Wednesday, March 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home Uncategorized

ട്വിറ്റർ ക്യാപ്റ്റനായി പരാഗ് അഗ്രവാള്‍; കമ്പനിയിലെത്തി 10-ാം വർഷം സിഇഒ

by News Desk
November 30, 2021
in Uncategorized
0
ട്വിറ്റർ-ക്യാപ്റ്റനായി-പരാഗ്-അഗ്രവാള്‍;-കമ്പനിയിലെത്തി-10-ാം-വർഷം-സിഇഒ
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

Parag Agrawal

ടെക് ഭീമന്മാരുടെ തലപ്പത്ത് ഒരു ഇന്ത്യൻ സാന്നിധ്യം കൂടി. സോഷ്യൽ മീഡിയ കമ്പനിയായ ട്വിറ്റർ അവരുടെ പുതിയ മേധാവിയായി ഇന്ത്യൻ വംശജനായ പരാഗ് അഗ്രവാൾ (Parag Agrawal) നിയമിച്ചു. ട്വിറ്ററിന്റെ തന്നെ ചീഫ് ടെക്നിക്കൽ ഓഫീസറായി ജോലി ചെയ്തുവന്നിരുന്ന പരാഗിനെ മുൻ മേധാവി ജാക്ക് ഡോർസിയുടെ പകരക്കാരനായി കമ്പനി തിരഞ്ഞെടുക്കുകയായിരുന്നു. ട്വിറ്റർ സഹസ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ജാക്ക് ഡോർസി നവംബർ 29 നാണ് സോഷ്യൽ മീഡിയ ഭീമനുമായുള്ള തന്റെ 16 വർഷത്തെ ബന്ധം അവസാനിപ്പിച്ചത്. 2015 മുതൽ ട്വിറ്റർ ചീഫ് എക്സിക്യൂട്ടീവായി തുടരുന്ന ഡോർസിയുടെ രാജി ബോർഡ് അംഗങ്ങൾ അംഗീകരിച്ചു. എന്നിരുന്നാലും 2022 മെയ് വരെ അദ്ദേഹം ട്വിറ്ററിന്റെ ബോർഡിൽ അംഗമായി തുടരും.

മുംബൈ സ്വദേശിയായി പരാഗ് അഗ്രവാൾ ഐഐടി ബോംബെയിൽ നിന്നാണ് ബിരുദം നേടിയത്. കൂടാതെ സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡിയും നേടി. 2011 ഒക്‍ടോബറിൽ ആഡ്സ് എഞ്ചിനീയറായി ട്വിറ്ററിൽ ചേർന്ന അദ്ദേഹം താമസിയാതെ തന്നെ കമ്പനിയുടെ സോഫ്റ്റ്വെയർ എഞ്ചിനീയർ എന്ന പദവിയിലേക്ക് ഉയർന്നു. ഒരു പതിറ്റാണ്ടിലേറെയായി കമ്പനിയിൽ ജോലി ചെയ്തു വന്നിരുന്ന അദ്ദേഹത്തെ 2017 ഒക്‍ടോബറിലാണ് ചീഫ് ടെക്നോളജി ഓഫീസറായി നിയമിച്ചത്. ട്വിറ്ററിൽ ചേരുന്നതിന് മുമ്പ്, മൈക്രോസോഫ്റ്റ്, യാഹൂ, എടി ആൻഡ് ടി ലാബ്സ് എന്നിവിടങ്ങളിൽ ഗവേഷണ വിഭാഗത്തിൽ അഗർവാൾ ജോലി ചെയ്തിരുന്നു.

ട്വിറ്ററിന്റെ സാങ്കേതിക വശങ്ങളുടെ മേൽനോട്ടം വഹിച്ച അദ്ദേഹം, മെഷീൻ ലേണിങ് സാങ്കേതിക വിദ്യയുടെ ഉപയോഗം കമ്പനിയിലുടനീളം മുന്നോട്ട് കൊണ്ടു വരുകയും സോഫ്റ്റ്വെയർ വികസനത്തിന്റെ വേഗത മെച്ചപ്പെടുത്തിയെടുക്കുകയും ചെയ്തു. 2019 ഡിസംബർ മുതൽ, ട്വിറ്ററിലെ അധിക്ഷേപകരവും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരങ്ങളെ ചെറുക്കുന്നതിന് വേണ്ടി അവതരിപ്പിച്ച പ്രൊജക്റ്റ് ബ്ലൂ സ്കൈ ( Project Bluesky ) യിൽ പ്രവർത്തിച്ചു വരുകയായിരുന്നു അദ്ദേഹം. ഒരു എൻജിനീയർ എന്ന നിലയിൽ നിർമ്മിത ബുദ്ധി, ആഡ് നെറ്റ്വർക്കുകൾ എന്നിവയിലെ അദ്ദേഹത്തിന്റെ വൈദഗ്ധ്യം ട്വിറ്റർ പോലുള്ള ഒരു കമ്പനിക്ക് നിർണായകമാണ്.

സ്ഥാപകരിൽ നിന്ന് സ്വയമേ മുന്നോട്ട് പോകാൻ കമ്പനി തയ്‌യാറാണെന്ന് ഞാൻ വിശ്വസിക്കുന്നു. അതിനാലാണ് ട്വിറ്റർ വിടാൻ ഞാൻ തീരുമാനമെടുത്തത്, ട്വിറ്ററിന്റെ സിഇഒ എന്ന നിലയിൽ പരാഗിലുള്ള എന്റെ വിശ്വാസം അഗാധമാണ്. കഴിഞ്ഞ 10 വർഷത്തെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ പരിവർത്തനാത്മകമാണ്. അവന്റെ കഴിവുകൾക്കും സ്നേഹത്തിനും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവനാണ്. ഇത് ഇനി അവന് നയിക്കുവാനുള്ള സമയമാണ് സ്ഥാനമൊഴിഞ്ഞ മുൻ സ്ഥാപകൻ ജാക്ക് ഡോർസി തന്റെ ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചു.

Deep gratitude for and our entire team, and so much excitement for the future. Here’s the note I sent to the company. Thank you all for your trust and support 💙

&mdash Parag Agrawal (@paraga)

ട്വിറ്ററിന്റെ പുതിയ മേധാവിയായി നിയമിതനായതോടെ സുന്ദർ പിച്ചൈ, സത്യ നാദെല്ല എന്നിവരോടൊപ്പം സിലിക്കൺ വാലിയിലെ പ്രമുഖ ഇന്ത്യൻ സിഇഒ മാരുടെ പട്ടികയിലേക്ക് പരാഗ് അഗർവാളും ഇടം പിടിച്ചു.

Content Highlights : India-born IITian Parag Agrawal becomes Twitter CEO

Previous Post

തൃശൂരിൽ നാല് പേർക്ക് കൂടി നോറോവൈറസ് സ്ഥിരീകരിച്ചു; ഇതോടെ രോഗബാധിതരുടെ എണ്ണം 60 ആയി

Next Post

‘രണ്ട് നേതാക്കൾ ആത്‌മവിശ്വാസം കെടുത്തുന്നു’; ഗ്രൂപ്പുകൾക്ക് ‘പൂട്ടിടാൻ’ നേതൃത്വം, ഹൈക്കമാൻഡിന് പരാതി നൽകും

Related Posts

Uncategorized

ആക്കുളം കായലിന് പുതുജീവന്‍; 96 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

July 7, 2022
7
Uncategorized

Shisha Edelstahl: Dein Guide zum Einkauf von Shishab

May 31, 2022
4
Uncategorized

Buying Guide for Patek Philippe Replica Watches

May 5, 2022
4
Uncategorized

ഓങ്‌ സാൻ സൂകിക്ക്‌ 5 വർഷം തടവ്‌

April 28, 2022
4
ഡ്യുവല്‍-ക്യാമറ,-6.51-ഇഞ്ച്-ഡിസ്‌പ്ലേ;-വിവോ-വൈ15എസ്-ഇന്ത്യയില്‍-അവതരിപ്പിച്ചു
Uncategorized

ഡ്യുവല്‍ ക്യാമറ, 6.51 ഇഞ്ച് ഡിസ്‌പ്ലേ; വിവോ വൈ15എസ് ഇന്ത്യയില്‍ അവതരിപ്പിച്ചു

February 19, 2022
16
ഗാലക്‌സി-ടാബ്-എസ്8-പരമ്പര-അടുത്തയാഴ്ച-ഇന്ത്യയിലെത്തിയേക്കും
Uncategorized

ഗാലക്‌സി ടാബ് എസ്8 പരമ്പര അടുത്തയാഴ്ച ഇന്ത്യയിലെത്തിയേക്കും

February 19, 2022
3
Next Post
‘രണ്ട്-നേതാക്കൾ-ആത്‌മവിശ്വാസം-കെടുത്തുന്നു’;-ഗ്രൂപ്പുകൾക്ക്-‘പൂട്ടിടാൻ’-നേതൃത്വം,-ഹൈക്കമാൻഡിന്-പരാതി-നൽകും

'രണ്ട് നേതാക്കൾ ആത്‌മവിശ്വാസം കെടുത്തുന്നു'; ഗ്രൂപ്പുകൾക്ക് 'പൂട്ടിടാൻ' നേതൃത്വം, ഹൈക്കമാൻഡിന് പരാതി നൽകും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.