വംശനാശത്തിന്റെ വക്കിലെത്തി നിൽക്കുന്ന പക്ഷിയിനമാണ് കാലിഫോർണിയൻ കോണ്ടോർ എന്നറിയപ്പെടുന്ന കഴുകന്മാർ. എന്നാൽ ഇവയുമായി ബന്ധപ്പെട്ട് ഏറെ പ്രത്യാശ നൽകുന്ന കണ്ടെത്തൽ നടത്തിയിരിക്കുകയാണ് അമേരിക്കയിലെ വന്യജീവി ഗവേഷകർ. ആൺ ജനതിക ഡിഎൻഎ ഇല്ലാതെ തന്നെ അടുത്ത തലമുറയ്‍ക്ക് ജന്മം നൽകാൻ ഇവയ്‍ക്ക് ആവുന്നുണ്ടെന്നാണ് കണ്ടെത്തൽ.
അതായത് കന്യകയായിരിക്കുമ്പോൾ തന്നെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകാൻ (വിർജിൻ ബർത്ത്) ഇവയ്‍ക്കാവും. പാർത്തെനോജെനെസിസ് അല്ലെങ്കിൽ അസെക്ഷ്വൽ റീ പ്രൊഡക്ഷൻ എന്നാണ് ഇതിനെ വിളിക്കുന്നത്. നേരത്തെ പല്ലികൾ, പാമ്പുകൾ, സ്രാവുകൾ പോലുള്ള ജീവികളിൽ ഇത്തരം വിർജിൻ ബർത്ത് സംഭവിക്കാറുണ്ടെന്ന് കണ്ടെത്തിയിരുന്നു.
മെക്സികോയിലും അമേരിക്കയുടെ തെക്ക് പടിഞ്ഞാറ് ഭാഗങ്ങളിലുമായി വെറും 500 ഓളം കാലിഫോർണിയൻ കോണ്ടോറുകൾ മാത്രമേ ഇന്ന് ജീവിച്ചിരിപ്പുള്ളൂ. 1980 കളിൽ രണ്ട് ഡസനോളം മാത്രമേ ജീവച്ചിരിപ്പുണ്ടായിരുന്നുള്ളൂ. വർഷങ്ങൾ നീണ്ട സംരക്ഷണ പരിപാലന പ്രവർത്തനങ്ങളിലൂടെയാണ് അടുത്ത കാലങ്ങളിലായി ഇവയുടെ എണ്ണത്തിൽ വർധനവുണ്ടായത്.
നിന്നുള്ള കണ്ടെത്തൽ അമേരിക്കൻ ജനറ്റിക് അസോസിയേഷൻ ജേണൽ ഓഫ് ഹെറിഡിറ്റിയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
🚨BREAKING NEWS🚨
Scientists at SDZWA discovered two California condor chicks have hatched from unfertilized eggs. This sort of asexual reproduction, known as parthenogenesis, is a first for the species and provides new hope for their recovery. Read more:
&mdash San Diego Boo 👻 Wildlife Alliance (@sandiegozoo)
2001 ലും 2009 ലും വിരിഞ്ഞ കഴുകൻ കുഞ്ഞുങ്ങളിൽ നടത്തിയ ജനിതക പരിശോധനയിൽ അവയ്‍ക്ക് അവയുടെ ഡിഎൻഎയിൽ ആൺ പക്ഷികളുമായി ബന്ധമില്ലെന്ന് കണ്ടെത്തിയത്. മൃഗശാലയിലെ ആൺ കഴുകന്മാരുമായി ഇണചേർത്തിയാണ് പ്രജനനം നടത്താറുള്ളത്. എന്നാൽ കുഞ്ഞുങ്ങളുടെ ഡിഎൻഎയിൽ അച്ഛൻ കഴുകന്റെ ജനിതക സാന്നിധ്യം ഉണ്ടായിരുന്നില്ല.
467 ആൺ കഴുകന്മാരെ ഇതിന്റെ ഭാഗമായി പരിശോധിച്ചിരുന്നു. ഇണചേരുന്നതിന് ആൺവർഗം ജീവിച്ചിരിക്കുമ്പോൾ തന്നെ പക്ഷികൾ മുട്ടവിരിയിച്ച് കുഞ്ഞുങ്ങളുണ്ടാക്കുന്നത് ആദ്യമായാണ്.
പാർത്തെനോ ജെനെസിസ് അത്യപൂർവമായി സംഭവിക്കുന്ന ഒന്നാണ്. ഇത് മറ്റ് ജീവികളിൽ സംഭവിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. പെൺ ജീവിയുടെ ഉള്ളിലെ ഒരു കോശം ബീജമായി പെരുമാറുകയും അണ്ഡവുമായി കൂടിച്ചേർന്ന് ഭ്രൂണമായി മാറുകയും ചെയ്‌യുമ്പോഴാണ് പാർത്തെനോ ജെനെസിസ് അഥവാ അസെക്ഷ്വൽ റീ പ്രൊഡക്ഷൻ നടക്കുന്നത്. ആൺ വർഗം ഒട്ടും ഇല്ലാതെ വരുമ്പോഴോ എണ്ണം കുറയുമ്പോഴോ മാത്രമാണ് ഇത് സംഭവിക്കാറുള്ളതും.
എന്തായാലും ഈ കണ്ടെത്തലിനെ ഏറെ മഹത്തരമായാണ് ശാസ്ത്രലോകം കാണുന്നത്. അപ്രതീക്ഷിതമായൊരു കണ്ടെത്തൽ കൂടിയായിരുന്നു അത്.
പഠനം നടത്തിയ രണ്ട് പക്ഷികളും ഇപ്പോൾ ജീവിച്ചിരിപ്പില്ല. ഒന്ന് 2003 ൽ തന്നെ ചത്തു. മറ്റൊന്ന് ഏഴ് വയസിൽ 2017 ലാണ് ചത്തത്. ഇവയുടെ അമ്മ പക്ഷികൾ സാധാരണ കഴുകന്മാരെ പോലെ തന്നെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരുന്നു. ഒന്നിന് 11 കുഞ്ഞുങ്ങളുണ്ടായി മറ്റേതിന് 23 കുഞ്ഞുങ്ങളുണ്ടായി. ആൺ കഴുകന്മാരുമായുള്ള ഇണചേരലിലൂടെയാണ് ഇതുണ്ടായത്.