Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home Uncategorized

പക്ഷികളുടെ പരിണാമ സിദ്ധാന്തത്തിന് തെളിവ്; കേടുവരാത്ത ദിനോസര്‍ ഭ്രൂണത്തിന്റെ ഫോസില്‍ കണ്ടെത്തി

by News Desk
December 22, 2021
in Uncategorized
0
പക്ഷികളുടെ-പരിണാമ-സിദ്ധാന്തത്തിന്-തെളിവ്;-കേടുവരാത്ത-ദിനോസര്‍-ഭ്രൂണത്തിന്റെ-ഫോസില്‍-കണ്ടെത്തി
0
SHARES
20
VIEWS
Share on FacebookShare on TwitterShare on Whatsapp

Dinosaur Embryos

തെക്കൻ ചൈനയിലെ ഗാൻഷോയിലുള്ള പാറകളിൽ നിന്ന് ഗവേഷകർ ഒരു മുട്ട കണ്ടെത്തി. വലിയൊരു ദിനോസർ മുട്ട. 6.6 മുതൽ 7.2 കോടി വർഷങ്ങൾ പഴക്കമുള്ള ആ മുട്ടയ്‍ക്കുള്ളിൽ ഒരു കേടുവരാതെ ഫോസിലായി സംരക്ഷിക്കപ്പെട്ട ദിനോസർ കുഞ്ഞിന്റെ ഭ്രൂണവുമുണ്ടായിരുന്നു.

ബേബി യിങ്ലിയാങ് എന്നാണ് ഈ ഫോസിൽ ഭ്രൂണത്തിന് ഗവേഷകർ പേരിട്ടിരിക്കുന്നത്. പല്ലില്ലാത്ത ഒവിറാപ്ടറോസർ എന്ന് വിളിക്കപ്പെടുന്ന തെറോപോഡ് ദിനോസർ വിഭാഗത്തിൽപ്പെടുന്ന ദിനോസറിന്റെ കുഞ്ഞാണിത്. ഏഷ്യ, വടക്കേ അമേരിക്ക എന്നിവിടങ്ങളിൽ 14.6 മുതൽ 6.6 കോടി വർഷങ്ങൾക്ക് മുമ്പ് ക്രെറ്റേഷ്യസ് കാലഘട്ടത്തിലാണ് ഇവറാപ്ടറോസറുകൾ ജീവിച്ചിരുന്നത്.

തല താഴേക്കും കാലുകൾ ഇരുവശത്തേക്കുമാക്കി ചുരുണ്ട് കിടക്കുവിധത്തിലായിരുന്നു മുട്ടയ്‍ക്കുള്ളിൽ ദിനോസർ കുഞ്ഞ്. ഇന്നു കാണുന്ന പക്ഷിമുട്ടകൾക്കുള്ളിൽ കുഞ്ഞുങ്ങൾ കിടക്കുന്നത് പോലെ തന്നെയാണിത്.

ഞാൻ ഇതുവരെ കണ്ടതിൽ ഏറ്റവും മനോഹരമായ ഫോസിലുകളിലൊന്നാണ് മുട്ടയ്‍ക്കുള്ളിലെ ദിനോസർ കുഞ്ഞിന്റേത് എന്ന് എഡിൻബർ സർവകലാശാലയിലെ പ്രൊഫസർ സ്റ്റീവ് ബ്രുസാറ്റ് പറഞ്ഞു. ഒരു പക്ഷികുഞ്ഞ് മുട്ടയിൽ കഴിയുന്നത് പോലെയാണ് ദിനോസർ കുഞ്ഞ് മുട്ടയിൽ കിടന്നതെന്നും. ഇന്നത്തെ പക്ഷികൾ ദിനോസറുകളിൽ നിന്ന് പരിണമിച്ചുണ്ടായതാണെന്നുള്ളതിന് തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.

Dinosaur embryo
Photo: Steve Brusatte

ദിനോസർ ഭ്രൂണങ്ങളുടെ ഫോസിൽ അത്യപൂർവ്വമാണ്. പലപ്പോഴും പലയിടങ്ങളിലായി മാറിപ്പോയ അസ്ഥികൾ മാത്രമാണ് ദിനോസറുകളുടേതായി ലഭിക്കാറ്. ബേബി യിങ്ലിയാങിനെ കണ്ടെത്തിയതിൽ ഞങ്ങൾ ഏറെ ആവേശത്തിലാണ് പിഎച്ച്ഡി ഗവേഷകനും പ്രബന്ധത്തിന്റെ സഹ രചയിതാവുമായ ഫിയോൻ വായ്സം മാ പറഞ്ഞു.

ഐ സയൻസിൽ (iScience) ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 17 സെന്റീമീറ്റർ നീളമുള്ള മുട്ടയ്‍ക്കുള്ളിൽ തലമുതൽ വാലറ്റം വരെ 27 സെന്റിമീറ്റർ നീളമുള്ള ദിനോസർ ഭ്രൂണമാണ് ഉള്ളത്. ചൈനയിലെ യിങ്ലിയാങ് സ്റ്റോൺ നേച്ചർ ഹിസ്റ്ററി മ്യൂസിയത്തിലാണ് ഇപ്പോൾ ഇതുള്ളത്.

Content Highlights: Baby Yingliang, a well-preserved dinosaur embryo fossil discovered

Previous Post

രോഗവും വേദനയുമെല്ലാം ഉള്ളിലൊതുക്കി പി ടി ചിരിച്ചു; അവസാന ദിനങ്ങളുടെ ഓർമ്മയിൽ എസ്എസ് ലാൽ

Next Post

മത സ്പർദ്ധ വളർത്തുന്ന പോസ്റ്റുകൾ; ഗ്രൂപ്പ് അഡ്മിൻമാരും കുടുങ്ങും; മുന്നറിയിപ്പുമായി കേരള പോലീസ്

Related Posts

Uncategorized

ആക്കുളം കായലിന് പുതുജീവന്‍; 96 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

July 7, 2022
7
Uncategorized

Shisha Edelstahl: Dein Guide zum Einkauf von Shishab

May 31, 2022
4
Uncategorized

Buying Guide for Patek Philippe Replica Watches

May 5, 2022
4
Uncategorized

ഓങ്‌ സാൻ സൂകിക്ക്‌ 5 വർഷം തടവ്‌

April 28, 2022
4
ഡ്യുവല്‍-ക്യാമറ,-6.51-ഇഞ്ച്-ഡിസ്‌പ്ലേ;-വിവോ-വൈ15എസ്-ഇന്ത്യയില്‍-അവതരിപ്പിച്ചു
Uncategorized

ഡ്യുവല്‍ ക്യാമറ, 6.51 ഇഞ്ച് ഡിസ്‌പ്ലേ; വിവോ വൈ15എസ് ഇന്ത്യയില്‍ അവതരിപ്പിച്ചു

February 19, 2022
16
ഗാലക്‌സി-ടാബ്-എസ്8-പരമ്പര-അടുത്തയാഴ്ച-ഇന്ത്യയിലെത്തിയേക്കും
Uncategorized

ഗാലക്‌സി ടാബ് എസ്8 പരമ്പര അടുത്തയാഴ്ച ഇന്ത്യയിലെത്തിയേക്കും

February 19, 2022
3
Next Post
മത-സ്പർദ്ധ-വളർത്തുന്ന-പോസ്റ്റുകൾ;-ഗ്രൂപ്പ്-അഡ്മിൻമാരും-കുടുങ്ങും;-മുന്നറിയിപ്പുമായി-കേരള-പോലീസ്

മത സ്പർദ്ധ വളർത്തുന്ന പോസ്റ്റുകൾ; ഗ്രൂപ്പ് അഡ്മിൻമാരും കുടുങ്ങും; മുന്നറിയിപ്പുമായി കേരള പോലീസ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.