റെഡ്മിയുടെ ഏറ്റവും പുതിയ സ്മാർട്ഫോണായ റെഡ്മി നോട്ട് 11ടി 5ജി (Redmi Note 11T 5G) നവംബർ 30ന് ഇന്ത്യയിൽ ഔദ്യോഗികമായി അവതരിപ്പിച്ചു. ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന് കമ്പനി ട്വിറ്ററിലൂടെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞമാസം ചൈനയിൽ റെഡ്മി നോട്ട് 11 സീരീസ് ഫോണുകൾ പുറത്തിറക്കിയതിന് പിന്നാലെ ഇന്ത്യയിൽ ഫോൺ അവതരിപ്പിക്കുന്നതിനെ കുറിച്ച് ചൂടുപിടിച്ച ചർച്ചകൾ സജീവമായിരുന്നു. ചൈനയിൽ പുറത്തിറക്കിയ നോട്ട് 11 സീരീസ് ഫോണുകളുടെ റീബ്രാൻഡ് ചെയ്ത പതിപ്പാണ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്.
പഞ്ച് ഹോൾ ഡിസ്പ്ലേ ഡിസൈനിൽ വരുന്ന ഫോൺ 90 ഹെർട്സ് റീഫ്രഷ് റേറ്റും ഡ്യൂവൽ ക്യാമറ സജ്ജീകരണത്തോടെയും ഫാസ്റ്റ് ചാർജ് പിന്തുണയോടെയുമാണ് വിപണിയിൽ എത്തുന്നത്. ഇന്ത്യയിൽ ജൂലായിൽ അവതരിപ്പിച്ച റെഡ്മി നോട്ട് 10ടി 5ജിയുടെ പിൻഗാമിയായാണ് റെഡ്മി നോട്ട് 11ടി 5ജി എത്തുന്നത്. റിയൽമി 8 എസ് 5ജി (Realme 8s 5G), ഇഖൂ ഇസെഡ് 3 (iQOO Z3), ലാവ അഗ്നി 5ജി (Lava Agni 5G) എന്നീ സ്മാർട്ഫോണുകളാണ് വിപണിയിലെ പ്രധാന എതിരാളികൾ.
സവിശേഷതകൾ
റെഡ്മി നോട്ട് 11T 5G ആൻഡ്രോയിഡ് 11-ലും MIUI 12.5-ലുമാണ് പ്രവർത്തിക്കുന്നത്. ഡ്യുവൽ സിം (നാനോ) സപ്പോർട്ട് ഫോണിന് നൽകിയിരിക്കുന്നു. 20:9 വീക്ഷണാനുപാതവും കോർണിംഗ് ഗൊറില്ല ഗ്ലാസ് സംരക്ഷണവും 90ഹെർട്സ് അഡാപ്റ്റീവ് റീഫ്രഷ് റേറ്റുമുള്ള 6.6-ഇഞ്ച് ഫുൾ-എച്ച്ഡി+ (1,080×2,400) ഡിസ്പ്ലേയാണ് ഫോണിൽ അവതരിപ്പിച്ചിരിക്കുന്നത്. ഒക്‍ടാകോർ മീഡിയടെക് ഡൈമൻസിറ്റി 810 SoC- യു യോടൊപ്പം മാലി-ജി57 എംസി2 ജിപിയു (Mali-G57 MC2 GPU), 8GB LPDDR4X റാം എന്നിവയാണ് ഫോണിന് കരുത്ത് പകരുന്നത്. ഷവോമി ഒരു റാം ബൂസ്റ്റർ സംവിധാനവും ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നു. മൾട്ടിടാസ്കിംഗിനായി ഫോണിലെ സ്റ്റോറേജിൽ നിന്ന് മൂന്ന് ജിബി വരെ അധിക റാം ചേർക്കുന്നതിന് ഈ റാം ബൂസ്റ്റർ ഫീച്ചർ സഹായിക്കുന്നു. ഫോട്ടോകൾക്കും വീഡിയോകൾക്കുമായി എഫ്/1.8 ലെൻസുള്ള 50-മെഗാപിക്സൽ പ്രൈമറി സെൻസറും 8-മെഗാപിക്സൽ അൾട്രാ-വൈഡ് ഷൂട്ടറും അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും എഫ്/2.45 ന്റെ 16 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറും ഫോണിൽ നൽകിയിരിക്കുന്നു.
6GB + 64GB, 6GB + 128GB, 8GB + 128GB എന്നിങ്ങനെ മൂന്ന് സ്റ്റോറേജ് ഓപ്ഷനുകളിൽ അക്വാമറൈൻ ബ്ലൂ, മാറ്റ് ബ്ലാക്ക് & സ്റ്റാർഡസ്റ്റ് വൈറ്റ് എന്നീ നിറങ്ങളിലാവും ഫോൺ വിപണിയിലെത്തുക.റെഡ്മി നോട്ട് 11ടി 5ജിയിൽ UFS 2.2 സപ്പോർട്ടുള്ള 128ജിബി വരെയുള്ള സ്റ്റോറേജ് ഓപ്ഷനാണുള്ളത്. മൈക്രോ എസ് ഡി കാർഡിന്റെ സഹായത്തോടെ സ്റ്റോറേജ് 1ടിബി വരെ കൂട്ടാനുള്ള സൗകര്യവുമുണ്ട്. 5ജി, 4ജി എൽ ടി ഇ, വൈഫൈ, ബ്ലൂടൂത്ത് v5.1, ജിപിഎസ് / എ -ജിപിസ്, ഇൻഫ്രാറെഡ് (IR), യുഎസ്ബി ടൈപ്പ് -സി, 3.5mm ഹെഡ്ഫോൺ ജാക്ക് എന്നിങ്ങനെയുള്ള കണക്റ്റിവിറ്റി ഓപ്ഷനുകളും ഫോണിൽ ഉൾപ്പെടുന്നു. ആക്സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ്, ഗൈറോസ്കോപ്പ്, മാഗ്നെറ്റോമീറ്റർ, പ്രോക്സിമിറ്റി സെൻസർ എന്നീ സെൻസറുകൾ ഉൾപ്പെടുന്നു.സൈഡ്-മൗണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസറാണ് ഫോണിലുള്ളത്. IP53-റേറ്റിങ്ങോട് കൂടിയാണ് ഫോൺ എത്തുന്നത്. 195 ഗ്രാം ഭാരമാണ് ഫോണിനുള്ളത്. 33W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 5,000mAh ബാറ്ററിയും ഫോണിന്റെ മറ്റ് ആകർഷക ഘടകങ്ങളാണ്.
വിലയും ലോഞ്ച് ഓഫറും
റെഡ്മി നോട്ട് 11T 5G യുടെ 6GB + 64GB മോഡലിന് Rs.16,999 രൂപയാണ് വില. 6GB + 128GB , 8GB + 128GB മോഡലുകൾക്ക് Rs. 17,999 and Rs. 19,999 എന്നിങ്ങനെയാണ് വില. ഡിസംബർ 7ന് ആമസോൺ, എംഐ.കോം, എംഐ ഹോം പോലെയുള്ള ഓൺലൈൻ സൈറ്റ് വഴിയും ചില തിരഞ്ഞെടുത്ത ഷോറൂമുകൾ വഴിയും വില്പന ആരംഭിക്കും. ആദ്യ വിൽപ്പന പ്രമാണിച്ച് Rs. 1,000 രൂപ ഡിസ്കൗണ്ട് ലഭിക്കും. കൂടാതെ ഐസിഐസിഐ ക്രെഡിറ്റ് കാർഡോ ഇഎംഐ വഴിയോ വാങ്ങിയാൽ Rs. 1,000 ഡിസ്കൗണ്ട് കൂടെ ലഭിക്കും.
Content Highlights : Redmi Note 11T 5G Launched in India With Dual Rear Cameras, MediaTek Dimensity 810 SoC Price and Specifications