മോട്ടോറോളയുടെ ഏറ്റവും പുതിയ ബജറ്റ് സ്മാർട്ഫോണായ മോട്ടോ ഇ30 പുറത്തിറക്കി. കഴിഞ്ഞമാസം ഇന്ത്യയിലും യൂറോപ്പിലുമുൾപ്പടെ അവതരിപ്പിച്ച മോട്ടോ ഇ40 സ്മാർട്ഫോണിന് സമാനമാണ് പുതിയ ഫോൺ.
ട്രിപ്പിൾ റിയർ ക്യാമറ, 5000 എംഎഎച്ച് ബാറ്ററി എന്നിവയാണ് മോട്ടോ ഇ30യുടെ മുഖ്യ സവിശേഷതകൾ. ഗൂഗിളിന്റെ ആൻഡ്രോയിഡ് ഗോ പ്ലാറ്റ്ഫോമിലാണ് ഫോണിന്റെ പ്രവർത്തനം.
6.5 ഇഞ്ച് എച്ച്ഡി പ്ലസ് മാക്സ് വിഷൻ ഐപിഎസ് ഡിസ്പ്ലേയുള്ള ഫോണിൽ ഡ്യുവൽ സിം സൗകര്യമുണ്ട്. ഡിസ്പ്ലേയ്‍ക്ക് 90 ഹെർട്സ് റിഫ്രഷ് റേറ്റുണ്ട്. ഒക്‍ടാകോർ യുണിസോക് ടി700 പ്രൊസസറിൽ പ്രവർത്തിക്കുന്ന ഫോണിൽ രണ്ട് ജിബി റാം ഉണ്ട്. 32 ജിബി ആണ് ഇന്റേണൽ മെമ്മറി. ഒരു ടിബി വരെയുള്ള മെമ്മറി കാർഡുകൾ ഉപയോഗിക്കാം.
മോട്ടോ ഇ30 യുടെ ട്രിപ്പിൾ റിയർ ക്യാമറയിൽ 48 എംപി പ്രധാന ക്യാമറയും രണ്ട് എംപി ഡെപ്ത് സെൻസറും രണ്ട് എംപി മാക്രോ ഷൂട്ടറും ഉൾപ്പെടുന്നു. എട്ട് എംപി സെൽഫി ക്യാമറയാണിതിൽ.
4ജി എൽടിഇ, വൈഫൈ, ബ്ലൂടൂത്ത്, യുഎസ്ബി ടൈപ്പ് സി, 3.5 ഹെഡ്ഫോൺ ജാക്ക് കണക്റ്റിവിറ്റി ഓപ്ഷനുകളുണ്ട്.
പിൻ വശത്ത് ഫിംഗർപ്രിന്റ് സ്കാനറുണ്ട്. ഐപി52 വാട്ടർ ഡസ്റ്റ് റസിസ്റ്റൻസുണ്ട്. 5000 എഎഎച്ച് ബാറ്ററിയിൽ 10 വാട്ട് ചാർജിങ് പിന്തുണയ്‍ക്കും.
ഫോണിന്റെ രണ് ജിബി റാം, 32 ജിബി പതിപ്പിന് ഏകദേശം 10200 രൂപവരുമെന്നാണ് കണക്കാക്കുന്നത്.
Content Highlights: motorola moto e30 launched, budget smartphones, 5000mAh battery