പെർത്ത് : പടിഞ്ഞാറൻ ഓസ്ട്രേലിയയുടെ വടക്കുപടിഞ്ഞാറൻ തീരത്തുള്ള, ഒരു ചെറിയ ക്യാമ്പ്സൈറ്റിൽ നിന്ന് അപ്രത്യക്ഷയായിട്ട് രണ്ടാഴ്ചയിലേറെയായ ക്ലിയോ സ്മിത്തിനെ ഒരു പൂട്ടിയ മുറിയിൽ ജീവനോടെയും, ഏകാന്തതയിലും കണ്ടെത്തി. അവളുടെ കുടുംബ കൂടാരത്തിൽ നിന്ന് അപ്രത്യക്ഷയായി 19 ദിവസങ്ങൾക്ക് ശേഷമാണ് ക്ലിയോ സ്മിത്തിനെ ജീവനോടെ കണ്ടെത്തിയത്.ഒക്ടോബർ 16-ന് ഒരു ശനിയാഴ്ച രാവിലെയാണ് നാലുവയസ്സുള്ള കൊച്ച് ക്ലിയോയ്ക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചത്.
ഒക്ടോബർ 16 ന് കുടുംബം എത്തി മണിക്കൂറുകൾക്ക് ശേഷം പെർത്തിൽ നിന്ന് 950 കിലോമീറ്റർ വടക്കുള്ള ബ്ലോഹോൾസ് ക്യാമ്പ് സൈറ്റിൽ നിന്നാണ് നാലുവയസ്സുകാരി അപ്രത്യക്ഷയായത്. അന്ന് രാത്രി 1.30 ഓടെയാണ് അമ്മ അവളെ അവസാനമായി കണ്ടത്.
19 ദിവസങ്ങൾക്ക് ശേഷം, ബുധനാഴ്ച പുലർച്ചെ, കാർനാർവോൺ നഗരപ്രാന്തമായ ബ്രോക്ക്മാനിലെ ടോൺകിൻ ക്രസന്റിലെ പ്രോപ്പർട്ടിയിൽ പോലീസ് ഉദ്യോഗസ്ഥർ അവളെ കണ്ടെത്തി.
തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട് 36 കാരനായ ഒരാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. കുറ്റം ചുമത്തിയിട്ടില്ല. ക്ലിയോയുടെ കുടുംബവുമായി ഇയാൾക്ക് ബന്ധമില്ലെന്നും ക്ലിയോയെ കണ്ടെത്തുമ്പോൾ വീട്ടിൽ ഉണ്ടായിരുന്നില്ലെന്നും പൊലീസ് പറയുന്നു.
#BreakingNews Four-year-old Cleo Smith has been found alive and well!@manfield_evelyn @abcnews pic.twitter.com/06M8nfKTqt
— News Breakfast (@BreakfastNews) November 2, 2021
ഏകദേശം 4500 ജനസംഖ്യയുള്ള കാർഷിക, മത്സ്യബന്ധനം, വാഴത്തോട്ടങ്ങൾ എന്നിവയ്ക്ക് പേരുകേട്ട ഒരു ചെറിയ തീരദേശ നഗരമാണ് കാർനാർവോൺ.
തിങ്കളാഴ്ച അടുത്തുള്ള വൂൾവർത്ത് സൂപ്പർമാർക്കറ്റിൽ തന്റെ അയൽക്കാരൻ “കിംബിസ് ബ്രാൻഡിലുള്ള കുട്ടികളുടെ നാപ്പി വാങ്ങുന്നത്” താൻ കണ്ടതായി പ്രദേശവാസി പറഞ്ഞു, “ഇത് വരെ താൻ ആർക്കാണ് ഇത് വാങ്ങുന്നതെന്ന് മനസിലായിട്ടില്ല.”
ഈ അടുത്ത ദിവസങ്ങളിൽ അയാൾ തെരുവിൽ മുകളിലേക്കും, താഴേക്കും ലാപ് ചെയ്യുന്നതുൾപ്പെടെ മറ്റ് “സംശയാസ്പദമായ” പെരുമാറ്റം താൻ ശ്രദ്ധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്തായാലും കൊച്ച് ക്ലിയോയുടെ തിരോധാനം, വേർപിരിഞ്ഞു താമസിക്കുകയായിരുന്ന അവളുടെ അമ്മ എല്ലി സ്മിത്തിനെ, സ്മിത്തിന്റെ പങ്കാളിയായ ജേക്ക് ഗ്ലിഡനുമായി വീണ്ടും ഒന്നിപ്പിച്ചു. കുട്ടിക്ക് ശരിയായ വൈദ്യസഹായം ലഭിക്കുന്നുണ്ടെങ്കിലും, നല്ല ശാരീരിക ആരോഗ്യം ഉണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു.
അവസാനം, ക്ലിയോ വീടിനോട് കൂടുതൽ അടുത്തിരുന്നു എന്ന നിഗമനത്തിലെത്താൻ പോലീസിനായി. കുടുംബത്തിന്റെ ജന്മനാടായ കാർനാർവോണിൽ, വെറും 4400 ജനസംഖ്യയുള്ളതിൽ ദൃശ്യങ്ങൾ പഠിക്കാൻ പൊലീസിന് എളുപ്പമായിരുന്നു. അന്വേഷണത്തി
ഓസ്ട്രേലിയൻ വാർത്തകളും, വിശേഷങ്ങളും തത്സമയം അറിയുവാനായി OZMALAYALAM WhatsApp/Facebook ഗ്രൂപ്പിൽ അംഗമാകാൻ — Follow this link to join Oz Malayalam WhatsApp group: https://chat.whatsapp.com/