
അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡ് വലിച്ചെടുത്ത് റോക്കറ്റിനാവശ്യമായ ഇന്ധനം ഉത്‌പാദിപ്പിക്കുന്ന പദ്ധതി ചൊവ്വാ പര്യവേക്ഷണത്തിനും ഗുണം ചെയ്‌യുമെന്ന് ഇലോൺ മസ്ക്. കഴിഞ്ഞ വർഷം ജനുവരിയിൽ ഈ ദ്ധതിയിലേക്ക് താൽപര്യമുള്ളവരെ ക്ഷണിച്ചുകൊണ്ട് ഇലോൺ മസ്ക് ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റിന് കീഴിലാണ് ഈ പദ്ധതി ചൊവ്വയ്‍ക്കും ഗുണം ചെയ്‌യുമെന്ന് അദ്ദേഹം കഴിഞ്ഞദിവസം റീ ട്വീററ്റ് ചെയ്തത്.
മനുഷ്യ രാശി മൂലമുണ്ടാകുന്ന കാലാവസ്ഥ വ്യതിയാനത്തിന് ഒരു പരിധി വരെ തടയിടാൻ പദ്ധതിക്ക് കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നു. ഇത്തവണത്തെ ടൈം മാഗസിൻ പേഴ്സൺ ഓഫ് ദി ഇയർ കൂടിയാണ് ഇലോൺ മസ്ക്.
കാർബൺ ഡയോക്സൈഡ് ഉപയോഗിച്ച് ഇന്ധനം നിർമിക്കുന്നതാണ് പദ്ധതി വിഭാവനം ചെയ്‌യുന്നത്. ഒരു നൂറ്റാണ്ടോളം പഴക്കമുള്ള ഈ കണ്ടുപിടുത്തം നടത്തിയത് നൊബേൽ സമ്മാന ജേതാവ് കൂടിയായ പോൾ സാബട്ടിയറാണ്. കാർബൺ ഡയോക്സൈഡ് ഹൈഡ്രജനുമായി കലർത്തുമ്പോൾ മീതെയ്നും ജലവും ഉത്‌പാദിപ്പിക്കപ്പെടുന്നു. ടെക്സാസിൽ നിർമിച്ചെടുക്കുന്ന സ്പേസ് എക്സിന്റെ റോക്കറ്റ് എഞ്ചിൻ ലിക്വിഡ് മീതെയ്ൻ, ലിക്വിഡ് ഓക്സിജൻ എന്നിവയാലാണ് പ്രവർത്തിക്കുന്നത്.
Am donating $100M towards a prize for best carbon capture technology
&mdash Elon Musk (@elonmusk)
ടെക്സാസിൽ അന്തരീക്ഷത്തിൽ നിന്ന് കാർബൺ ഡയോക്സൈഡ് വലിച്ചെടുക്കുന്ന നെറ്റ് പ്ലാന്റ് എന്ന പേരിലൊരു കമ്പനി പ്രവർത്തിക്കുന്നുണ്ട്. ഇലോണിന്റെ റോക്കറ്റ് നിർമാണ കേന്ദ്രത്തിന് തൊട്ടടുത്തു തന്നെ ആണ് ഇതും സ്ഥിതി ചെയ്‌യുന്നത്. അതിനാൽ തന്നെ നെറ്റ് പ്ലാന്റിൽ നിന്നും റോക്കറ്റിനാവശ്യമായ ഇന്ധനം ഉത്‌പാദിപ്പിക്കാനുള്ള കാർബൺ ഡയോക്സൈഡ് ഇലോൺ വാങ്ങുമെന്നും നിരീക്ഷകർ വിലയിരുത്തുന്നു. കാർബൺ ഡയോക്സൈഡ് വലിച്ചെടുക്കുന്ന സാങ്കേതിക വിദ്യകളുടെ വികസനത്തിനായി പത്ത് കോടി രൂപ (100 മില്ല്യൺ) സമ്മാനവും ഇലോൺ പ്രഖ്യാപിച്ചു കഴിഞ്ഞു.
Will also be important for Mars
&mdash Elon Musk (@elonmusk)
അന്തരീക്ഷത്തിൽ നിന്ന് കാർബൺ ഡയോക്സൈഡ് വലിച്ചെടുക്കുന്ന പ്രക്രിയ ശ്രമകരമാണെന്നത് മാത്രമല്ല ചെലവേറിയതുമാണ്. ഐസ് ലാൻഡിലെ ക്ലിംവർക്ക്സ് എന്ന പേരിൽ ഇത്തരത്തിൽ അന്തരീക്ഷത്തിൽ നിന്ന് കാർബൺ വലിച്ചെടുക്കുന്ന കമ്പനിക്ക് ഒരു ടൺ കാർബൺ ഡയോക്സൈഡ് വലിച്ചെടുക്കൻ ചെലവാകുന്നത് 44,000 മുതൽ 59,000 രൂപയാണ് (600-800 ഡോളർ). നിലവിൽ ചെലവ് 7,000 ത്തിൽ താഴെയാക്കാനുള്ള ശ്രമത്തിലാണ് ക്ലിംവർക്ക്സ്. റോക്കറ്റ് എഞ്ചിനിലെ ലിക്വിഡ് മീഥെയ്നും ഓക്സിജനും കത്തുമ്പോൾ ജലവും കാർബൺ ഡയോക്സൈഡുമാണ് ഉത്‌പാദിപ്പിക്കപ്പെടുന്നത്. അതിനാൽ പദ്ധതി വിജയകരമായി പൂർത്തിയാക്കിയാൽ ഇതിന് വിപരീത ഫലമുണ്ടാകും.
Content Highlights: elon musk to enter carbon capture business to make rocket fuel











