നാല് പ്രീപെയ്‌ഡ് റീച്ചാർജ് പ്ലാനുകൾക്കൊപ്പം 500 എം.ബി. അധിക ഡാറ്റ വാഗ്ദാനം ചെയ്ത് ഭാരതി എർടെൽ. പ്രീപെയ്‌ഡ് പ്ലാനുകളുടെ പുതിയ നിരക്ക് വർധവിന്റെ ആഘാതം കുറയ്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. 265 രൂപ, 299 രൂപ, 719 രൂപ, 839 രൂപ പ്ലാനുകളിലാണ് 500 എം.ബി. അധിക ഡാറ്റയായി ലഭിക്കുക.
265 രൂപയുടെ പ്ലാനിൽ സാധാരണ നിലയിൽ ഒരു ജി.ബി. ഡാറ്റയാണ് ലഭിക്കുന്നത്. അതേസമയം 299 രൂപ, 719 രൂപ പ്ലാനുകളിൽ 1.5 ജി.ബി. പ്രതിദിന ഡാറ്റയും 839 രൂപയുടെ പ്ലാനിൽ രണ്ട് ജി.ബി. പ്രതിദിന ഡാറ്റും ഇപ്പോൾ ലഭിക്കുന്നുണ്ട്.
അധിക ഡാറ്റ ലഭിക്കുന്നതോടെ 265 രൂപയുടെ പ്ലാനിൽ പ്രതിദിനം 1.5 ജി.ബി. ഡാറ്റയും 299 രൂപ, 719 രൂപ പ്ലാനുകളിൽ രണ്ട് ജി.ബി. പ്രതിദിന ഡാറ്റയും 839 രൂപയുടെ പ്ലാനിൽ 2.5 ജി.ബി. ഡാറ്റയും ദിവസേന ലഭിക്കും.
അധിക ഡാറ്റ ലഭിക്കണമെങ്കിൽ എയർടെൽ താങ്ക്സ് ആപ്പ് ഉപയോഗിക്കണം. നിലവിലുള്ള പ്ലാൻ കാലാവധിയ്‍ക്കുള്ളിൽ തന്നെ ഈ അധിക ഡാറ്റ ഉപയോഗിച്ചിരിക്കണം. അല്ലാത്ത പക്ഷം ഡാറ്റ നഷ്ടമാവും.
നേരത്തെ എയർടെൽ നൽകിയിരുന്ന 249 രൂപയുടെ പ്ലാനിലും 500 എംബി അധിക ഡാറ്റ ലഭിച്ചിരുന്നു. ഈ പ്ലാനാണ് നിരക്ക് വർധനവിന് ശേഷം 299 രൂപയുടേതായി മാറിയത്.
എയർടെൽ നിരക്ക് വർധന പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ വി (വോഡഫോൺ ഐഡിയ)യും പ്രീപെയ്‌ഡ് പ്ലാനുകളുടെ നിരക്ക് വർധിപ്പിച്ചിരുന്നു. ഉപഭോക്താവിൽ നിന്നുള്ള ശരാശരി വരുമാനം വർധിപ്പിക്കുന്നതിനാണ് ഈ നീക്കം. നിരക്ക് വർധിപ്പിച്ചതിന് പിന്നാലെ ചില പ്രീപെയ്‌ഡ് പ്ലാനുകളിൽ നൽകിയിരുന്ന ഡബിൾ ഡാറ്റ ഓഫർ വി പിൻവലിക്കുകയും ചെയ്തു.
Content Highlights: Airtel Prepaid Plans, Additional data offers, Airtel recharge, Bharti Airtel, Technology, Telecom