പല രാജ്യങ്ങളിലും സ്മാർട്ട് ഫോൺ വിപണിയിൽ ആഗോള ഭീന്മാരായ ആപ്പിൾ അധിനിവേശ നിലപാട് സ്വീകരിക്കുന്നതായി ആരോപണങ്ങൾ ഉയരാറുണ്ട്. ഇപ്പോഴിതാ ആപ്പിളിന്റെ അധിനിവേശ നിലപാടിനെതിരേ രംഗത്ത് എത്തിയിരിക്കുകയാണ് റഷ്യ. റഷ്യയിലെ ഫെഡറൽ ആന്റിമോണോപോളി സർവ്വീസ് (എഫ്.എ.എസ്) ആണ് ആപ്പിളിനെതിരേ രംഗത്ത് വന്നിരിക്കുന്നത്. ഈ വർഷം ഓഗസ്റ്റിൽ ഓരോ ആപ്പുകൾക്കും പ്രത്യക ആപ്പ് സ്റ്റോർ ഫീ വാങ്ങുന്നത് അവസാനിപ്പിക്കണമെന്ന് എഫ്.എ.എസ് ആവശ്യപ്പെട്ടിരുന്നു. സെപ്റ്റംബർ 30 നുള്ളിൽ ആരോപണങ്ങൾക്ക് പരിഹാരം കാണണമെന്നും സംഘടന ആവശ്യപ്പെട്ടിരുന്നു. ആരോപണങ്ങൾക്ക് സെപ്റ്റംബർ 30 നുള്ളിൽ പരിഹാരം കണ്ടില്ലെങ്കിൽ പിഴ ചുമത്തുമെന്ന് സംഘടന മുന്നറിയിപ്പ് നൽകി.
എന്നാൽ മുന്നറിയിപ്പ് നൽകിയ ശേഷവും വിഷയത്തിൽ ആപ്പിൾ യാതൊരു നടപടിയും സ്വീകരിക്കുകയുണ്ടായില്ല. ഇതേ തുടർന്ന് എഫ്.എ.എസ് ആപ്പിളിനെതിരേ ഒരു കേസ് ഫയൽ ചെയ്തു. ആരോപണങ്ങൾ സത്യമാണെന്ന് കണ്ടെത്തുകയാണെങ്കിൽ റഷ്യയിൽ നിന്നുള്ള വരുമാനത്തിന്റെ നല്ലൊരു ഭാഗവും ആപ്പിളിന് പിഴയായി നൽകേണ്ടി വരും. എന്നാൽ എഫ്.എ.എസ് ഫയൽ ചെയ്ത ലോസ്യൂട്ടിനെതിരേ അപ്പീൽ പോയിരിക്കുകയാണ് ആപ്പിൾ. ആപ്പ് സ്റ്റോർ ഫീയിലൂടെ ലഭിക്കുന്ന തുകയുടെ 30 ശതമാനവും സാങ്കേതിക മികവ് മെച്ചപ്പെടുത്താനും ആപ്പുകളുടെ സുരക്ഷയ്ക്കും വേണ്ടിയാണ് ചെലവഴിക്കുന്നതെന്ന് ആപ്പിൾ പ്രതികരിച്ചു.
അമേരിക്കയിൽ ഈ മാസമാദ്യം ഫയൽ ചെയ്ത കേസിൽ ആപ്പുകളിലൂടെ അല്ലാതെയുള്ള പണമിടപാടുകളും പരിശോധനയ്ക്ക് വിധേയമാക്കണമെന്നും എഫ്.എ.എസ് ആവശ്യപ്പെട്ടു. എന്നാൽ നിലവിൽ ഐഒഎസ് ഉപഭോക്താകൾക്ക് ആപ്പ് സ്റ്റോറുകളിൽ മാത്രമാണ് ആപ്പിൾ പണം ഈടാക്കുന്നത്.വെബ് സ്റ്റോറുകളെ അപേക്ഷിച്ച് താരത്യമേന കുറഞ്ഞ തുകയ്ക്കാണ് ആപ്പുകൾ ആപ്പിൾ ആപ്പ് സ്റ്റോറിൽ വിൽക്കുന്നതെന്ന് ആപ്പിൾ അറിയിച്ചു. ആപ്പ് സ്റ്റോറുകളിലുള്ള ആപ്പുകളുടെ ഡെവലപ്പർമാർക്കുള്ള തുക വെട്ടി കുറയ്ക്കുന്നതാണ് ഇതിന് കാരണം. അമേരിക്കയും, യൂറോപ്പും ആപ്പിളിനെതിരേ സമാനമായ ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ആപ്പിളിന്റെ നിലവിലുള്ള സംവിധാനങ്ങളിൽ മാറ്റമുണ്ടായാൽ അത് തീർച്ചയായും വരുമാനത്തെയും ബാധിക്കും.
Content Highlights: Russia fights aganist app store fees collected by apple