ന്യൂഡൽഹി: ടെലികോം, ബ്രോഡ്ബാൻഡ് രംഗത്ത് ഏറ്റവും വലിയ വിപണികളിലൊന്നാണ് ഇന്ത്യ. എന്നിട്ടും ഇന്ത്യയിൽ 25000-ൽ ഏറെ ഗ്രാമങ്ങളിൽ ഇനിയും മൊബൈൽ നെറ്റ്വർക്കോ ഇന്റർനെറ്റ് കണക്ഷനോ എത്തിയിട്ടില്ല. കേന്ദ്ര സർക്കാരാണ് ഈ വിവരം വെളിപ്പെടുത്തിയത്.
ലോക്സഭയിൽ കേരളത്തിൽ നിന്നുള്ള എംപി ബെന്നി ബെഹ്നാന്റെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് കേന്ദ്രസർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യയിൽ മൊബൈൽ, ഇന്റർനെറ്റ് കണക്റ്റിവിറ്റി ഇല്ലാത്ത ഇടത് പക്ഷ തീവ്രവാദ ബാധിതമായ എത്ര ഗ്രാമങ്ങളുണ്ടെന്നായിരുന്നു ബെന്നി ബെഹ്നാന്റെ ചോദ്യം.
ടെലികോം സേവനദാതാക്കൾ നൽകിയ വിവരങ്ങൾ അനുസരിച്ച് 5.97 ലക്ഷം ഗ്രാമങ്ങളിൽ 25,067 ഇടങ്ങളിൽ സെല്ലുലാർ, ഇന്റർനെറ്റ് സേവനങ്ങൾ എത്തിയിട്ടില്ലെന്ന് സർക്കാർ വ്യക്തമാക്കി. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങളും
സെല്ലുലാർ, ഇന്റർനെറ്റ് കവറേജ് ഇല്ലാത്ത ഗ്രാമങ്ങൾ ഏറ്റവും കൂടുതലുള്ളത് ഒഡീഷയിലാണ് (6099), മധ്യപ്രദേശാണ് തൊട്ടുപിന്നിൽ ഇവിടെ 2612 ഗ്രാമങ്ങളിൽ സെല്ലുലാർ, ഇന്റർനെറ്റ് സേവനങ്ങളില്ല. 2328 ഗ്രാമങ്ങൾ സെല്ലുലാർ, ഇന്റർനെറ്റ് സേവനങ്ങൾക്ക് പുറത്തായ മഹാരാഷ്ട്രയാണ് മൂന്നാമത്.
Content Highlights: Over 25,000 villages in India have no mobile, internet connectivity Centre in LokSabha