ഫീച്ചർ ഫോണുകളും 2ജി ഫോണുകളുമൊക്കെ ഉപയോഗിക്കുന്ന സാധാരണക്കാരെ ലക്ഷ്യമിട്ട് ജിയോ പുറത്തിറക്കുന്ന സ്മാർട്ട്ഫോണാണ് ജിയോഫോൺ നെക്സ്റ്റ്. ഗൂഗിളുമായി ചേർന്ന് ജിയോ വികസിപ്പിച്ച ഈ ഫോണിലെ പ്രഗതി ആൻഡ്രോയ്‌ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന് ഇന്ത്യൻ ഭാഷകൾ കൈകാര്യം ചെയ്‌യുന്നതിൽ പ്രത്യേക പ്രാവീണ്യമുണ്ട്.
ജിയോഫോൺ നെക്സ്റ്റ് ക്യാമറയിൽ എടുക്കുന്ന ഫോട്ടോകളിലെ ടെക്സ്റ്റ് മലയാളം ഉൾപ്പെടെ പത്ത് ഇന്ത്യൻ ഭാഷകളിലേക്ക് തത്സമയം വിവർത്തനം ചെയ്‌യാനും ഫോണിൽ നിന്നുതന്നെ വായിച്ചു കേൾക്കാനുമാകും. ഡിസ്പ്ലേയിൽ വരുന്നതെന്തും ഇത്തരത്തിൽ ട്രാൻസ്ലേറ്റ് ചെയ്‌യുകയോ വായിച്ചു കേൾക്കുകയോ ചെയ്‌യാം. ഇന്ത്യൻ ഭാഷകളിൽ ഗൂഗിൾ വോയ്സ് സെർച്ച് ചെയ്‌യുന്നത് ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഫോൺ നൽകുന്നുണ്ട്.