കെപിസിസി പ്രസിഡന്റ് കെ സുധാകരൻ തുടർച്ചയായി അക്രമത്തിന് ആഹ്വാനം ചെയ്യുകയാണെന്ന് സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. സുധാകരന്റെ വാക്കുകള്‍ അണികള്‍ക്ക് പ്രചോദനമാവുകയാണെന്നും കൊലപാതകത്തിന് പിന്നില്‍ കൃത്യമായ ഗൂഢാലോചയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സുധാകരൻ കൊലപാതകികളെ ന്യായീകരിച്ചത് വേണ്ടപ്പെട്ട ആളായതിനാലാണെന്നും എം.വി ജയരാജൻ പറഞ്ഞു.
അക്രമവും തിരിച്ചടിയും സിപിഐ എം നയമല്ലെന്നും സമാധാനപരമായ ജനകീയ പ്രതിഷേധമാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിചേർത്തു. എസ്എഫ്ഐകാര്‍ വഴിക്ക് വച്ച ചെണ്ട അല്ലെന്നും സിപിഐ എം ഭൂമിക്ക് താഴെ ക്ഷമിച്ചാണ് നില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കെ സുധാകരന് പ്രസിഡന്റായതോടെ കോണ്‍ഗ്രസ് ക്രിമിനല്‍ സംഘത്തിന്റെ കയ്യിലായെന്ന് പി ജയരാജന് പറഞ്ഞു. ഇടുക്കി കൊലപാതകം കേരളത്തിലെ ജനങ്ങളുടെ മനസാക്ഷിയെ ഉണര്‍ത്തുന്നതാണെന്നും വിദ്യാര്‍ഥികളല്ല കൊലപാതകം നടത്തിയതെന്നത് ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
പരാജയം മുന്‍കൂട്ടി കണ്ടുകൊണ്ട് കോണ്‍ഗ്രസ് ക്രിമിനലുകള്‍ അക്രമം നടത്തുകയായിരുന്നു. പരിക്കേറ്റവര്‍ക്ക് നെഞ്ചിലാണ് കുത്തേറ്റത്. ആസൂത്രിതമായ കൊലപാതകമാണ് നടന്നത്. കെപിസിസി പ്രസിഡന്റിനൊപ്പം പ്രതികള്‍ നില്ക്കുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്. കോണ്‍ഗ്രസ് അക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണ്. സുധാകരന്റെ കണ്ണൂര്‍ ശൈലിയാണ് സമാധാനം തകര്‍ക്കുന്നത്. സുധാകരന്റെ ശൈലി കേരളത്തില്‍ വ്യാപിപ്പിക്കാന്‍ ശ്രമം നടക്കുന്നുവെന്നും കോണ്‍ഗ്രസിലുള്ളവര്‍ തന്നെ ഇതിനെ എതിര്‍ക്കുമെന്ന് കരുതുന്നുവെന്നും പി. ജയരാജൻ പറഞ്ഞു.