2022 നെ വരവേൽക്കാൻ ലോകമെങ്ങും ഒരുങ്ങി കഴിഞ്ഞു. പ്രത്യാശയും പ്രതിസന്ധിയും പ്രതീക്ഷയുമേകിയ 2021 അതിന്റെ പരിസമാപ്തിയിലേക്ക് എത്തി നിൽക്കുമ്പോൾ, ടെക്ക് ഭീമനായ ഗൂഗിളും പുതുവത്സരാഘോഷങ്ങളിലാണ്. ഇതിന്റെ ഭാഗമായി ഡിസംബർ 31 ന് പ്രത്യേക ഡൂഡിൾ പുറത്തിറക്കിയിരിക്കുകയാണ് ഗൂഗിൾ.
കൊറോണ വൈറസിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോൺ കേസുകൾ വർധിക്കുന്നതിനെ തുടർന്ന് ലോകമെമ്പാടുമുള്ള പല രാജ്യങ്ങളും യാത്രകൾക്കും ആഘോഷങ്ങൾക്കും താൽക്കാലിക വിലക്ക് ഏർപ്പെടുത്തിരിക്കുകയാണ്.
ഫെയറി ലൈറ്റുകൾ കൊണ്ട് വർണ്ണാഭമായി അലങ്കരിച്ച ഗൂഗിളിന്റെ ലോഗോയും അതിനുള്ളിലായി 2021നെ അനുസ്മരിപ്പിക്കുന്ന രീതിയിൽ ആനിമേറ്റഡായി 2021 എന്നെഴുതിയ മിഠായിയും ലോഗോയുടെ നടുക്ക് നൽകിയിരിക്കുന്നു.
ലോഗോയിൽ ക്ലിക്ക് ചെയ്തു കഴിഞ്ഞാൽ പാർട്ടി പോപ്പർ പൊട്ടിച്ചു ആഘോഷിക്കുന്ന രീതിയിലെ ആനിമേഷൻ ഇഫക്റ്റുകൾക്കൊപ്പം 2021 ന് പരിസമാപ്തി ആയിരിക്കുന്നു – ഏവർക്കും സന്തോഷപൂർണ്ണമായ ഒരു പുതുവത്സരരാവ് നേരുന്നു എന്ന സന്ദേശവും ഗൂഗിൾ ഉൾപ്പെടുത്തിയിരിക്കുന്നു.
Content Highlights : Google Is Ready To Celebrate New Years Eve With Its adorable Doodle