Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home Uncategorized

ഒരു യുഗത്തിന് അന്ത്യമാവുന്നു; ബ്ലാക്ക്‌ബെറി ഇന്ന് പ്രവര്‍ത്തനം അവസാനിപ്പിക്കും

by News Desk
January 4, 2022
in Uncategorized
0
ഒരു-യുഗത്തിന്-അന്ത്യമാവുന്നു;-ബ്ലാക്ക്‌ബെറി-ഇന്ന്-പ്രവര്‍ത്തനം-അവസാനിപ്പിക്കും
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

Blackberry

ബ്ലാക്ക്ബെറി ഫോണുകൾ 2022 ജനുവരി നാലിന് പ്രവർത്തനം അവസാനിപ്പിക്കും. ഒരുകാലത്ത് മൊബൈൽഫോൺ വിപണിയിലെ രാജാവായി വാണ ബ്രാൻഡ് ആണ് ഇന്ന് ഒന്നുമല്ലാതായി വിപണി വിടുന്നത്. 2020 ൽ തന്നെ ബ്ലാക്ക് ബെറി പ്രവർത്തനം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.

കാനഡയിലെ ഒന്റാറിയോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്ലാക്ക്ബെറി ലിമിറ്റഡ് എന്ന കമ്പനി മുമ്പ് റിസർച്ച് ഇൻ മോഷൻ അഥവാ റിം (RIM) എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. സന്ദേശ കൈമാറ്റത്തിന് ഉപയോഗിച്ചിരുന്ന പേജർ നിർമിച്ച് തുടങ്ങിയ കമ്പനി പതിയ മൊബൈൽ ഫോൺ നിർമാണ രംഗത്തേക്ക് വരികയും അക്കാലത്തെ വിലകൂടിയ മൊബൈൽഫോൺ ബ്രാൻഡായി വളരുകയും ചെയ്തു. അക്കാലത്തെ അമേരിക്കയിലെ ഏറ്റവും മൂല്യവും സ്വാധീനവുമുള്ള മൊബൈൽ ഫോൺ ബ്രാൻഡായിരുന്നു റിം.

ഉദ്യോഗസ്ഥർക്കിടയിലും യുവാക്കൾക്കിടയിലും ബ്ലാക്ക് ബെറിയ്‍ക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ഇതിലെ കീബോർഡും ബ്ലാക്ക്ബെറി മെസെഞ്ചർ സേവനവും ആ സ്വീകാര്യത വർധിക്കുന്നതിനിടയാക്കി.

എന്നാൽ ബ്ലാക്ക് ബെറിയുടെ യുഗാന്ത്യത്തിന് തുടക്കമിട്ടത് ആപ്പിൾ ഐഫോൺ അവതരിപ്പിച്ചതോടുകൂടിയാണ്. ബ്ലാക്ക് ബെറി ഫോണുകളിലും അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന നോക്കിയ ഉൾപ്പടെയുള്ള ബ്രാൻഡുകളുടെ ഫോണുകളിലുമെല്ലാം ഉണ്ടായിരുന്ന ഫിസിക്കൽ കീബോർഡുകൾ എടുത്തുകളഞ്ഞ് വലിയ ടച്ച് സ്ക്രീനോടുകൂടിയ ഫോൺ ആപ്പിൾ അവതരിപ്പിച്ചു.

ആപ്പിളിന്റെ ഈ നീക്കത്തെ കാര്യമാക്കാതിരുന്ന റിം തങ്ങളുടെ ബ്ലാക്ക് ബെറി മൊബൈൽ ഫോണുകൾ പഴയ പടി തന്നെ ഇറക്കി. വിപണിയിലെ മാറ്റത്തെ തിരിച്ചറിയാതിരിക്കുകയും വിലകുറച്ചു കാണുകയും ചെയ്തതാണ് ബ്ലാക്ക് ബെറിയ്‍ക്ക് വെല്ലുവിളിയായത്.

മറുവശത്ത് ആപ്പിൾ ഐഫോണുകളെ അതിവേഗം പരിഷ്കരിച്ചുകൊണ്ടിരുന്നു. ഐഫോൺ 4 എത്തിയപ്പോഴേക്കും മൊബൈൽ ഫോൺ വിപണിയിൽ ആപ്പിൾ ബ്ലാക്ക് ബെറിയെ മറികടന്നിരുന്നു. പിന്നീട് ടച്ച് സ്ക്രീൻ ഫോണുകൾ അവതരിപ്പിക്കാൻ ബ്ലാക്ക് ബെറി ശ്രമം നടത്തിയെങ്കിലും സാങ്കേതികമായ നിരവധി പ്രശ്നങ്ങൾ ആ ഫോണുകളിൽ ചൂണ്ടിക്കാണിക്കപ്പെട്ടു. പിന്നാലെ ആൻഡ്രോയിഡ് ഫോണുകളും കൂടിയെത്തിയതോടെ ബ്ലാക്ക്ബെറി വിപണിയിൽ പിന്തള്ളപ്പെട്ടു.

Blackberry
Photo: AFP

2016 ൽ കമ്പനി സ്വന്തമായി സ്മാർട്ഫോൺ നിർമിക്കുന്നത് അവസാനിപ്പിക്കുകയും സോഫ്റ്റ് വെയറിൽ മാത്രമായി ശ്രദ്ധകേന്ദ്രീകരിക്കുകയും ചെയ്തു. ബ്ലാക്ക്ബെറി ബ്രാന്റിന്റെ ലൈസൻസ് ടിസിഎൽ കമ്മ്യൂണിക്കേഷൻ ടെക്നോളജി ഹോൾഡിങിന് നൽകി. 2020 വരെ ബ്ലാക്ക്ബെറി ബ്രാൻഡിൽ ഫോണുകൾ ഇറക്കിയത് ടിസിഎൽ ആണ്. ആൻഡ്രോയിഡ് ഓഎസിലായിരുന്നു ഈ ഫോണുകൾ പുറത്തിക്കിയിരുന്നത്. ബ്ലാക്ക്ബെറി കീ2 എൽഇ സ്മാർട്ഫോൺ ആണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയത്.

ബ്ലാക്ക് ബെറിയുടെ യഥാർത്ഥ ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഫോണുകളാണ് പ്രവർത്തനം അവസാനിപ്പിക്കുക.

2020 ൽ ടെക്സാസിലെ ഓൺവാർഡ് മൊബിലിറ്റി എന്ന സ്റ്റാർട്ട് അപ്പ് ബ്ലാക്ക്ബെറിയുടെ 5ജി ഫോൺ അവതരിപ്പിക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും അത് ഇതുവരെ യാഥാർത്ഥ്യമായിട്ടില്ല.

ബ്ലാക്ക്ബെറിയുടെ യഥാർത്ഥ ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഫോണുകളുടെ പ്രവർത്തനം മാത്രമാണ് അവസാനിപ്പിക്കുന്നത്. ബ്ലാക്ക്ബെറി ബ്രാൻഡിലുള്ള ആൻഡ്രോയിഡ് ഫോണുകൾക്ക് ഇത് ബാധകമാവില്ല.

ബ്ലാക്ക്ബെറി ഫോണുകൾക്കുള്ള സേവനങ്ങളും പിന്തുണയും അവസാനിപ്പിക്കുകയാണെങ്കിലും കമ്പനി അടച്ചുപൂട്ടാൻ പോവുകയല്ല. മറിച്ച് മറ്റ് സ്ഥാപനങ്ങൾക്കും ഭരണകൂടങ്ങൾക്കും വേണ്ടിയുള്ള സോഫ്റ്റ് വെയർ ഡെവലപ്പിങ് രംഗത്ത് ബ്ലാക്ക്ബെറി തുടരും.

Content Highlights: BlackBerry OS Phones to Stop Working from January 4

Previous Post

സിപിഎമ്മിനേക്കാൾ സംഘടനാ ശക്തി സിപിഐയ്ക്ക്; എഴുപതിലെ ഐക്യമുന്നണി പുനരാവിഷ്ക്കരിക്കണം: ചെറിയാൻ ഫിലിപ്പ്

Next Post

കോവിഡില്‍ നിയന്ത്രണം കടുപ്പിച്ച് പഞ്ചാബ്; സ്‌കൂളുകളും കോളേജുകളും സിനിമ തീയേറ്ററും അടച്ചു

Related Posts

Uncategorized

ആക്കുളം കായലിന് പുതുജീവന്‍; 96 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

July 7, 2022
7
Uncategorized

Shisha Edelstahl: Dein Guide zum Einkauf von Shishab

May 31, 2022
4
Uncategorized

Buying Guide for Patek Philippe Replica Watches

May 5, 2022
4
Uncategorized

ഓങ്‌ സാൻ സൂകിക്ക്‌ 5 വർഷം തടവ്‌

April 28, 2022
4
ഡ്യുവല്‍-ക്യാമറ,-6.51-ഇഞ്ച്-ഡിസ്‌പ്ലേ;-വിവോ-വൈ15എസ്-ഇന്ത്യയില്‍-അവതരിപ്പിച്ചു
Uncategorized

ഡ്യുവല്‍ ക്യാമറ, 6.51 ഇഞ്ച് ഡിസ്‌പ്ലേ; വിവോ വൈ15എസ് ഇന്ത്യയില്‍ അവതരിപ്പിച്ചു

February 19, 2022
16
ഗാലക്‌സി-ടാബ്-എസ്8-പരമ്പര-അടുത്തയാഴ്ച-ഇന്ത്യയിലെത്തിയേക്കും
Uncategorized

ഗാലക്‌സി ടാബ് എസ്8 പരമ്പര അടുത്തയാഴ്ച ഇന്ത്യയിലെത്തിയേക്കും

February 19, 2022
3
Next Post
കോവിഡില്‍-നിയന്ത്രണം-കടുപ്പിച്ച്-പഞ്ചാബ്;-സ്‌കൂളുകളും-കോളേജുകളും-സിനിമ-തീയേറ്ററും-അടച്ചു

കോവിഡില്‍ നിയന്ത്രണം കടുപ്പിച്ച് പഞ്ചാബ്; സ്‌കൂളുകളും കോളേജുകളും സിനിമ തീയേറ്ററും അടച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.