ആദ്യം കറുവപ്പട്ട ചായയുടെ ആരോഗ്യ ഗുണങ്ങൾ അറിഞ്ഞിരിയ്ക്കാം.
> വലിയ അളവിൽ നൂട്രിയന്റുകൾ അടങ്ങിയതാണ് കറുവപ്പട്ട, ഇത് അനാവശ്യ കൊഴുപ്പുകൾ അടിഞ്ഞുകൂടിയത് ഇല്ലാതാക്കും.
കറുവപ്പട്ടയിൽ അടങ്ങിയ പോളിഫിനോലുകളും ആൻറി ഓക്സിഡന്ടുകളും പ്രതിരോധ ശേഷി വർധിപ്പിയ്ക്കുകയും ശരീര കലകളുടെ നാശത്തെ ഇല്ലാതാക്കുകയും ചെയ്യും.
> കറുവപ്പട്ട കഴിയ്ക്കുന്നത് വയർ എല്ലായ്പ്പോഴും നിറഞ്ഞത് പോലെ തോന്നിപ്പിയ്ക്കും, അതായത് വിശപ്പ് അനുഭവപ്പെടുകയോ കൂടുതൽ അളവിൽ ഭക്ഷണം കഴിയ്ക്കെണ്ടാതായോ വരില്ല.
> വയർ വീർക്കുന്നത് തടയാൻ കഴിയുന്ന ആൻറി ഇന്ഫ്ലമേറ്ററി ഘടകങ്ങൾ കറുവപ്പട്ടയിൽ ധാരാളം അടങ്ങിയിട്ടുണ്ട്.
> ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ദഹനപ്രവർത്തനങ്ങൾ സുഗമമായി നടക്കുന്നതിനും കറുവപ്പട്ട വളരെയധികം സഹായിക്കും.
കറുവപ്പട്ട ചായകൾ പലതരം:
കറുവപ്പട്ടയോടൊപ്പം മറ്റ് പല ചേരുവകളും ചേർത്ത് ചായ തയ്യാറാക്കാം. ഓരോരുത്തർക്കും അനുയോജ്യമായ രുചി തിരഞ്ഞെടുക്കാൻ ഇത് സഹായിക്കും.
കറുവപ്പട്ട – നാരങ്ങാ ചായ:
വിറ്റാമിനുകളുടെയും ആൻറി ഓക്സിഡന്ടുകളുടെയും കലവറയാണ് നാരങ്ങ. ശരീരത്തിലെ വിഷാംശം നീക്കം ചെയ്ത് ശുധീകരിയ്ക്കാനും നാരങ്ങ സഹായിക്കും. അതിനാൽ നാരങ്ങാനീരും കറുവപ്പട്ടയും ചേർത്ത് ചായ തയ്യാറാക്കാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല. ഒരു നാരങ്ങയുടെ പകുതി പിഴിഞ്ഞെടുക്കുക, തിളയ്ക്കുന്ന വെള്ളത്തിലേയ്ക്ക് ഒരു ടീസ്പൂൺ കറുവപ്പട്ട പൊടിയും നാരങ്ങാനീരും ചേർക്കുക. ഒരുപാട് തിളപ്പിക്കെണ്ടാതില്ല. ചെറിയ ചൂടോടു കൂടി ഇത് കുടിയ്ക്കാം.
കറുവപ്പട്ട – തേൻ ചായ:
കറുവപ്പട്ടയും തേനും ഒരുമിച്ച് കഴിയ്ക്കുന്നത് ശരീരത്തിന് ഇരട്ടി ഗുണങ്ങൾ നൽകും. അമിതഭാരം, ചർമ പ്രശ്നങ്ങൾ എന്നിവയെല്ലാം പരിഹരിയ്ക്കാൻ തേൻ മികച്ച ഉപാധിയാണ്. കറുവപ്പട്ട തിളപ്പിച്ചതിലെയ്ക്ക് ഒരു ടീസ്പൂൺ നല്ല തേൻ ചേർത്തിളക്കി കുടിയ്ക്കാം.
മഞ്ഞൾ – കറുവപ്പട്ട ചായ:
മഞ്ഞളിന്റെ ഗുണങ്ങളെക്കുറിച്ച് മലയാളികളോട് പ്രത്യേകം പറയേണ്ടതില്ല. ശരീരത്തിലെ വിഷാംശവും അഴുക്കും കൊഴുപ്പും നീക്കാനും ശരീരത്തിന് നല്ല നിറം നൽകാനും സഹായിക്കുന്ന ഒന്നാണ് മഞ്ഞൾ. കറുവപ്പട്ട തിളപ്പിച്ചതിലെയ്ക്ക് മഞ്ഞൾപ്പൊടി ചേർത്ത് കുടിയ്ക്കുന്നത് വണ്ണം കുറയ്ക്കാൻ വളരെയധികം സഹായിക്കും.
ഇഞ്ചിയും ഗ്രാമ്പൂവും ചേർത്ത്:
ഒരു കഷ്ണം കറുവപ്പട്ട, അര ഇഞ്ച് വലിപ്പത്തിലുള്ള ഇഞ്ചി, രണ്ട് ഗ്രാമ്പൂ എന്നിവ നന്നായി ചതച്ചെടുത്ത് വെള്ളത്തിൽ ചേർത്ത് തിളപ്പിയ്ക്കണം. ഇത് അരിച്ചെടുത്ത് ചെറു ചൂടിൽ കുടിയ്ക്കാം. മധുരം ആവശ്യമെങ്കിൽ അല്പം തേൻ ചേർക്കാം.