മനാമ > 18 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ അടിയന്തര ഉപയോഗത്തിന് പാക്സ്ലോവിഡ് കോവിഡ്-19 മരുന്നിന് ബഹ്റൈനില്‍ അനുമതി.
അമേരിക്കന്‍ മരുന്ന് കമ്പനിയായ ഫൈസര്‍ ഉല്പാദിപ്പിച്ച ഓറല്‍ ആന്റിവൈറല്‍ മരുന്നാണിത്. മരുന്നിന്റെ എല്ലാ ഗുണഫലങ്ങള്‍ ദേശീയ ആരോഗ്യ നിയന്ത്രണ അതോറിറ്റി വിലയിരുത്തി. ഫൈസര്‍ നല്കിയ ഡാറ്റയുടെ അവലോകനത്തിന്റെയും മൂല്യനിര്‍ണ്ണയത്തിന്റെയും അടിസ്ഥാനത്തിലാണ് അനുമതി നല്‍കിയത്.
രോഗലക്ഷണം ഗുരുതരമാകാന്‍ സാധ്യതയുള്ളവര്‍ക്കാണ് ഗുളിക രൂപത്തിലുള്ള ഈ മരുന്ന് നല്‍കുന്നത്. ഗുരുതര രോഗ സാധ്യതയുള്ളവരില്‍ ആശുപത്രി വാസവും മരണനിരക്കും 89 ശതമാനം കുറക്കാന്‍ മരുന്നിന് കഴിയുമെന്നാണ് ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ തെളിഞ്ഞത്. മരുന്ന് ഇറക്കുമതി ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായും ജനുവരിയില്‍തന്നെ ബഹ്റൈനില്‍ എത്തുമെന്നാണ് കരുതുന്നതെന്നും എന്‍എച്ച്ആര്‍എ വ്യക്തമാക്കി. കോവിഡ് വൈറസ് ശരീരത്തിനകത്ത് പെരുകുന്നത് തടയുക വഴി അണുബാധ നിയന്ത്രിക്കുകയാണ് പാക്സ്ലോവിഡ് ചെയ്യുന്നത്.