ഇന്ത്യയിൽ സബ്സ്ക്രിപ്ഷൻ നിരക്കുകൾ കുത്തനെ കുറച്ച് സ്ട്രീമിങ്ങ് പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സ്. പ്രതിമാസം 199 മുതൽ തുടങ്ങുന്ന നിരക്കിൽ ഇളവ് വരുത്തി 149 രൂപയ്‍ക്കാണ് പുതിയ നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. മൊബൈലിലും ടാബ്ലറ്റിലും ഈ നിരക്ക് ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് നെറ്റ്ഫ്ലിക്സ് ഉപയോഗിക്കാം.
പുതിയ പ്ലാനുകൾ എല്ലാ ഉപഭോക്താക്കൾക്കും ബാധകമായിരിക്കും. രാജ്യത്ത് കൂടുതൽ വരിക്കാരെ നേടാനുള്ള കമ്പനിയുടെ നീക്കമായാണ് ഇതിനെ കണക്കാക്കുന്നത്. നെറ്റ്ഫ്ളിക്സിന്റെ ബേസിക് പ്ലാനിലാണ് വൻ വിലക്കിഴിവുണ്ടായിരിക്കുന്നത്. നേരത്തെ 499 രൂപയുണ്ടായിരുന്ന ബേസിക് പ്ലാൻ ഇപ്പോൾ 199 രൂപയ്‍ക്ക് ആസ്വദിക്കാം. ബേസിക് പ്ലാൻ റീച്ചാർജ് ചെയ്തവർക്ക് ഫോൺ, ടാബ് ലെറ്റ്, കംപ്യൂട്ടർ, ടിവി എന്നിവയിൽ നെറ്റ്ഫ്ളിക്സ് ഉപയോഗിക്കാനാവും. എന്നാൽ 480 പിക്സൽ വീഡിയോ ഗുണമേന്മയിൽ മാത്രമേ ഇത് ലഭിക്കുകയുള്ളൂ.
149 രൂപയൂടെ മൊബൈൽ പ്ലാൻ ഫോണുകൾക്കും ടാബിനും വേണ്ടിയുള്ളതാണ്. ഇതിലും 480 പിക്സൽ റസലൂഷനാണുള്ളത്.
എച്ച്ഡി റസലൂഷനിൽ വീഡിയോ ആസ്വദിക്കണമെങ്കിൽ 499 രൂപയുടെ സ്റ്റാന്റേഡ് പ്ലാൻ റീച്ചാർജ് ചെയ്‌യണം. 1080 പിക്സൽ റസലൂഷനിൽ എല്ലാ ഉപകരണങ്ങളിലും നെറ്റ്ഫ്ളിക്സ് ആസ്വദിക്കാം.
649 രൂപയുടെ പ്രീമിയം പ്ലാനിൽ 4കെ എച്ച്ഡിആർ റസലൂഷനിൽ വീഡിയോകൾ കാണാം. നേരത്തെ പ്രീമിയം പ്ലാനിന് 799 രൂപയായിരുന്നു വില.
Aap se convince ho gaye ya hum aur bole? 👀 are here, which means you can now watch Netflix on any device at ₹199 and on your mobile at ₹149!
&mdash Netflix India (@NetflixIndia)
“ഞങ്ങൾ ഞങ്ങളുടെ നിരക്കുകൾ കുറയ്‍ക്കുകയാണ്, അത് ഞങ്ങളുടെ പ്ലാനുകളിലുടനീളം ഉണ്ട്. ഇതിൽ ഞങ്ങളുടെ പ്രാദേശികവും ആഗോളവുമായഎല്ലാ സേവനങ്ങളും ഉൾപ്പെടും.ബേസിക് പ്ലാനിലാണ് 60 ശതമാനത്തിന്റെ ഏറ്റവും വലിയ ഇടിവ് വരുന്നത്. കാരണം പ്രേക്ഷകർ നെറ്റ്ഫ്ലിക്സ് വലിയ സ്ക്രീനിലോ മറ്റേതെങ്കിലും ഉപകരണത്തിലോ കാണണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു, അതിനാൽ അത് 499 രൂപയിൽ നിന്ന് 199 രൂപയാക്കി ഞങ്ങൾ കുറച്ചു…”നെറ്റ്ഫ്ലിക്സ് വൈസ് പ്രസിഡന്റ് – കണ്ടന്റ്(ഇന്ത്യ) മോണിക്ക ഷെർഗിൽ പിടിഐ യോട് വ്യക്തമാക്കി.
ഇന്ത്യയിൽ തങ്ങളുടെ പ്രൈം പ്രോഗ്രാമിന്റെ വാർഷിക അംഗത്വ നിരക്ക് 50 ശതമാനം വർധിപ്പിച്ച് 1,499 രൂപയാക്കുമെന്ന് ആമസോൺ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് നിരക്കിൽ വൻ ഇളവ് പ്രഖ്യാപിച്ച് നെറ്റ്ഫ്ലിക്സ് രംഗത്തെത്തിയിരിക്കുന്നത്.
Content Highlights : Netflix cuts subscription rates in India, Basic Plan starts from 199