ബംഗളൂരു
കര്ണാടകത്തലെ ബെലഗാവി ജില്ലയിലെ തുക്കനാട്ടി ഗ്രാമത്തിൽ നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് ദളിത് കുടുംബത്തിനുനേരെ സംഘപരിവാർ ആക്രമണം. ഡിസംബർ 29ന് ഉണ്ടായ സംഭവം ശനിയാഴ്ചയാണ് പുറത്തറിഞ്ഞത്. മൂന്നു സ്ത്രീകൾ ഉൾപ്പെടെ അഞ്ചുപേർക്ക് പൊള്ളലേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.
പാസ്റ്റര്‍ അക്ഷയ് കുമാര്‍ കരന്‍ഗാവിയുടെ വീട്ടിലെ പ്രാര്‍ഥനായോഗത്തിനിടെയാണ് സംഘപരിവാറുകാർ അതിക്രമിച്ച് കയറിയത്. കുടുംബം അയൽവാസികളെ നിർബന്ധിച്ച് ക്രിസ്തുമതത്തിലേക്ക് മതപരിവർത്തനം ചെയ്യുകയാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം.അക്ഷയ് കുമാറിന്റെ ഭാര്യയുടെയും പ്രാർഥനയ്ക്ക് എത്തിയ മറ്റു സ്ത്രീകളുടെയും ദേഹത്തേക്ക് അടുക്കളയിലുണ്ടായിരുന്ന ചൂട് കറി അക്രമികൾ ഒഴിച്ചു. അക്ഷയ് കുമാറിനെയും സ്ത്രീകളെയും മർദിച്ചു.
ആക്രമണം നടത്തിയ ഏഴു പേര്‍ക്കെതിരെ പട്ടികജാതി, പട്ടികവർഗക്കാർക്കെതിരായ അതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരം കേസെടുത്തു.