കുവൈറ്റ് സിറ്റി> മ്യൂസിക് ബീറ്റ്സും – ബിഡികെ കുവൈറ്റ് ചാപ്റ്ററും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കുവൈറ്റിലെ അദാൻ ബ്ലഡ് ബാങ്കിൽ വച്ച് ഇന്ത്യാ-കുവൈറ്റ് നയതന്ത്ര ബന്ധത്തിന്റെ 60 മത് വാർഷികത്തിന്റെയും, ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75 മത് വാർഷികാഘോഷങ്ങളുടേയും ഭാഗമായിക്കൂടിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
50 ൽ പരം ആളുകൾ രക്തദാനം നിർവ്വഹിച്ചു. ക്യാമ്പ് മ്യൂസിക് ബീറ്റ്സ് ഇവന്റ് ഡയറക്ടർ നിഥിൻ തോട്ടത്തിൽ ഉദ്ഘാടനം ചെയ്തു.
ബിഡികെ കുവൈറ്റ് ചാപ്റ്റർ ജനറൽ കൺവീനർ രാജൻ തോട്ടത്തിൽ അധ്യക്ഷനായി. അരുൺ രാജ് , സോഫി രാജൻ ,ജസ്സീന നിഥിൻ, ജെറീന ജോസഫ് എന്നിവർ യോഗത്തിൽ പങ്കെടുത്തു. ബിഡികെ ഇവന്റ് കോ ഓർഡിനേറ്റർ നിമീഷ് കാവാലം പരിപാടികൾ ഏകോപിപ്പിച്ചു. യോഗത്തിന് ജയൻ സദാശിവൻ സ്വാഗതവും , ഡോ. ഡെന്നി മാമ്മൻ നന്ദിയും പറഞ്ഞു. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ കർശ്ശന നിബന്ധനകൾക്ക് വിധേയമാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
മ്യൂസിക് ബീറ്റ്സ് പ്രവർത്തകരായ ഡോ. നിതു ആൻ ജോർജ്, ജിജോ, ജേക്കബ് , ബിഡികെ പ്രവർത്തകരായ ഡ്രീമി , ഇയോൺ, രതീഷ്, കലേഷ് , ശ്രീകുമാർ വിനോത് കുമാർ , ലിനി ജയൻ, ജോളി ,ബീന , വേണുഗോപാൽ, കെവിൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.