മനാമ > ഖത്തറില് പ്രവാസികള്ക്കും അവരുടെ കുടുംബാംഗങ്ങള്ക്കും ആരോഗ്യ ഇന്ഷുറന്സ് നിര്ബന്ധമാക്കി. തൊഴിലുടമകള്ക്കായിരിക്കും തങ്ങളുടെ വിദേശ തൊഴിലാളികളുടെ ഇന്ഷുറന്സിന്റെ ഉത്തരവാദിത്വം. ഖത്തര് അമീര് ഒപ്പുവെച്ച നിയമം ഒഫീഷ്യല് ഗസറ്റില് പ്രസിദ്ധീകരിച്ച് ആറുമാസത്തിന് ശേഷം പ്രാബല്യത്തില് വരും. ഇന്ഷുറന്സ് പരിരക്ഷ അനുസരിച്ചായിരിക്കും രാജ്യത്തെ പൊതു, സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളില് പ്രവാസി താമസക്കാര്ക്കും രാജ്യത്ത് എത്തുന്ന സന്ദര്ശകര്ക്കും ആരോഗ്യ സേവനങ്ങള് ലഭിക്കുക.
നിലവില്, വിദേശികള്ക്കും സന്ദര്ശകര്ക്കും സര്ക്കാര് ആരോഗ്യ കാര്ഡിന് നാമമാത്രമായ ഫീസ് അടച്ച്് അടിസ്ഥാന പൊതുജനാരോഗ്യ പരിരക്ഷ സൗജന്യമായി നേടാന് കഴിയും. കൂടുതലായി സ്വകാര്യ ആരോഗ്യ ഇന്ഷുറന്സ് നല്കാന് തൊഴിലുടമകള് ബാധ്യസ്ഥരല്ല. എന്നാല്, പുതിയ നിയമം ഇതില് മാറ്റം വരുത്തും. സന്ദര്ശകര്ക്കും ഇന്ഷുറന്സ് നിര്ബന്ധമാണ്.