എച്ച്എംഡി ഗ്ലോബൽ പുതിയ നോക്കിയ ലൈറ്റ് ഇയർബഡ്സ് ബിഎച്ച്-205 നും വയേർഡ് ബഡ്സ് ഡബ്ല്യുബി 101 ഉം ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു.
ചാർക്കോൾ നിറത്തിലാണ് നോക്കിയ ലൈറ്റ് ഇയർബഡ്സ് വിപണിയിലെത്തുക. 2799 രൂപയാണിതിന് വില. നോക്കിയ. നോക്കിയ വയേർഡ് ബഡ്സിന് 299 രൂപയാണ് വില. കറുപ്പ്, വെള്ള, നീല, ചുവപ്പ് നിറങ്ങളിൽ ഇത് വിപണിയിലെത്തും. കോമിലും ഓഫ്ലൈൻ റീടെയിൽ സ്റ്റോറുകളിലും ഇവ വിൽപനയ്ക്കെത്തും.
നോക്കിയ ലൈറ്റ് ഇയർബഡ്സ് ബിഎച്ച് 205
6mm ഓഡിയോ ഡ്രൈവറുകളാണ് നോക്കിയ ലൈറ്റ് ഇയർബഡ്സിലുള്ളത്. 36 മണിക്കൂർ പ്ലേബാക്ക് ടൈം ഇത് വാഗ്ദാനം ചെയ്‌യുന്നു. രണ്ട് 40mAh ബാറ്ററികളാണ് രണ്ട് ഇയർ ബഡുകളിലുമുള്ളത്. ഒറ്റ ചാർജിൽ ആറ് മണിക്കൂർ നേരം ഇത് ഉപയോഗിക്കാം. 400 mAh ബാറ്ററിയുള്ള ചാർജിങ് കേസിന്റെ പിൻബലത്തിൽ 30 മണിക്കൂർ നേരം ഉപയോഗിക്കാനുള്ള ചാർജ് കിട്ടും. ബ്ലൂടൂത്ത് 5.0 കണക്റ്റിവിറ്റിയുള്ള ഇയർബഡ്സിൽ ടച്ച് കൺട്രോൾ ഉണ്ട്. സ്മാർട് വോയ്സ് അസിസ്റ്റന്റുകളും നിയന്ത്രിക്കാം.
നോക്കിയ വയേർഡ് ബഡ്സ് ഡബ്ല്യൂബി 101
നോക്കിയയുടെ ഒരു സാധാരണ വയേർഡ് ഹെഡ്സെറ്റ് ആണിത്. 10mm ഡ്രൈവറുകളാണ് ഇതിലുള്ളത്. പാസീവ് നോയ്സ് ഐസൊലേഷൻ സൗകര്യമുണ്ട്. അലെക്സ, സിരി, ഗൂഗിൾ അസിസ്റ്റന്റ് പോലുള്ളവ ഇതിൽ നിയന്ത്രിക്കാം. 3.5 ഓഡിയോ ജാക്കുകളിൽ ഈ ഹെഡ്സെറ്റ് ബന്ധിപ്പിക്കാം.
Content Highlights: nokia lite earbuds launched by hmd global