പോഷക ഗുണങ്ങൾ
അര കപ്പ് മാതള നാരങ്ങ ജ്യൂസിൽ 80 കലോറി,16 ഗ്രാം കാർബോ ഹൈഡ്രേറ്റ്സ് ,3 ഗ്രാം ഫൈബർ എന്നിവ അടങ്ങിയിട്ടുണ്ട്. കൂടാതെ ഫോളേറ്റ് പൊട്ടാസിയം, വിറ്റാമിൻ കെ എന്നിവയാൽ സമ്പന്നമാണ് മാതള നാരങ്ങാ ജ്യൂസ്.
ആന്റിഓക്സിഡന്റുകൾ, ധാതുക്കൾ, ഫ്ലേവനോയ്ഡുകൾ എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ഇ, ഫോളിക് ആസിഡ് എന്നിവയുടെ ഉറവിടമാണിതെന്ന് പറയപ്പെടുന്നു.ഗ്രീൻ ടീ ,റെഡ് വൈൻ എന്നിവയെക്കാൾ മൂന്നിരട്ടി ആന്റിഓക്സിഡന്റുകളാണ് മാതള ജ്യൂസിൽ അടങ്ങിയിട്ടുള്ളത് എന്ന് അറിയാമോ?
ആരോഗ്യ ഗുണങ്ങൾ
> എല്ലാ ദിവസവും മാതളനാരങ്ങ ജ്യൂസ് കുടിക്കുന്നത് രക്തത്തിൽ ഹീമോഗ്ലോബിൻ അളവ് നിലനിർത്താൻ സഹായിക്കുക മാത്രമല്ല രോഗങ്ങളെ അകറ്റി നിർത്തി രോഗ പ്രതിരോധ ശേഷി കൂട്ടുവാനും മാതളനാരങ്ങ ജ്യൂസ് സഹായിക്കുന്നു. മാതളച്ചാറിൽ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. ഹീമോഗ്ലോബിന്റെ അളവ് കൂട്ടുകയും അരുണ രക്താണുക്കളുടെ വർധനക്കും സഹായകരമാണ്.
> പ്രോസ്റ്റേറ്റ് അർബുദ കോശങ്ങളുടെ വളർച്ചയെ തടയാൻ മാതള ജ്യൂസിനു കഴിയും എന്ന് പഠനങ്ങളിൽ തെളിഞ്ഞതാണ്.
> മാതള ജ്യൂസിൽ അടങ്ങിയിട്ടുള്ള പോളിഫിനോളുകൾ നാഡികളെ സംരക്ഷിക്കുന്നതിനോടൊപ്പം ഓർമശക്തി മെച്ചപ്പെടുത്താനും നല്ലതാണ്.
> ദിവസേന മാതള ജ്യൂസ് കുടിക്കുന്നത് സിസ്റ്റോളിക് പ്രഷർ കുറയ്ക്കുന്നു എന്ന് പറയുന്നുണ്ട് എങ്കിലും കൂടുതൽ പഠനങ്ങൾ ഈ കാര്യത്തിൽ ആവശ്യമാണ്.
> ധമനികളിൽ കൊളസ്ട്രോൾ അടിഞ്ഞു കൂടുന്നതിന് എതിരെ പ്രവചിക്കാൻ സഹായിക്കുന്നു. മാതള നാരങ്ങയിൽ അടങ്ങിയ നൈട്രിക് ആസിഡ് ധമനികളിൽ അടിഞ്ഞു കൂടുന്ന കൊഴുപ്പു നീക്കം ചെയ്യാൻ സഹായിക്കും. 70 ശതമാനത്തിലധികം കൊളസ്ട്രോളും ഇല്ലാതാക്കാൻ മാതള നാരങ്ങക്ക് കഴിവുണ്ടെന്ന് പറയപ്പെടുന്നു.
> നിങ്ങൾ എപ്പോഴും മാതള നാരങ്ങാ ജ്യൂസ് ഉണ്ടാക്കിയ ഉടനെ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ഫ്രിഡ്ജിൽ രണ്ടു ദിവസം സൂക്ഷിച്ചൊന്നും കുടിക്കാതിരിക്കുക. എന്നാലേ ഗുണങ്ങൾ പരമാവധി കിട്ടുകയുള്ളൂ. കുറച്ചു രുചി വ്യത്യാസത്തിനായി ബീറ്റ്റൂട്ട് അല്ലെങ്കിൽ ഓറഞ്ച് ജ്യൂസ് ചേർത്തും ഉപയോഗിക്കാം.
> ഇത് ബ്ലഡ് ഷുഗർ കുറയ്ക്കാൻ സഹായിക്കുന്നു. ടൈപ്പ് 2 പ്രമേഹത്തെ ബാധിക്കുന്ന കോശത്തിലെ ലിപിഡ് പെറോക്സൈഡേഷനും ഓക്സിഡേറ്റീവ് സമ്മർദ്ദവും കുറയ്ക്കാൻ മാതളനാരങ്ങ ജ്യൂസ് ഉപയോഗിക്കാമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.
> ആന്റിമൈക്രോബയൽ ഗുണങ്ങളുള്ളതിനാൽ വായിലെ മോശം ബാക്ടീരിയകൾക്കെതിരെ പ്രവർത്തിക്കുവാനും മോണകളുടെ ആരോഗ്യത്തിനും ഇവ ഏറെ ഉപകാരപ്രദമാണ്.
> ശുക്ലത്തിന്റെ ഗുണവും ബീജങ്ങളുടെ എണ്ണവും മെച്ചപ്പെടുത്തുന്നതിനാൽ വന്ധ്യതാ ചികിത്സക്കും വളരെ പ്രധാന സ്ഥാനമുണ്ട്
> കൊളസ്ട്രോൾ, രക്തസമ്മർദം എന്നിവയ്ക്കുള്ള മരുന്നുകളായ സ്റ്റാറ്റിനുകളോട് മാതള ജ്യൂസ് പ്രതിപ്രവർത്തിക്കുന്നത് കൊണ്ട്
അത് കഴിക്കുന്നവർ ഡോക്ടറുടെ നിർദേശം തേടുക.
> ജ്യൂസ് പോലെ തന്നെ മാതളനാരകത്തിൻറെ തൊലി, പൂവ്, കായ് എന്നിവയും ഔഷധഗുണമുള്ളത് തന്നെ.
> മാതളനാരങ്ങയുടെ തൊലി കുറച്ചു ഉണക്കി പൊടിച്ച് തലയിൽ തേയ്ക്കുന്നത് കൊണ്ട് മുടികൊഴിച്ചിൽ നിയന്ത്രിക്കാം. കറുത്ത പാടുകൾ മാറ്റാനും തൊലി ഉപയോഗപ്രദമാണ്.
മാതളനാരങ്ങയ്ക്ക് എന്തൊക്കെ അത്ഭുത ഗുണങ്ങളാണ് അല്ലെ! കാഴ്ചയിൽ തന്നെ വാങ്ങാൻ കൊതിപ്പിക്കുന്ന മാതളനാരങ്ങ ഇനി വാങ്ങാതെ പോവല്ലേ….