4ജി ഡാറ്റ വൗച്ചറുകൾക്ക് ഇപ്പോൾ വലിയ ഡിമാൻഡാണ്. വർക്ക് അറ്റ് ഹോം മുതൽ ചുമ്മാ യൂട്യൂബ് നോക്കിയിരിക്കാനും റീൽസ് വീഡിയോ കണ്ടിരിക്കാനുമെല്ലാം എല്ലാ പ്രായത്തിലുമുള്ള സ്മാർട്ഫോൺ ഉപഭോക്താക്കളും ഇന്ന് 4ജി ഡാറ്റ പ്രയോജനപ്പെടുത്തുന്നുണ്ട്.
വിദ്യാർഥികൾക്ക് പഠിക്കാനും പണമയക്കാനുള്ള യുപിഐ ആപ്പുകൾ ഉപയോഗിക്കാനുമെല്ലാം 4ജി ഡാറ്റ ഇന്ന് വേണം.
ഇന്ന് രാജ്യത്തെ ഒട്ടുമിക്ക ടെലികോം കമ്പനികളും നിരക്ക് വർധിപ്പിച്ചിരിക്കുകയാണ്. ഇതോടെ 4ജി ഡാറ്റയ്‍ക്കും അൽപ്പം വിലകൂടിയിരിക്കുന്നു. അക്കൂട്ടത്തിൽ വിവിധ സേവനദാതാക്കൾ നൽകുന്ന കുറഞ്ഞ നിരക്കിലുള്ള 4ജി ഡാറ്റാ വൗച്ചറുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
എയർടെലിന്റെ ഏറ്റവും കുറഞ്ഞ 4ജി ഡാറ്റ വൗച്ചർ
എയർടെൽ വാഗ്ദാനം ചെയ്‌യുന്ന ഏറ്റവും കുറഞ്ഞ നിരക്കിലുള്ള 4ജി വൗച്ചർ 58 രൂപയുടേതാണ്. ഈ പ്ലാനിൽ 3ജി ഡാറ്റ ലഭിക്കും. നിലവിലുള്ള പ്ലാനിന്റെ വാലിഡിറ്റി ആയിരിക്കും ഇതിന്.
വോഡഫോൺ ഐഡിയ പ്ലാൻ
വി വാഗ്ദാനം ചെയ്‌യുന്ന ഏറ്റവും കുറഞ്ഞ 4ജി ഡാറ്റ വൗച്ചർ 19 രൂപയുടേതാണ്. ഒരു ജിബി ഡാറ്റയാണ് ഈ വൗച്ചറിൽ ലഭിക്കുക. ഒരു ദിവസമാണ് ഇതിന്റെ വാലിഡിറ്റി. മറ്റ് ആനുകൂല്യങ്ങളൊന്നും ഇതിൽ ലഭിക്കില്ല.
ബിഎസ്എൻഎലിന്റെ ഏറ്റവും കുറഞ്ഞ 4ജി വൗച്ചർ
ബിഎസ്എൻഎലിന്റെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള 4ജി വൗച്ചർ 16 രൂപയുടെതാണ്. രണ്ട് ജിബി ഡാറ്റയാണ് ഇതിൽ ലഭിക്കുക. ഒരു ദിവസമാണ് ഇതിന്റെ വാലിഡിറ്റി.
ജിയോയുടെ ഏറ്റവും കുറഞ്ഞ 4 ജി വൗച്ചർ
15 രൂപയുടെ ഡാറ്റാ വൗച്ചറാണ് ജിയോ നൽകുന്നതിൽ ഏറ്റവും കുറഞ്ഞത്. ഒരു ജിബി ഡാറ്റയാണ് ഇതിൽ ലഭിക്കുക. എയർടെലിന്റേയും വോഡഫോണിന്റേയും പ്ലാനുകളേക്കാൾ വില കുറഞ്ഞ വൗച്ചർ അല്ലെങ്കിലും ഈ പ്ലാനിന് നിലവിലുള്ള പ്ലാനിന്റെ അത്ര വാലിഡിറ്റി ലഭിക്കും.
ബിഎസ്എൻഎലിന്റേതാണ് കുറഞ്ഞ നിരക്ക് എങ്കിലും കമ്പനിയുടെ 4ജി നെറ്റ് വർക്ക് അധികമൊന്നും ലഭ്യമല്ല.
Content Highlights: Cheapest 4G Data Vouchers available in indian telecos