റിയാദ് > കേളി കലാസാംസ്കാരിക വേദിയുടെ 21-ാം വാര്ഷികാഘോഷം ‘കേളിദിനം 2022’ വിജയിപ്പിക്കാന് വിപുലമായ സംഘാടക സമിതി് രൂപീകരിച്ചു. കേളിയുടേയും കുടുംബവേദിയുടെയും അംഗങ്ങളുടെ വിവിധ കലാപരിപാടികള് കോര്ത്തിണക്കി ജനുവരി ഏഴിന് അരങ്ങേറുന്ന വാര്ഷികാഘോഷത്തിന്റെ ഭാഗമായി ഇന്റര് കേളി ഫുട്ബോള് ടൂര്ണമെന്റും സംഘടിപ്പിക്കും.
കോവിഡ് മഹാമാരിയുടെ ഭീതിയൊഴിഞ്ഞ സാഹചര്യത്തില് മുന്വര്ഷങ്ങളിലേതുപോലെ വിപുലമായ ആഘോഷങ്ങള്ക്കാണ് അരങ്ങുണരുന്നത്. റിയാദിലെ പ്രമുഖ വ്യാപാര സ്ഥാപനമായ ഫ്യൂച്ചര് എഡ്യൂക്കേഷനാണ് കേളിദിനം 2022 ന്റെ മുഖ്യ പ്രായോജകര്.
ബത്ത ക്ലാസിക് ഓഡിറ്റോറിയത്തില് ചേര്ന്ന സംഘാടക സമിതി രൂപീകരണ യോഗത്തില് കേളി പ്രസിഡന്റ് ചന്ദ്രന് തെരുവത്ത് അധ്യക്ഷനായി. മുഖ്യരക്ഷാധികാരി ആക്ടിങ് സെക്രട്ടറി സതീഷ് കുമാര് യോഗം ഉദ്ഘാടനം ചെയ്തു. കേന്ദ്ര കമ്മറ്റി അംഗം സുനില് സുകുമാരന് ആമുഖ പ്രഭാഷണം നടത്തി. രക്ഷാധികാരി സമിതി അംഗങ്ങളായ ജോസഫ് ഷാജി, ഗോപിനാഥന് വേങ്ങര, കേളി വൈസ് പ്രസിഡന്റ് സുരേന്ദ്രന് കൂട്ടായി, ആക്ടിങ് ട്രഷറര് സെബിന് ഇഖ്ബാല്, കുടുംബവേദി സെക്രട്ടറി സീബ കൂവോട്, പ്രസിഡന്റ് പ്രിയ വിനോദ് എന്നിവര് സംസാരിച്ചു.
കേളി ആക്ടിങ് സെക്രട്ടറി ടിആര്.സുബ്രഹ്മണ്യന് സംഘാടക സമിതി പാനല് അവതരിപ്പിച്ചു. സുരേന്ദ്രന് കൂട്ടായി (ചെയര്മാന്), പ്രിയ വിനോദ്, ബോബി മാത്യു (വൈസ് ചെയര്മാന്മാര്) ഷമീര് കുന്നുമ്മല് (കണ്വീനര്), ശ്രീഷ സുകേഷ്, ജോഷി പെരിഞ്ഞനം (ജോയിന്റ് കണ്വീനര്മാര്) എന്നിവര് ഭാരവാഹികളായി 251അംഗ സംഘാടക സമിതിക്കാണ് രൂപം നല്കിയത്.
സുനില് സുകുമാരന്, സജിത്ത്, പ്രതീപ് രാജ്, റിയാസ്, നസീര് മുള്ളൂര്ക്കര, സിജിന് കൂവള്ളൂര്, റഫീഖ് ചാലിയം, സുകേഷ് കുമാര്, ഹുസൈന് മണക്കാട്, ബാലകൃഷ്ണന് എന്നിവരെ വിവിധ കമ്മിറ്റികളുടെ കണ്വീനര്മാരായും, സുനില് കുമാര്, രാമകൃഷ്ണന്, ഷാബി അബ്ദുല് സലാം, ദീപ ജയകുമാര്, കിഷോര് ഇ നിസാം, അജിത്ത്, അലി കാക്കഞ്ചേരി, മുരളി കാണിയാരത്ത്, അനില് അറക്കല്, ബിജു തായമ്പത്ത്, ധനേഷ്, ബിജി തോമസ്, സുജിത്ത്, നാസര്, സുരേഷ് ലാല്, ഷഫീഖ്, നാസര്, ജാഫര് ഖാന്, സതീഷ് വളവില് എന്നിവര് വിവിഖ കമ്മിറ്റികളുടെ ജോയിന്റ് കണ്വീനര്മാരായി പ്രവര്ത്തിക്കും.
വൈസ് പ്രസിഡന്റ് പ്രഭാകരന് കണ്ടോന്താര് സ്വാഗതവും കേളി സെക്രട്ടറിയേറ്റ് അംഗം ഷമീര് കുന്നുമ്മല് നന്ദിയും പറഞ്ഞു.