ഇന്ത്യൻ ഇലക്ട്രോണിക്സ് ബ്രാൻഡായ ലാവ പുറത്തിറക്കുന്ന ആദ്യ 5ജി സ്മാർട്ഫോൺ ലാവ അഗ്നി 5ജി വിൽപനയ്ക്കെത്തി. ലാവ മൊബൈൽ ഇന്ത്യയുടെ വെബ്സൈറ്റിലും , ഫ്ളിപ്കാർട്ട് തുടങ്ങിയ ഇ കൊമേഴ്സ് വെബ്സൈറ്റുകളിലും ഫോൺ വാങ്ങാം. 19,999 രൂപയാണ് വില.
നീല നിറത്തിൽ പുറത്തിറങ്ങുന്ന ഫോണിൽ എട്ട് ജിബി റാം, 128 ജിബി സ്റ്റോറേജ് എന്നിവയുണ്ട്. നവംബർ ആദ്യം അവതരിപ്പിച്ച ഫോൺ മുൻകൂർ ബുക്കിങ് ആരംഭിച്ചിരുന്നു.
നിന്നും ഫോൺ വാങ്ങുന്നവർക്ക് ആക്സിസ് ബാങ്ക് കാർഡ് ഉപയോഗിക്കുമ്പോൾ 2000 രൂപ വരെ പത്ത് ശതമാനം ഡിസ്കൗണ്ട് ലഭിക്കും. നോ കോസ്റ്റ് ഇഎംഐയും ലഭ്യമാണ്. 15,000 രൂപയുടെ എക്സ്ചേഞ്ച് ഓഫറുമുണ്ട്.
ഫ്ളിപ്കാർട്ടിലാകട്ടെ ബാങ്ക് ഓഫ് ബറോഡയുടെ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് 2000 രൂപയുടെ ഡിസ്കൗണ്ട് ലഭിക്കും. ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്കുകളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങുന്നവർക്ക് 2000 രൂപവരെ 10 ശതമാനം ഡിസ്കൗണ്ട് ലഭിക്കും. 15,250 രൂപയുടെ എക്സ്ചേഞ്ച് ഓഫറും ഫ്ളിപ്കാർട്ടിലുണ്ട്.
6.78 ഇഞ്ച് ഫുൾഎച്ച്ഡി ഡിസ്പ്ലേയുള്ള ലാവ അഗ്നി 5ജിയുടെ സ്ക്രീനിൽ 90 ഹെർട്സ് റിഫ്രഷ് റേറ്റുണ്ട്. 204 ഗ്രാം ആണ് ഭാരം. പഞ്ച് ഹോൾ ഡിസൈൻ ആണിതിന്. മീഡിയാ ടെക്ക് ഡൈമൻസിറ്റി 810 പ്രൊസസറിൽ എട്ട് ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുണ്ട്. 5000 എംഎഎച്ച് ആണ് ബാറ്ററി. 30 വാട്ട് അതിവേഗ ചാർജിങുമുണ്ട്.
ഇതിലെ ക്വാഡ് റിയർ ക്യാമറയിൽ 64 എംപി പ്രൈമറി ക്യാമറ, അഞ്ച് എംപി വൈഡ് ആംഗിൾ ലെൻസ്, രണ്ട് എംപി ഡെപ്ത് സെൻസർ, രണ്ട് എംപി മാക്രോ ലെൻസ് എന്നിവ ഉൾക്കൊള്ളുന്നു.
16 മെഗാപിക്സലിന്റെ സെൽഫി ക്യാമറയാണിതിന്. 5ജി, 4ജി വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, യുഎസ്ബി ടൈപ്പ് സി പോർട്ട് കണക്റ്റിവിറ്റി ഓപ്ഷനുകൾ ഇതിനുണ്ട്. ഒരു വശത്തായാണ് ഫിംഗർപ്രിന്റ് സ്കാനർ നൽകിയിട്ടുള്ളത്.
Content Highlights: Technology, Lava Mobiles, Lava Agni 5g phone, Indian 5G Phones, Agni 5G Launch Date, Agni 5G Price