ഡെങ്കി വൈറസിനെ പ്രതിരോധിക്കാൻ പുതിയ മാർഗം കണ്ടെത്തിയിരിക്കുകയാണ് ഇൻഡൊനീഷ്യ. വൈറസുള്ള കൊതുകിനെ പ്രതിരോധിക്കാനായി പുതിയൊരിനം കൊതുകിനെ ബ്രീഡ് ചെയ്തെടുത്തിരിക്കുകയാണ് ഇൻഡൊനീഷ്യയിലെ ഗവേഷകർ. പുതിയ ഇനം കൊതുകിൽ ഡെങ്കി പോലെയുള്ള വൈറസിനെ പ്രതിരോധിക്കുന്ന ബാക്‍ടീരിയും ഒപ്പമുണ്ടാകും.
വോൽബാച്ചിയ എന്ന ബാക്‍ടീരിയ 60 ശതമാനം ജന്തുവർഗങ്ങളിലും കാണപ്പെടുന്നതാണ്. കൊതുക്, ചിത്രശലഭം, പഴ ഈച്ച, ഡ്രാഗൺഫ്ളൈ എന്നിവയിലടക്കം ഇത് കാണാം. എന്നാൽ ഡെങ്കി വൈറസിനെ കാണുന്ന ഈഡിസ് ഈജിപ്തി കൊതുകുകളിൽ ഇതില്ല. ഡെങ്കി വൈറസുള്ള കൊതുക് വോൽബാച്ചിയ ബാക്‍ടീരിയുള്ള കൊതുകുമായി മേറ്റ് ചെയ്തു വോൽബാച്ചിയ ബാക്‍ടീരിയുള്ള കൊതുകുകളുണ്ടാകും. ഇത് ഡെങ്കിവ്യാപനം തടയും വേൾഡ് മൊസ്ക്യുറ്റോ പ്രോഗ്രാം (ഡബ്യു.എം.പി) പ്രതിനിധി പറഞ്ഞു.
ഡബ്ല്യു.എം.പിയാണ് ഇത് സംബന്ധിച്ച് ഗവേഷണം നടത്തിയത്. 2017 ൽ ഓസ്ട്രേലിയ മൊണാഷ് യൂണിവേഴ്സിറ്റിയിലെ ഡബ്ല്യ.എം.പിയും ഇൻഡൊനീഷ്യയിലെ ഗാദ്ജാഹ് മദാ യൂണിവേഴ്സിറ്റിയും ചേർന്ന് നടത്തിയ ഗവേഷണത്തിലാണ് വോൽബാച്ചിയ കൊതുകുകളെ ഇൻഡൊനീഷ്യയിലെ ഡെങ്കി റെഡ് സോണുകളിൽ വിക്ഷേപിക്കുന്നത്. ഇത് ഡെങ്കി കേസുകൾ 77 ശതമാനം കുറച്ചു.
തങ്ങൾക്ക് ഈ ടെക്നോളജിയിൽ വിശ്വാസമുണ്ടെന്നും ഈഡിസ് ഈജിപ്തി കൊതുകുകൾ ഇൻഫെക്ഷൻ ഫാക്‍ടറായിടങ്ങളിൽ ഇത് ഏറെ പ്രയോജനം ചെയ്‌യുമെന്നും ഡബ്ല്യ.എം.പി ലീഡ് റിസർച്ചർ ആദി ഉത്തരണി പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ആഗോള ഡെങ്കി കേസുകളുടെ എണ്ണം വർധിച്ച് വരികയാണ്. പ്രതിവർഷം 100-400 മില്ല്യൺ പുതിയ കേസുകളാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്‌യപ്പെടുന്നത്.
Content Highlights: indonesian researchers breed new mosquito aganist denque