വിലക്കിഴിവിൽ ടാബ് ലെറ്റുകൾ വാങ്ങാൻ അവസരം ഒരുക്കുകയാണ് ലെനോവോ. 45 ശതമാനം വരെ വിലക്കിഴിവാണ് അവസാന ദിനങ്ങളിൽ ആമസോൺ പ്രഖ്യാപിച്ചിരിക്കുന്നത്. നവംബർ രണ്ടിനാണ്
45 ശതമാനം വിലക്കുറവിന് പുറമെ ഐസിഐസിഐ ബാങ്ക്, കൊടാക്, റുപേ കാർഡുകൾക്ക് 10 ശതമാനം വിലക്കിഴിവും ലഭിക്കും.
ലെനോവോ, സാംസങ്, ആപ്പിൾ, അൽകാടെൽ, ടിസിഎൽ തുടങ്ങിയ കമ്പനികളുടെ ടാബുകളാണ് .
ലെനോവോ എം10 എഫ്എച്ച്ഡി പ്ലസ് ടാബ് ലെറ്റ്
10.3 ഇഞ്ച് ഫുൾഎച്ച്ഡി ഡിസ്പ്ലേ, രണ്ട് ജിബി റാം, 32 ജിബി സ്റ്റോറേജ്, 128 ജിബി വരെയുള്ള മൈക്രോഎസ്ഡി കാർഡ് ഉപയോഗിക്കാനുള്ള സൗകര്യം, മീഡിയാ ടെക്ക് ഹീലിയോ പി22ടി ഒക്‍ടാകോർ പ്രൊസസർ, 5000 എംഎഎച്ച് ബാറ്ററി.
സാംസങ് ഗാലക്സി ടാബ് എ7
14,999 രൂപയ്‍ക്കാണ് സാംസങ് ഗാലക്സി ടാബ് എ7 വിൽപനയ്‍ക്കുള്ളത്. 10.4 ഇഞ്ച് വലിപ്പമുള്ള ഡിസ്പ്ലേ, 7040 എംഎഎച്ച് ബാറ്ററി, അതിവേഗ ചാർജിങ്, മൂന്ന് ജിബി റാം 32 ജിബി സ്റ്റോറേജ്, ഒരു ടിബി വരെ മൈക്രോ എസ്ഡി കാർഡ് സൗകര്യം, ക്വാൽകോം സ്നാപ്ഡ്രാഗൺ 662 പ്രൊസസർ, 8 എംപി പ്രൈമറി ക്യാമറ, അഞ്ച് എംപി സെൽഫി ക്യാമറ എന്നിവയാണിതിൽ.
2020 ഐപാഡ് എയർ
ആപ്പിളിന്റെ എ14 ബയോണിക് ചിപ്പിൽപ്രവർത്തിക്കുന്ന ഐപാഡ് എയറിൽ 10.9 ഇഞ്ച് വലിപ്പമുള്ള ഡിസ്പ്ലേയാണുള്ളത്. ടച്ച് ഐഡി, 12 എംപി ബാക്ക് ക്യാമറ, 7 എംപി സെൽഫി ക്യാമറ എന്നിവയുണ്ട്. 54900 രൂപയാണ് വില. നോ കോസ്റ്റ് ഇഎംഐയും ലഭ്യമാണ്.
ലെനോവോ ടാബ് പി11
നാല് ജിബി റാം, 128 ജിബി റോം, വൈഫൈ, എൽടിഇ കണക്റ്റിവിറ്റി സൗകര്യങ്ങൾ. 7500 എംഎഎച്ച് ബാറ്ററി, 11 ഇഞ്ച് ഫുൾഎച്ച്ഡി ഡിസ്പ്ലേ, ഡോൾബി അറ്റ്മോസ് ക്വാഡ് സ്പീക്കറുകൾ എന്നിവയുണ്ട്.
അൽകാടെൽ ടികെഇഇ മാക്സ്
രണ്ട് ജിബി റാം, 32 ജിബി റോം, 4080 എംഎഎച്ച് ബാറ്ററി, വൈഫൈ കണക്റ്റിവിറ്റി മാത്രമാണുള്ളത്. 10.1 ഇഞ്ച് ഡിസ്പ്ലേയാണിതിന്. ആമസോണിൽ 9499 രൂപയാണ് വില.
ലെനോവോ യോഗ സ്മാർട് ടാബ്
4 ജിബി റാം, 64 ജിബി സ്റ്റോറേജ്. വൈഫൈ, 4ജി കണക്റ്റിവിറ്റി, ഗൂഗിൾ അസിസ്റ്റന്റ്, 10.1 ഇഞ്ച് ഫുൾഎച്ച്ഡി ഡിസ്പ്ലേ, ക്വാൽകോം ഒക്‍ടാകോർ പ്രൊസസർ, 7000 എംഎഎച്ച് ബാറ്ററി എന്നിവയുണ്ട്.