മനാമ > അന്ധവിശ്വസങ്ങള്ക്കും അനാചാരങ്ങള്‍ക്കുമെതിരെ ജാഗ്രത പാലിക്കണമെന്ന് സ. പി ബിജു നഗറില്‍(കെസിഎ ഹാള്‍) നടന്ന ബഹ്റൈന്‍ പ്രതിഭ 28-മത് സമ്മേളനം ആവശ്യപ്പെട്ടു.
അന്ധവിശ്വാസവും അനാചാരങ്ങളും മനുഷ്യജീവിതത്തില്‍ വലിയ അളവില്‍ സ്വാധീനം ചെലുത്തുകയും സുഗമമായ ജീവിതത്തിന് വിലങ്ങുതടിയായി നില്‍ക്കുകയും ചെയ്യുന്ന പ്രവണത കണ്ടു വരുന്നു. കൃത്യമായ ശാസ്ത്രീയബോധവും ചരിത്രബോധവും ഇല്ലായ്മ ഇതിന് പ്രഥമ കാരണങ്ങളാണ്. ഇത്തരം സമൂഹങ്ങളിലേക്ക് മതമൗലികവാദികള്‍ക്കും വര്‍ഗ്ഗീയ ശക്തികള്‍ക്കും എളുപ്പത്തില്‍ കടന്നു കയറാനാവും. ശാസ്ത്ര ബോധമുള്ള സമൂഹത്തെ നിലനിര്‍ത്താനുള്ള പ്രവര്‍ത്തനം സാക്ഷരതാ പ്രസ്ഥാനം പോലെ ജനകീയ മുന്നേറ്റമാക്കണം. അതിന് നേതൃത്വം കൊടുക്കാന്‍ കേരളത്തിലെ പ്രമുഖ രാഷ്ട്രീയ സംഘടനകള്‍ മുന്നോട്ട് വന്നിട്ടുണ്ട്. കേരള സമൂഹത്തെ നവോഥാന മൂല്യങ്ങളില്‍ ഉറപ്പിച്ച് നിര്‍ത്താനുള്ള ഈ ഉദ്യമത്തിന് ബഹറിന്‍ പ്രതിഭ സമ്മേളനം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
ഇന്ത്യന്‍ എംബസികളിലെ ഐസിഡബ്ല്യു ഫണ്ട് പ്രവാസികള്‍ക്ക് അത്യാവശ്യ ഘട്ടങ്ങളില്‍ ഉപയോഗപ്പെടുത്താന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്ന് സമ്മേളനം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. പ്രവാസികളില്‍ നിന്നും പിരിച്ചെടുത്ത ഈ ഫണ്ടിലേക്ക് നിക്ഷേപിച്ച് കെട്ടി കിടക്കുന്ന തുക ഏറ്റവും ബുദ്ധിമുട്ട് അനുഭവിച്ച കൊറോണക്കാലത്ത് പോലും സാങ്കേതികത്വത്തിന്റെ നൂലാമാലകളില്‍പ്പെട്ട് ഉപയോഗപ്പെടുത്തിയില്ലെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു.
മെന്‍സ്ട്രല്‍ കപ്പ് ഉപയോഗം വ്യാപകമാക്കാന്‍ വേണ്ട ബോധവല്‍ക്കരണവും നിര്‍മ്മാണത്തിന് സബ്സിഡിയും നല്കകുക, പ്രവാസി ക്ഷേമപദ്ധതിയില്‍ ചേരാനുളള ഓണ്‍ലൈന്‍ അപേക്ഷ ലഘൂകരിക്കാനും വര്‍ദ്ധിപ്പിച്ച പെന്ഷന് നല്‍കുന്നതിനും ഫൈന്‍ ലഘൂകരിക്കുന്ന നടപടി സ്വീകരിക്കുക, വന സംരക്ഷണ നിയമം ഭേദഗതി ചെയ്ത് കോര്‍പ്പറേറ്റുകള്‍ക്ക് വന ഭൂമിയില്‍ അധികാരം സ്ഥാപിക്കാനുള്ള നടപടികളില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്മാറുക എന്നിങ്ങനെ ആവശ്യങ്ങളും സമ്മേളനംമുന്നോട്ടുവെച്ചു.
അഡ്വ. ജോയ് വെട്ടിയാടന്‍(പ്രസിഡണ്ട്),
പ്രദീപ് പതേരി(ജനറല്‍ സെക്രട്ടറി)
മനാമ: ബഹ്റൈന്‍ പ്രതിഭ 28-മത് സമ്മേളനം 2021-23 വര്‍ഷ കാലത്തേക്കുള്ള പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
അഡ്വ. ജോയ് വെട്ടിയാടന്‍(പ്രസിഡണ്ട്), പ്രദീപ് പതേരി(ജനറല്‍ സെക്രട്ടറി), മിജേഷ് മൊറാഴ (ട്രഷറര്‍), ശിവ കീര്‍ത്തി രവീന്ദ്രന്, ശശി ഉദിനൂര്‍ (വൈസ് പ്രസിഡണ്ടുമാര്‍) പ്രജില്‍ മണിയൂര്‍, ഷംജിത് കോട്ടപ്പള്ളി (ജോ.സെക്രട്ടറിമാര്‍),രജീഷ് (മെംബര്‍ഷിപ്പ് സെക്രട്ടറി), അജിത് വാസുദേവന്‍ (കലാവിഭാഗം സെക്രട്ടറി), ബിനു കരുണാകരന് (ലൈബ്രേറിയന്‍) എന്നിവരാണ് ഭാരവാഹികള്‍.
ലിവിന് കുമാര്‍, കെഎം സതീഷ്, എന്‍കെ അശോകന്, സരിത മീന കുമാര്‍, മഹേഷ്, ഷിബു ചെറുതുരുത്തി, എം രാജീവ്, അനീഷ് കരിവള്ളൂര്‍, നൗഷാദ് പുനൂര്‍ എന്നിവരെ കേന്ദ്ര എക്സിക്യുട്ടീവ് അംഗങ്ങളായും തെരഞ്ഞെടുത്തു. രഞ്ജിത് കുന്നന്താനം ഇന്റേണല്‍ ഓഡിറ്ററായി പ്രവര്‍ത്തിക്കും.