മനുഷ്യരുടെ താടിയിൽ പുതിയൊരു പേശി പാളി കണ്ടെത്തി. സ്വിറ്റ്സർലണ്ടിൽ നിന്നുള്ള ഗവേഷകരാണ് ഈ കണ്ടെത്തലിന് പിന്നിൽ. കവിളിലെ പ്രധാനപ്പെട്ട മസെറ്റർ പേശിയിലാണ് പുതിയ പേശി പാളി കണ്ടെത്തിയിരിക്കുന്നത്. ആഹാരം ചവയ്‍ക്കുമ്പോൾ കവിളത്ത് വലിഞ്ഞുമുറുകുന്ന പേശിയാണ് മസെറ്റർ.
ഇതുവരെ രണ്ട് പാളിയാണ് ഈ പേശിയ്‍ക്കുണ്ടായിരുന്നത് എന്നാണ് സ്ഥിരീകരിക്കപ്പെട്ടിരുന്നത്. എന്നാൽ മൂന്നാമതൊരു പാളികൂടി മസെറ്റർ പാളിയുടെ ഉള്ളിലുണ്ടെന്നാണ് ഇപ്പോഴത്തെ കണ്ടെത്തൽ. എന്ന ജേണലിൽ പുതിയ കണ്ടെത്തൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മസ്കുലസ് മസെറ്റർ പാർസ് കറോണിഡിയ എന്നാണ് ഈ പേശിയ്‍ക്ക് പേര് നൽകിയിരിക്കുന്നത്.
ശാസ്ത്ര പഠനങ്ങൾക്ക് വേണ്ടി ശരീരം വിട്ടുനൽകിയവരുടെ മൃതദേഹങ്ങളിൽ നടത്തിയ ഇതിനുവേണ്ടി പഠനം നടത്തിയത്. ഫോർമാൽഡിഹൈഡ് ലായനിയിൽ സംരക്ഷിച്ച 12 ഓളം മൃതദേഹങ്ങളുടെ തലയും 16 പുതിയ ശവശരീരങ്ങളുടെ സിടി സ്കാനും ജീവനുള്ള മനുഷ്യരുടെ എംആർഐ സ്കാനും ഇതിനായി പരിശോധിച്ചു. കംപ്യൂട്ടർ ടോമോഗ്രഫിക് സ്കാനുകൾ ഉപയോഗിച്ചുള്ള പരിശോധനയും നടത്തി.
മറ്റ് രണ്ട് പാളികളിൽ നിന്നും കൃത്യമായി വേർതിരിക്കാവുന്ന വിധത്തിലാണ് പുതിയ പാളിയുള്ളതെന്ന് ബേസൽ സർവകലാശാലയിലെ ബയോമെഡിസിൻ വിഭാഗത്തിലെ
താടിയെല്ലിനെ ഉറപ്പിച്ച് നിർത്തുന്നതിന് ഈ പേശി പങ്കുവഹിക്കുന്നുണ്ട്. താടിയുടെ താഴ്ഭാഗത്തെ ചെവിയുടെ ഭാഗത്തേക്ക് വലിക്കാൻ സാധിക്കുന്നതിന് പിന്നിലും ഈ പേശിയാണ്.
മസാറ്റെർ പേശിയിലെ പാളികളെ കുറിച്ച് ഏറെ കാലമായി പഠനങ്ങൾ നടക്കുന്നുണ്ട്. 1995 ൽ പുറത്തിറങ്ങിയ ഗ്രേസ് അനാട്ടമിയിൽ (Greys Anatomy) മസെറ്റർ പേശിയിൽ മൂന്ന് പാളികളുണ്ടെന്ന് വിശദീകരിക്കുന്നുണ്ട്. എന്നാൽ മറ്റ് ജീവികളുടെ താടിയിലെ പേശികളെ അടിസ്ഥാനമാക്കിയായിരുന്നു ഈ പഠനങ്ങൾ.
രണ്ടായിരാമാണ്ടിന്റെ തുടക്കത്തിലും മൂന്ന് പാളികളുണ്ടെന്ന തരത്തിലുള്ള പഠനങ്ങൾ വന്നിട്ടുണ്ട്. എന്നാൽ മസെറ്റർ പേശിയുടെ ഉപരിതല പാളിയെ വിഭജിക്കുകയാണ് ഇവർ ചെയ്തിട്ടുള്ളത്. ഈ വിഷയത്തിൽ അഭിപ്രായ വെത്യാസം നിലനിൽക്കുന്നതിനിടെയാണ് ഈ വിഷയം വീണ്ടും പഠിക്കാൻ ഗവേഷകർ ശ്രമിച്ചത്.
Content Highlights: New muscle layer discovered on the jaw