തൃശൂര്> പ്രമുഖ ബില്ഡറായ അസറ്റ് ഹോംസ് നിര്മാണം പൂര്ത്തിയാക്കിയ 68-ാമത് പാര്പ്പിട പദ്ധതിയായ തൃശൂരിലെ അസറ്റ് പ്രെഷ്യസ് സിനിമാതാരവും അസറ്റ് ഹോംസ് ബ്രാന്ഡ് അംബാസഡറുമായ പൃഥ്വിരാജ്, തൃശൂര് മേയര് എം കെ വര്ഗീസ്, കോര്പ്പറേഷന് കൗണ്സിലര് മേഴ്സി അജി എന്നിവര് ഉദ്ഘാടനം ചെയ്തു. കല്യാണ് സില്ക്ക്സ് സിഎംഡി ടി എസ് പട്ടാഭിരാമന്, അസറ്റ് ഹോംസ് സ്ഥാപകനും എംഡിയുമായ വി. സുനില് കുമാര്, ഡയറക്ടര് എന് മോഹനന് തുടങ്ങിയവര് പങ്കെടുത്തു.
ജപ്പാനില് തുടക്കമിട്ട നഗരത്തിനുള്ളിലെ കാട് എന്നറിയപ്പെടുന്ന മിയാ വാക്കി ഫോറസ്റ്റ് ഉള്പ്പെടുന്നതാണ് അസറ്റ് പ്രഷ്യസ്. റൂഫ്-ടോപ് സ്വിമ്മിംഗ് പൂള്, ഓപ്പണ് ടെറസ് പാര്ട്ടി ഏരിയ, ഹെല്ത്ത് ക്ലബ്, മള്ട്ടി റിക്രിയേഷന് ഹാള്, പൊതുഇടങ്ങളില് സോളാര് വൈദ്യുതിയി്ല് പ്രവര്ത്തിക്കുന്ന ലൈറ്റുകള് എന്നിവയാണ് മറ്റു സവിശേഷതകള്.
അസറ്റ് ഹോംസ് തൃശൂര് കുരിയച്ചിറയില് തുടക്കമിട്ട കമ്പനിയുടെ 90-ാമത് പാര്പ്പിട പദ്ധതിയായ അസറ്റ് മജസ്റ്റിക്കിന്റെ ബ്രോഷര് പ്രകാശനം കല്യാണ് സില്ക്ക്സ് സിഎംഡി ടി എസ് പട്ടാഭിരാമനു നല്കി പൃഥ്വിരാജ് നിര്വഹിച്ചു. സംയുക്തസംരംഭ പങ്കാളികളായ മാത്യു ഫ്രാന്സിസ്, ജസ്സി മാത്യു എന്നിവര് പങ്കെടുത്തു. പ്രീമിയം ലൊക്കേഷന്, ഗ്രീന്-റേറ്റഡ് സ്വിമ്മിംഗ് പൂള്, ആഡംബര സൗകര്യങ്ങള്, ഇലക്ട്രിക് വെഹിക്ക്ള് ചാര്ജിംഗ് പോയന്റുകള് തുടങ്ങിയവയാണ് ഈ പദ്ധതിയുടെ സവിശേഷതകള്.