Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home Uncategorized

ബഹിരാകാശ നിലയത്തിലൂടെ പറക്കാം! 360 ഡിഗ്രി വീഡിയോ പങ്കുവെച്ച് ബഹിരാകാശ സഞ്ചാരി

by News Desk
October 25, 2021
in Uncategorized
0
ബഹിരാകാശ-നിലയത്തിലൂടെ-പറക്കാം!-360-ഡിഗ്രി-വീഡിയോ-പങ്കുവെച്ച്-ബഹിരാകാശ-സഞ്ചാരി
0
SHARES
5
VIEWS
Share on FacebookShare on TwitterShare on Whatsapp

ISS

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ പോവാനും ഭാരമില്ലാത്ത അവസ്ഥ അനുഭവിക്കാനും ബഹിരാകാശ നിലയത്തിനുള്ളിലൂടെ ഭാരമില്ലാതെ പറക്കാനുമെല്ലാം ചിലപ്പോഴെങ്കിലും നിങ്ങൾ ആഗ്രഹിച്ചിട്ടുണ്ടോ? എങ്കിൽ ഇപ്പോൾ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയുന്ന ഫ്രാൻസിൽ നിന്നുള്ള ബഹിരാകാശസഞ്ചാരി തോമസ് പെസ്ക്വേറ്റ് പങ്കുവെച്ച വീഡിയോ നിങ്ങൾക്കൊരു പുതിയ അനുഭവമാകും.

ഒരു 360-ഡിഗ്രീ ക്യാമറ ഉപയോഗിച്ച് പകർത്തിയ ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ ബഹിരാകാശ നിലയത്തിലെ നോഡ് 3 മോഡ്യൂളിലൂടെ യൂറോപ്പിന്റെ കൊളംബസ് ലബോറട്ടറിയിലേക്കുള്ള സഞ്ചാരമാണ്. ട്രാൻക്വിലിറ്റി എന്നും അറിയപ്പെടുന്ന ഈ മോഡ്യൂളിന്റെ ഉൾവശം അതിനുള്ളിലെന്ന പോലെ കണ്ടറിയാൻ ഈ വീഡിയോയിലൂടെ സാധിക്കും. ഓരോ തവണ കാണുമ്പോഴും വീഡിയോയിൽ പുതിയതെന്തെങ്കിലും കാണാം.

കഴിഞ്ഞ രണ്ട് ദശാബ്ദക്കാലമായി ഭൂമിയിൽ നിന്നും 400 ലേറെ കിലോമീറ്റർ ഉയരത്തിൽ ഭൂമിയെ വലം വെച്ചുകൊണ്ടിരിക്കുകയാണ് ബഹിരാകാശ നിലയം. നാസയും മറ്റ് രാജ്യങ്ങളും തമ്മിലുള്ള കരാർ അവസാനിക്കുന്നതോടെ 2024 ൽ ബഹിരാകാശ നിലയം പ്രവർത്തനം അവസാനിപ്പിക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം. എന്നാൽ 2030 വരെ കൂടി ഇത് പ്രവർത്തനം തുടരും.

ഇത് രണ്ടാം തവണയാണ് തോമസ് പെസ്ക്വേറ്റ് ബഹിരാകാശ നിലയത്തിലെത്തുന്നത്. ആറ് മാസത്തെ ഉദ്യമം കഴിഞ്ഞ് താമസിയാതെ അദ്ദേഹം ഭൂമിയിൽ തിരിച്ചെത്തും.

സ്പേസ് സ്റ്റേഷൻ മോഡ്യൂളുകളിലെ കാഴ്ചകൾ കാണാൻ ആഗ്രഹിക്കുന്നവർക്കായി ഒരു കൂട്ടം വീഡിയോകളാണ് അദ്ദേഹം അടുത്തിടെ പങ്കുവെച്ചത്. അതിൽ ഭൂരിഭാഗവും 360 ക്യാമറ ഉപയോഗിച്ച് പകർത്തിയതാണ്.

ബഹിരാകാശ നിലയത്തിന്റെ ഹൃദയമെന്നറിയപ്പെടുന്ന ഡെസ്റ്റിനി മോഡ്യൂള്, കൊളംബസ് എന്നറിയപ്പെടുന്ന നോഡ് 2, ട്രാൻക്വിലിറ്റി എന്നറിയപ്പെടുന്ന നോട് 3, ഏറ്റവും പുതിയതായി കൂട്ടിച്ചേർത്ത നൗക മോഡ്യൂൾ എന്നിവയെല്ലാം ഇദ്ദേഹം തന്റെ വീഡിയോകളിലൂടെ പരിചയപ്പെടുത്തിത്തരുന്നു. കൂടാതെ നിരവധി ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

Content Highlights: international space station 360 degree videos from modules

Previous Post

പ്ലസ് വണ്‍ സീറ്റ് വര്‍ധിപ്പിക്കും; പ്രശ്‌നം തീര്‍ന്നില്ലെങ്കില്‍ താത്കാലിക ബാച്ചുകള്‍ – മന്ത്രി

Next Post

ശാസ്ത്രീയ അടിത്തറയില്ല; ‘കൊവിഡ് പ്രതിരോധിക്കാൻ’ ആഴ്സനിക് ആൽബം കുട്ടികൾക്ക് കൊടുക്കരുത്; സര്‍ക്കാര്‍ പിന്മാറണമെന്ന് ഐഎംഎ

Related Posts

Uncategorized

ആക്കുളം കായലിന് പുതുജീവന്‍; 96 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

July 7, 2022
7
Uncategorized

Shisha Edelstahl: Dein Guide zum Einkauf von Shishab

May 31, 2022
4
Uncategorized

Buying Guide for Patek Philippe Replica Watches

May 5, 2022
4
Uncategorized

ഓങ്‌ സാൻ സൂകിക്ക്‌ 5 വർഷം തടവ്‌

April 28, 2022
4
ഡ്യുവല്‍-ക്യാമറ,-6.51-ഇഞ്ച്-ഡിസ്‌പ്ലേ;-വിവോ-വൈ15എസ്-ഇന്ത്യയില്‍-അവതരിപ്പിച്ചു
Uncategorized

ഡ്യുവല്‍ ക്യാമറ, 6.51 ഇഞ്ച് ഡിസ്‌പ്ലേ; വിവോ വൈ15എസ് ഇന്ത്യയില്‍ അവതരിപ്പിച്ചു

February 19, 2022
16
ഗാലക്‌സി-ടാബ്-എസ്8-പരമ്പര-അടുത്തയാഴ്ച-ഇന്ത്യയിലെത്തിയേക്കും
Uncategorized

ഗാലക്‌സി ടാബ് എസ്8 പരമ്പര അടുത്തയാഴ്ച ഇന്ത്യയിലെത്തിയേക്കും

February 19, 2022
3
Next Post
ശാസ്ത്രീയ-അടിത്തറയില്ല;-‘കൊവിഡ്-പ്രതിരോധിക്കാൻ’-ആഴ്സനിക്-ആൽബം-കുട്ടികൾക്ക്-കൊടുക്കരുത്;-സര്‍ക്കാര്‍-പിന്മാറണമെന്ന്-ഐഎംഎ

ശാസ്ത്രീയ അടിത്തറയില്ല; 'കൊവിഡ് പ്രതിരോധിക്കാൻ' ആഴ്സനിക് ആൽബം കുട്ടികൾക്ക് കൊടുക്കരുത്; സര്‍ക്കാര്‍ പിന്മാറണമെന്ന് ഐഎംഎ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.