ദശലക്ഷക്കണക്കിന് റാപ്പിഡ് ആന്റിജൻ ടെസ്റ്റുകൾക്കുള്ള കിറ്റുകളുടെ അടിയന്തര ടെൻഡർ ഫെഡറൽ ഗവൺമെന്റ് ഓസ് ടെൻഡർ വെബ്‌സൈറ്റിൽ അവശ്യ സാധനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ചു.
മൊത്തത്തിൽ, 62 മില്യൺ ഡോളറിൽ താഴെ മൂല്യമുള്ള റാപ്പിഡ് ടെസ്റ്റുകൾക്കായുള്ള അഞ്ച് ടെൻഡറുകൾ ആണ് ആരോഗ്യവകുപ്പ് ചൊവ്വാഴ്ച ‘നിശബ്ദമായി’പ്രസിദ്ധീകരിച്ചത്.
ഓസ്‌ടെൻഡർ വെബ്‌സൈറ്റിൽ, ടെൻഡറിന്റെ കാരണമായി ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ് “അങ്ങേയറ്റം അടിയന്തിരമായി ലഭിക്കേണ്ട അവശ്യ വസ്തുക്കളുടെ പട്ടികയിൽ പെടുത്തിയാണ് പ്രസിദ്ധീകരിച്ചത്.
ടെസ്റ്റുകൾ എവിടെ വിന്യസിക്കുമെന്നോ എപ്പോൾ ഉപയോഗത്തിനായി എത്തുമെന്നോ ഇതുവരെ വ്യക്തമല്ല.ദ്രുത ആന്റിജൻ ടെസ്റ്റുകൾ സുരക്ഷിതമാക്കുന്നതും, ലഭ്യമാക്കേണ്ടതും സംസ്ഥാന ഉത്തരവാദിത്തമാണെന്ന് കഴിഞ്ഞ ആഴ്ച മോറിസൺ പറഞ്ഞു.“പിസിആർ ടെസ്റ്റുകൾക്കും ബാധകമായ അതേ നിയമങ്ങളാണ് ഇത്. പിസിആർ ടെസ്റ്റുകൾക്കും RAT ടെസ്റ്റുകൾക്കുമായി സംസ്ഥാനങ്ങൾ സപ്ലൈസ് സുരക്ഷിതമാക്കുന്നു, ഏത് സംസ്ഥാനത്തും അവർ സ്വന്തം ആവശ്യങ്ങൾക്കായി വിതരണം ചെയ്യും, അത് എല്ലായ്പ്പോഴും സംസ്ഥാനങ്ങളുടെ കാര്യമാണ്, ”അദ്ദേഹം കാൻബെറയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഓസ്‌ട്രേലിയൻ വാർത്തകളും, വിശേഷങ്ങളും തത്സമയം അറിയുവാനായി OZMALAYALAM WhatsApp/Facebook ഗ്രൂപ്പിൽ അംഗമാകാൻ — Follow this link to join Oz Malayalam WhatsApp group: https://chat.whatsapp.com/