ഉറങ്ങുന്നതിന് മുൻപായി ഒരു കപ്പ് കുടിക്കുന്നത് ഈയൊരു കാര്യത്തിൽ നിങ്ങളെ സഹായിച്ചുകൊണ്ട് അമിതഭാരം കുറയ്ക്കാൻ വഴിയൊരുക്കും എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? കറികളിലും സ്മൂത്തികളിലും ഒക്ക കറുവപ്പട്ട ചേർക്കാൻ എല്ലാവരും ഇഷ്ടപ്പെടുന്നു. എന്നാൽ കറുവപ്പട്ട ചായ നിങ്ങൾ മുമ്പ് ഒരിക്കലും ശ്രമിച്ചു നോക്കിയിട്ടില്ലാത്ത ഒന്നായിരിക്കും. ഈ മസാലക്കൂട്ട്, ചായയുടെ രൂപത്തിൽ കഴിക്കുന്നത് നിങ്ങളുടെ രുചി മുകുളങ്ങൾക്ക് ഏറ്റവും ആനന്ദം പകരുന്നതായിരിക്കും എന്നുകൂടി അറിഞ്ഞോളൂ.
എന്തുകൊണ്ട് കറുവപ്പട്ട ചായ?
ഉയർന്ന പോഷകഗുണമുള്ള കറുവപ്പട്ട ചേർത്തു തയ്യാറാക്കുന്ന ചായ നിങ്ങളുടെ മെറ്റബോളിസം വർദ്ധിപ്പിക്കുകയും കൊളസ്‌ട്രോൾ നിലയും രക്തത്തിലെ പഞ്ചസാരയുടെ അളവും നിയന്ത്രിക്കുകയും ചെയ്യും. ഇതിലെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കുകയും ഇതുമൂലം ഉണ്ടാവുന്ന വയർ ചാടുന്നത് അടക്കമുള്ള പ്രശ്നങ്ങളെ ഒഴിവാക്കുകയും ചെയ്യുന്നു. അധിക കലോറി നഷ്ടപ്പെടാൻ സഹായിക്കുന്ന സുഗന്ധവ്യഞ്ജനങ്ങളിൽപ്പെട്ട ഇത് ദഹനത്തെ സഹായിക്കാനും പേരുകേട്ടതാണ്. കറുവാപ്പട്ടയ്ക്ക് ശരീരത്തിന്റെ ഉപാപചയ നിരക്ക് വർദ്ധിപ്പിക്കാൻ കഴിയും. പലപ്പോഴും, ഒരു വ്യക്തിയുടെ ഇൻസുലിൻ പ്രതിരോധത്തിന് ഇത് സഹായം ചെയ്യുന്നു. പഞ്ചസാര ഉയർന്ന അളവിൽ ശരീരത്തിൽ എത്തിച്ചേർന്ന് അത് മെറ്റബോളിസ് ചെയ്യപ്പെടാതെ വരുമ്പോൾ അത് കൊഴുപ്പായി മാറുന്നു. കറുവപ്പട്ട ചായ കുടിക്കുന്നത് വഴി നിങ്ങളുടെ ശരീരത്തിൻറെ ഇൻസുലിൻ ഉത്തേജിപ്പിച്ചുകൊണ്ട് മെറ്റബോളിസം മെച്ചപ്പെടുത്താൻ സാധിക്കും.
ശരീരഭാരം കുറയ്ക്കാൻ കറുവപ്പട്ട ചായ എങ്ങനെ തയ്യാറാക്കാം?
കറുവപ്പട്ട ചായ തയ്യാറാക്കാനായി നിങ്ങൾക്ക് പരീക്ഷിക്കാവുന്ന നിരവധി പാചകക്കുറിപ്പുകൾ ഉണ്ട്. ഇനിപ്പറയുന്ന പാചകക്കുറിപ്പ് സാധാരണയായി എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്നതും രുചിയുടെ കാര്യത്തിൽ ഏറ്റവും മുൻഗണന ഉള്ളതുമാണ്. കറുവപ്പട്ടയോടൊപ്പം അടുക്കളയിൽ കണ്ടെത്താവുന്ന ലളിതമായ ചില ചേരുവകൾ ചേർത്തുകൊണ്ട് തയാറാക്കാവുന്ന ഈ പാനീയം ഉറപ്പായും നിങ്ങളുടെ രുചി മുകുളങ്ങളെ ആനന്ദിപ്പിക്കും.
ആവശ്യമായ ചേരുവകൾ :
> 1 കപ്പ് വെള്ളം
> 1 ടീസ്പൂൺ കറുവപ്പട്ട പൊടി
> 1 ടീസ്പൂൺ തേൻ
> 1/4 ടീസ്പൂൺ കുരുമുളക് പൊടി
> 1 ടീസ്പൂൺ നാരങ്ങ നീര്
എങ്ങനെ തയ്യാറാക്കാം :
വെള്ളം അടുപ്പത്ത് വെച്ച് തിളപ്പിക്കുക. ഒരു കപ്പിൽ കറുവാപ്പട്ട പൊടിച്ചത്, കുരുമുളക് പൊടി, തേൻ, നാരങ്ങ നീര് എന്നിവ ചേർത്ത് നന്നായി ഇളക്കുക. വെള്ളം തിളച്ചു കഴിയുമ്പോൾ, കറുവപ്പട്ട, തേൻ, നാരങ്ങ മിശ്രിതം ഇതിലേക്ക് ഒഴിച്ച് നന്നായി ഇളക്കുക. ഒരു അരിപ്പ ഉപയോഗിച്ച് പാനീയം അരിച്ചെടുത്ത് ചൂടോടെ കുടിക്കുക. കറുവപ്പട്ട പൊടിക്ക് പകരം വേണമെങ്കിൽ നിങ്ങൾക്ക് കറുവപ്പട്ട ഉപയോഗിക്കാം. ഈ സാഹചര്യത്തിൽ, അര ഇഞ്ച് വലിപ്പമുള്ള കറുവപ്പട്ട തിളപ്പിക്കാൻ വെച്ച് വെള്ളത്തിൽ ഇട്ട് തിളപ്പിക്കുക.
ഉങ്ങുന്നതിനു മുമ്പ് രാത്രി കറുവപ്പട്ട ചായ കുടിക്കുന്നത് നിങ്ങളുടെ ക്ഷീണിച്ച പേശികളെ വിശ്രമിക്കാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഉപാപചയം വർദ്ധിപ്പിക്കാനും ദിവസം മുഴുവൻ കഴിക്കുന്ന ഭക്ഷണങ്ങളുടെ ദഹനത്തെ വേഗത്തിലാക്കുകയും ചെയ്യുമെന്ന് പറയപ്പെടുന്നു. ഇതൊന്നും കൂടാതെ രാത്രിയിൽ നിങ്ങൾക്ക് ശാന്തമായ രീതിയിലുള്ള ഉറക്കം നൽകാനും ഇത് സഹായം ചെയ്യുമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്.