Tuesday, March 17, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

ജനറൽ എം എം നരവാനെ സംയുക്ത സൈനിക മേധാവിയായേക്കും

by News Desk
December 9, 2021
in INDIA
0
ജനറൽ-എം-എം-നരവാനെ-സംയുക്ത-സൈനിക-മേധാവിയായേക്കും
0
SHARES
13
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി > അടുത്ത സംയുക്ത സൈനിക മേധാവിയായി കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവാനെയെ പരിഗണിക്കുമെന്ന് സൂചന. 2022 ഏപ്രിൽ വരെയാണ് കരസേനാ മേധാവിയായി എം എം നരവാനെയ്ക്ക് ചുമതലയുള്ളത്. ഇക്കാര്യത്തിൽ പത്ത് ദിവസത്തിനുള്ളിൽ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ബുധനാഴ്ച ചേർന്ന സുരക്ഷാ കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമതിയോഗം ഇക്കാര്യം ചർച്ച ചെയ്തതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

കാർഗിൽ യുദ്ധത്തിനു പിന്നാലെയാണ് സിഡിഎസ് പദവി ഉണ്ടാക്കണമെന്ന് വിദഗ്ധസമിതി ശുപാർശ ചെയ്തത്. സൈനികവിഷയങ്ങളിൽ കേന്ദ്ര സർക്കാരിന്റെ സിംഗിൾ പോയിന്റ് അഡ്വസൈറാണ് സംയുക്തസേനാ മേധാവി (സിഡിഎസ്). മൂന്ന് സേനാ വിഭാഗത്തെയും ഏകോപിപ്പിക്കുക, പ്രതിരോധമന്ത്രാലയത്തിന് നിർണായക ഉപദേശങ്ങൾ നൽകുക, ആയുധസംഭരണ നടപടിക്രമം രൂപീകരിക്കുക തുടങ്ങിയ സുപ്രധാന ചുമതലകളാണ് ബിപിൻ റാവത്ത് വഹിച്ചിരുന്നത്. ചൈനയുമായും പാക്കിസ്ഥാനുമായും അതിർത്തിയിൽ പ്രശ്നങ്ങൾ നിലനിൽക്കുന്ന ഘട്ടത്തിൽ ബിപിൻ റാവത്തിന്റെ പിൻഗാമിയെ ഉടൻ തീരുമാനിക്കാനാണ് കേന്ദ്രത്തിന്റെയും താൽപര്യമെന്നാണ് വിവരം.

2019 ഡിസംബര് 31നാണ് ബിപിന് റാവത്തിന്റെ പിന്ഗാമിയായി മനോജ് മുകുന്ദ് നരവാനെ ഇന്ത്യന് കരസേന മേധാവിയായി ചുമതലയേറ്റത്. അതിനു മുമ്പ് ചൈനയുമായുള്ള അതിർത്തി സംരക്ഷിക്കുന്ന കിഴക്കൻ കമാൻഡന്റിനെ അദ്ദേഹം നയിച്ചിരുന്നു. കശ്മീരിലും കിഴക്കൻ സംസ്ഥാനങ്ങളിലും ഭീകരവിരുദ്ധനീക്കങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. ധീരതയ്ക്കുള്ള സേനാ പുരസ്കാരവും വിശിഷ്ഠസേവാ പുരസ്കാരവും നേടിയിട്ടുണ്ട്.

മ്യാൻമറിൽ ഇന്ത്യന് എംബസിയില് ഡിഫന്സ് അറ്റാഷെയായും നരവാനെ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഓപ്പറേഷന് പവന് എന്ന് പേരിട്ട ശ്രീലങ്കയിലെ ഇന്ത്യന് സൈനിക ദൗത്യത്തിന്റെ ഭാഗമായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ജമ്മു കശ്മീരിലെ സൈനികസേവനത്തിന് സേനാ പുരസ്കാരം നേടിയ നരവാനെ നാഗാലാന്ഡിലെയും ആസാം റൈഫിള്സിലെയും സേവനത്തിന് വിശിഷ്ഠ സേവാ പുരസ്കാരവും നേടി.

മഹാരാഷ്ട്രയിലെ പുണെ സ്വദേശിയായ നരവാനെ 1980 ജൂണില് 20ാം വയസിലാണ് സൈന്യത്തിന്റെ ഭാഗമായത്. കരസേനാ മേധാവി പദവിയിലെത്തുന്നതിന് മുമ്പ് കരസേനാ ഉപമേധാവി പദവിയും അദ്ദേഹം വഹിച്ചിരുന്നു.

Previous Post

ഇന്ത്യയില്‍ 25000 ലേറെ ഗ്രാമങ്ങളില്‍ മൊബൈലോ ഇന്റര്‍നെറ്റോ ഇല്ലെന്ന് കേന്ദ്രം

Next Post

ഓപ്പോയുടെ ആദ്യ ഫോള്‍ഡബിള്‍ ഫോണ്‍ വരുന്നു; ഡിസംബര്‍ 15 ന് പുറത്തിറങ്ങിയേക്കും

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
ഓപ്പോയുടെ-ആദ്യ-ഫോള്‍ഡബിള്‍-ഫോണ്‍-വരുന്നു;-ഡിസംബര്‍-15-ന്-പുറത്തിറങ്ങിയേക്കും

ഓപ്പോയുടെ ആദ്യ ഫോള്‍ഡബിള്‍ ഫോണ്‍ വരുന്നു; ഡിസംബര്‍ 15 ന് പുറത്തിറങ്ങിയേക്കും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.