പുറത്തിറക്കുന്നതിന് മുമ്പ് തന്നെ സാംസങ് ഗാലക്സി ടാബ് എസ്8 അൾട്ര ടാബ് ലെറ്റിന്റെ ഡിസൈനും മറ്റ് വിവരങ്ങളും ചോർന്നു. ടാബ് അടുത്ത വർഷം പുറത്തിറക്കാനാണ് കമ്പനിയുടെ പദ്ധി.
സാംസങിന്റെ ഗാലക്സി ടാബ് എസ് 7 ന്റെ പിൻഗാമിയായിട്ടാവും ഗാലക്സി ടാബ് 8 പുറത്തിറക്കുക. പുതിയ ഗാലക്സി ടാബ് എസ്8 പരമ്പരയിൽ ടാബ് എസ്8, ടാബ് എസ്8 പ്ലസ്, ടാബ് എസ്8 അൾട്ര എന്നിങ്ങനെ മൂന്ന് ടാബ് ലെറ്റുകളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇതിൽ ടാബ് എസ്8 അൾട്ര മോഡലിന്റെ ചില വിവരങ്ങളാണ് ടിപ്പ്സ്റ്റർ ആയ് സ്റ്റീവ് എച്ച് മക്ഫ്ളൈ ടാബ് ലെറ്റിന്റെ ഡിസൈൻ എങ്ങനെ ആയിരിക്കുമെന്ന് ഇത് സൂചന നൽകുന്നു.
ഗാലക്സി ടാബ് എസ്8 അൾട്രയ്‍ക്ക് അപിൻ ഭാഗത്തായി ആന്റിന ലൈനുകൾ ഉണ്ടാവും. മുകളിൽ ഇടത് ഭാഗത്തായി ഡ്യുവൽ ക്യാമറയുണ്ട്. ഇടത് ഭാഗത്ത് താഴത്തായി സാംസങിന്റെ ലോഗോയും നൽകിയിരിക്കുന്നു. ഇതേ ഭാഗത്ത് തന്നെയാണ് എസ് പെൻ ചാർജ് ചെയ്‌യുന്നതിനുള്ള മാഗ്നറ്റിക് സ്ട്രിപ്പ് നൽകിയിരിക്കുന്നത്. മുൻഭാഗത്ത് ഡിസ്പ്ലേയുടെ വലത് ഭാഗത്ത് മധ്യത്തിലായി സെൽഫി ക്യാമറയും നൽകിയിരിക്കുന്നു.
And, following my leak, now comes your very first look at the MASSIVE ! (360° video + stunning 5K renders + dimensions)
On behalf of my Friends over ->
&mdash Steve H.McFly (@OnLeaks)
ഫ്രെയിമിന്റെ വലത് ഭാഗത്തായാണ് പവർബട്ടനും വോളിയം ബട്ടനും നൽകിയിട്ടുള്ളത്. യുഎസ്ബി ടൈപ്പ് സി പോർട്ട് താഴെയും നൽകിയിരിക്കുന്നു. മുകളിലും താഴെയുമായി നാല് സ്പീക്കർ ഗ്രില്ലുകൾ നൽകിയിട്ടുണ്ട്. 3.5 എംഎം ഹെഡ്ഫോൺ ജാക്ക് ടാബിൽ ഇല്ല.
14.6 ഇഞ്ച് ഡിസ്പ്ലേ വലിപ്പത്തിലാണ് ഗാലക്സി ടാബ് എസ്8 അൾട്ര പുറത്തിറങ്ങുക എന്നാണ് പ്രതീക്ഷിക്കുന്നത്. വളരെ കനം കുറഞ്ഞ ഫ്രെയിം ആണ് സ്ക്രീനിന് നൽകിയിട്ടുള്ളത്. 2960 x 1848 പിക്സൽ റസലൂഷനും 120 ഹെർട്സ് റിഫ്രഷ് റേറ്റുമുള്ള ഒഎൽഇഡി പാനൽ ആയിരിക്കും. 12000 എംഎഎച്ച് ബാറ്ററിയും 45 വാട്ട് അതിവേഗ ചാർജിങ് സൗകര്യവും ഇതിനുണ്ടാകുമെന്നും കരുതുന്നു.