കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ശ്രമിച്ചു എന്ന കേസിൽ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയടക്കം പരിശോധിക്കാനുണ്ടെന്ന് കോടതി വ്യക്തമാക്കി.അതിനിടെ, ദിലീപിനെ ചൊവ്വാഴ്ച വരെ അറസ്റ്റ് ചെയ്യില്ല എന്ന് പോലീസ്വ്യക്തമാക്കി.
മുൻ കൂർ ജാമ്യാപേക്ഷ ചൊവ്വാഴ്ചത്തേക്ക് പരിഗണിക്കുന്നത് മാറ്റുകയാണെങ്കിൽ അത് വരെ അറസ്റ്റ് ചെയ്യരുത് എന്ന നിർദേശം കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് ദിലീപിന് വേണ്ടി ഹാജരായ അഭിഭാഷൻകൻ ബി രാമൻ പിള്ള ഉന്നയിച്ചു. ചൊവ്വാഴ്ച വരെ ദിലീപിനെ അറസ്റ്റ് ചെയ്യില്ല എന്ന് പോലീസ് കോടതിയിൽ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
വിചാരണ വൈകിപ്പിക്കാനാണ് ഇപ്പോഴത്തെ കേസെന്നും ഗൗരവ സ്വഭാവമില്ലെന്നുമാണ് ദിലീപിന്റെ വാദം. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ബൈജു പൗലോസിന്റെ പ്രതികാര നടപടിയുടെ ഭാഗമാണ് പുതിയ കേസ്. ബൈജു പൗലോസിനെതിരേ ദിലീപ് കോടതിയലക്ഷ്യ നടപടി സ്വീകരിച്ചിരുന്നു. ഇതിൽ എറണാകുളം അഡീഷണൽ സെഷൻസ് കോടതി നോട്ടീസിന് നിർദേശിച്ചിരുന്നു. ഇതാണ് പുതിയ കേസിനു കാരണം. ഹർജിക്കാരെ നിയമവിരുദ്ധമായി കസ്റ്റഡിയിലെടുക്കാനായിട്ടാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതിനാൽ അറസ്റ്റ് ചെയ്താലും ജാമ്യത്തിൽ വിടണമെന്നാണ് ദിലീപിന്റെ ആവശ്യം.
Content Highlights : Actress Assault Case – Dileep anticipatory bail will consider on tuesday