസ്ബിയു സെക്യൂരിറ്റി സർവീസ് പറയുന്നു.
കൂടുതൽ ആക്രമണങ്ങൾ ഉണ്ടാവാതിരിക്കാൻ മറ്റ് വെബ്സൈറ്റുകളിൽ പലതും സസ്പെൻഡ് ചെയ്തിരിക്കുകയാണ് അധികൃതർ.
Content Highlights: Ukraine, cyber-attack, Russian Government,