Also Read :
കോളേജ് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥിനികള്‍ക്കും ജീവനക്കാര്‍ക്കും ഉള്‍പ്പടെയാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗബാധ സ്ഥിരീകരിച്ചതോടെ ക്ലാസുകള്‍ ഓൺലാനാക്കാൻ നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.
ആര്‍ക്കും ഗുരുതരമായ സ്ഥിതിയില്ലെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. നാല് പേര്‍ മാത്രമാണ് ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുന്നത് മറ്റെല്ലാവരും വീട്ടിലും ഹോസ്റ്റലിലുമായി തുടരാനാണ് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിരിക്കുന്നത്. മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഇവര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Also Read :
സെന്റ് മേരിസ് കോളേജ് ഹോസ്റ്റലിലെ കിണറ്റിലെ വെള്ളത്തിൽ നിന്നും വൈറസ് ബാധയുണ്ടായിരിക്കുന്നത്. പ്രദേശത്തെ കിണറുകളും മറ്റും അണുവിമുക്തമാക്കിയിട്ടുണ്ട്. ഹോസ്റ്റലുകളിലും ആളുകൾ ഒരുമിച്ച് താമസിക്കുന്ന ഇടങ്ങളിലും ജാഗ്രത നിർദേശം നൽകുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിരുന്നു.
വയറിളക്കം, വയറുവേദന, ഛര്‍ദ്ദി, മനംമറിച്ചില്‍, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് നോറോ വൈറസ് രോഗ ലക്ഷണങ്ങള്‍. ഛര്‍ദ്ദി, വയറിളക്കം എന്നിവ മൂര്‍ച്ഛിച്ചാല്‍ നിര്‍ജലീകരണം സംഭവിക്കുകയും രോഗം ഗുരുതരാവസ്ഥയിലേക്ക് മാറുകയും ചെയ്യും.
Also Read :
മലിനമായ ജലത്തിലൂടെയും, ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗബാധയേറ്റ വ്യക്തികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും രോഗം പടരും. രോഗബാധിതനായ വ്യക്തിയിൽ നിന്നും പുറത്തെത്തുന്ന സ്രവങ്ങളിലൂടെ വൈറസ് പ്രതലങ്ങളില്‍ തങ്ങി നിൽക്കുകയും അവയിൽ സ്പര്‍ശിക്കുന്നവരുടെ കൈയ്യിലേക്ക് എത്തുകയും ചെയ്യുന്നു.